Slider

നഷ്ട ഭാരം

0

ഉച്ചത്തിലുള്ള അലറാം കേട്ടാണ് സേതു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. തിടുക്കത്തിൽ തലയിണയുടെ അടിയിലെ മൊബൈൽ പുറത്തെടുത്ത് ഓഫ് ചെയ്തു. തല ഉയർത്തി ചെരിച്ചുപിടിച്ചു ഭാര്യയെ നോക്കി. ഗീത ഗാഢമായ ഉറക്കത്തിലാണെന്നു ഉറപ്പുവരുത്തിയതിനു ശേഷം പതിയെ ബെഡിൽ നിന്നെഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ബാത്ത്റൂമിലേക്ക് കയറിപ്പോയി.
വ്യത്യസ്ത നിറങ്ങളായി തനിക്ക് ചുറ്റും പറന്നുല്ലസിച്ചിരുന്ന ചിത്രലാഭങ്ങൾക്കിടയിൽ നിന്നും അടർത്തിയെടുത്ത അലറാം ശബ്ദത്തെയോ സേതുവിനെയോ കുറ്റപ്പെടുത്താൻ പോലും ഗീതക്ക് തോന്നിയില്ല. പതുക്കെ അവൾ മിഴികൾ തുറന്നു. ആർക്കും കണ്ടുപിടിക്കാനാവാത്ത ഫാനിന്റെ യഥാർത്ഥ കറങ്ങൾ ഡിസൈൻ തനിക്കു മാത്രം സ്വായത്വമായതിൽ അവൾ പതിയെ ചിരിച്ചു. ബക്കറ്റിലേക്ക് വെള്ളം ശക്തമായി വീഴുകയും പിന്നീട് ഒരു പെരുമഴയുടെ താളത്തിൽ തുടങ്ങി പെയ്തു തോർന്ന പ്രതീതിയോടെ ബാത്ത്‌റൂമിൽ നിന്നുള്ള ശബ്ദപ്രവാഹം നിലച്ചു ഒപ്പം തന്റെ ചുണ്ടിലെ ചിരി മായ്ച്ചു അവൾ മിഴികൾ പൂട്ടി കിടന്നു.
സേതു പതിയെ ഡ്രസ്സ് മാറി വാതിൽ പാളി ചാരി അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളവും പഞ്ചസാരയും തേയിലപ്പൊടിയും സമ്മിശ്രമാക്കി ഗ്യാസ് അടുപ്പിലേക്ക് വെച്ചു. തലേ രാത്രിയിലെ അഴുക്കുപുരണ്ട പാത്രങ്ങൾ ഓരോന്നായി ചിട്ടയായി കഴുകി വൃത്തിയായി അടുക്കി. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ അരച്ച് വെച്ച മാവെടുത്ത് ദോശകൾ അയാൾ ചുട്ടെടുത്തു കൂടെ ചട്ട്ണിയും തൊട്ടടുത്ത അടുപ്പിലും ഒരുക്കി.
"ഗുഡ് മോണിംഗ്" സേതുവിന്റെ വിളികേട്ട് ഉറങ്ങിയിട്ടും ഉറങ്ങാതെ ഗീത പതിയെ കണ്ണ് തുറന്നു. തനിക്കു മുന്നിൽ വിടർന്ന ചിരിയുമായി നിൽക്കുന്ന സേതുവിനോട് അവളും ചിരിച്ചു.
"എന്താ സുഖമായി ഉറങ്ങിയോ.. ?"
"ഉം " പുഞ്ചിരിച്ചു അവൾ തോൾ കുലുക്കി
"ബാത്ത്‌റൂമിൽ പോവണ്ടേ.. ? "
"മോളും മോനും "
"അവർ ഉറങ്ങട്ടെ കുറച്ചു നേരം കൂടി "
അയാൾ അവളെ വളരെ പതിയെ ബെഡിൽ നിന്ന് എടുത്തുപൊക്കി ബാത്ത്റൂമിലേക്ക് കടന്നു. യൂറോപ്പ്യൻ ക്ലോസെറ്റിലേക്ക് അവളെ ഇരുത്തി കൂടെ ബ്രഷിൽ പേസ്റ്റ് ചേർത്ത് അവൾക്ക് നേരെ നീട്ടി ഒരു ചെറു ചിരിയോടെ അയാൾ പറഞ്ഞു.
"കഴിഞ്ഞാൽ എന്നെ വിളിക്കണം കുളിക്കേണ്ടെ... ഇതിലും സഹായം ആവശ്യമുണ്ടങ്കിൽ പറയണം "
 തൊട്ടടുത്തുള്ള ബക്കറ്റിലെ വെള്ളം ഒരു കൈകുമ്പിളെടുത്ത് അയാൾക്ക് നേരെ തൊടുത്ത് വിട്ട് അവൾ പറഞ്ഞു
"സേതുവേട്ടാ.... വേണ്ടാ " അയാൾ പെട്ടിചിരിച്ചു വാതിലടച്ചു.
ഭാര്യയുടെ മുടി കോതി കൊട്ടിയൊതുക്കി. കൺമഷി എഴുതുന്നേരം മഷികലങ്ങി മിഴിനീർതുള്ളിയോടെ ലയിച് കവിളിലൂടെ ഒലിച്ചിറങ്ങി സേതു വിരലഗ്രത്താൽ തടുത്തു നിർത്തി അവളെ നീരസഭാവത്തിൽ നോക്കി.
"സേതുവേട്ടാ ഞാൻ... "
"വേണ്ടാ... എന്റെ ഗീത കുട്ടി ഒന്നും പറയണ്ട, ദിവസവും ഈ നേരത്ത് പറയാറുള്ളതല്ലേ ഇതുപോലെ എനിക്ക് നിന്നോട് ഉപദേശിച്ചു മടുത്തു. ബോറടിക്കില്ലേ ആർക്കായാലും. ഓരോ കാര്യം ദിവസവും സംസാരിച്ചിട്ട് എന്തിനാ. അതുകൊണ്ട് എന്റെ മോൾ അടങ്ങി ഒതുങ്ങി എല്ലാം അനുസരിച്ചാൽ മതി കേട്ടോ " അയാൾ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് പുറത്തേക്ക് പോയി. ഗീത നനഞ്ഞു കുതിർന്ന കണ്ണിനെയും മൂക്കിനെയും തുണികൊണ്ട് തുടച്ചു.
അയാൾ മക്കളെ അണിയിച്ച് ഒരുക്കി ഗീതക്കും മക്കൾക്കും ചായയും കൊടുത്തു. സേതു നന്ദുവിനെ ബൈക്കിന്റെ മുന്നിലും പിറകിൽ മാളുവിനെയും ഇരുത്തി ധിറുതിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനവ്യൂഹങ്ങളിലേക്ക് അവരുടെ വാഹനവും ലയിച്ചു.
ഒരു കെട്ട് ഫയലുകൾ സേതുവിന്റെ മുന്നിലേക്ക് ഇടിതീ പോലെ ക്ലർക്ക് ജോസ് കൊടുന്നിട്ടപ്പോൾ പൊടിചീളുകൾ അയാളുടെ നാസ്വാദ്വാരത്തിൽ കയറിക്കൂടി തലക്കുള്ളിലെ എല്ലാ മുക്കും മൂലയും ഒരു നിമിഷം കറക്കി പുറത്തേക്ക് അലതല്ലി കരഞ്ഞു കൊണ്ട് പൊന്നീച്ചകൾ പാറി. ചുകന്നുതുടുത്ത അയാളുടെ കണ്ണും മുഖവും കണ്ട് ഭയന്ന് വിഷണ്ണനായി ജോസ് വെളുക്കെ ചിരിച്ചു ക്ഷമ ചോദിച്ചു. മാനേജർ കൊടുത്തു വിട്ടതാണെന്നു പറഞ്ഞു ഓടിമറഞ്ഞു.
പഴകിയ ഫയലുകളുടെ പൊടി ഗന്ധത്തോടപ്പം തന്റെ ഫലിനെയും തെല്ലൊന്നു പൊടിതട്ടിയുടുത്തു അയാൾ. യാതൃശ്ചികമായാണ് സേതു പി എസ് സി ടെസ്റ്റുകളുടെ പരീക്ഷാ ഹാളിൽ വെച്ച് ഗീതയെ കാണുന്നതും കാഴ്ചയുടെ മധുനുകർന്ന ദിനം തന്നെ തന്റെ മനസ്സിന്റെ ഉള്ളം തുറന്നു കാണിച്ചു എന്നാൽ തികച്ചും അപരിചിതനായ ഒരാളുടെ പ്രേമാഭ്യർത്ഥന ഒരു ഭ്രാന്തമായ ജല്പനങ്ങൾ മാത്രമാണെന്ന് അവൾക്ക് തോന്നി. സ്വയം പിന്തിരിയാൻ മനസ്സില്ലാത്ത സേതു തന്റെ സർവ്വവിധ പരിശ്രമണങ്ങൾക്ക് ഒടുവിൽ അവളെ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും തടവറക്കുള്ളിൽ ആജീവാനന്തകാലം അടച്ചുപൂട്ടി.
കാലം തീപ്പെട്ടിക്കൊള്ളി ഉരസിയപോലെ പെട്ടന്ന് കത്തി തീർന്നു. ഇന്നും സേതു മിഴിവോടെ ഓർക്കുന്നു. ഇന്നേക്ക് അഞ്ചു വർഷം മുൻപ് അന്ന് നന്ദുവിന് രണ്ടും മാളുവിന്‌ അഞ്ചും വയസ്സ്. ഇടിയും മഴയുമുള്ള വൈകുന്നേരം നനഞ്ഞു കുതിർന്നു ബൈക്കിൽ വീട്ടിൽ വരുമ്പോൾ മക്കൾ രണ്ടുപേരും ഉമ്മറത്ത് ഇരുന്നു അമ്മയെ കാണാതെ കരയുന്നു. അയാൾ മക്കളെ ചേർത്ത് പിടിച് ആശ്വസിപ്പിച്ചു. വീടിന്റെ ഓരോ മുക്കിലും മുറികളും പരിശോധിച്ചു പിന്നെ മുകൾനിലയിൽ അവിടെയും കാണാതെ അവസാനമെന്ന നിലയിൽ ബാൽക്കണിയിൽ. കൂടിയും ചിതറിയും കിടന്ന ഉണങ്ങിയ ഡ്രെസ്സുകൾ, പൊട്ടിയ അയലിന്റെ ഒരറ്റം ബാൽക്കണി അരമതിലിന്റെ പുറത്ത് കൂടെ അവിടെയും ഒരു തൂങ്ങി കിടക്കുന്നു. പുല്ലുകൾക്കിടയിൽ അബോധാവസ്ഥയിൽ മലർന്നു കിടക്കുന്ന ഗീതയെ മുകളിൽ നിന്ന് അയാൾ വ്യക്തമായി കണ്ടു.
വാരി തൂക്കിയെടുത്ത് എന്തു ചെയ്യണമെന്നോ....? എങ്ങനെയാണ് ഹോസ്പിറ്റലിലേക്ക് എത്തപെട്ടതെന്നോ ബുദ്ധിയുടെയും ഓർമ്മയുടെയും നേർരേഖയിൽ ചെയ്ത കാര്യങ്ങൾ പിന്നീട് പലവുരു ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ പരാചയമായിരുന്നു അയാൾക്ക്. ഉയരത്ത് നിന്നുള്ള കാൽ തെറ്റിയുള്ള വീഴ്ചയിൽ ഗീതയുടെ അരക്ക് താഴെ തളർന്നു കിടപ്പായി. ഇളം കാറ്റ് നനവോടെ ഉമ്മ തന്നപ്പോളാണ് സേതു താൻ ജനാലിന്റെ അടുത്തതാണെന്നു ഓർത്തത്. അയാളുടെ മിഴികളും നിറഞ്ഞിരുന്നു. പുറത്ത് നല്ല മഴ. അന്തരീക്ഷം ഇരുണ്ട് മൂടി. കാറ്റിനൊപ്പമുള്ള ശക്തമഴ. ഗീത ഒറ്റക്കാണ്‌ ഓർത്തപ്പോൾ അയാളിൽ നെടുവീർപ്പുയർന്നു.
ഗീത ഉച്ച മയക്കത്തിൽ നിന്ന് ഉണർന്നു. സേതു ഉച്ച ഭക്ഷണം കഴിപ്പിച്ചാണ് പോയത്. അവൾ ചെവിയോർത്തു പുറത്ത് നല്ല മഴയുണ്ട്. മുറിയിൽ ഇരുട്ടാണ്. മൊബൈലിൽ സമയം മൂന്ന് മണി. സേതുവേട്ടനെ വിളിച്ചാലോ...? ഭയം അവളിൽ അറിയാതെ കരിമ്പടം മൂടി. അത്യാവശ്യത്തിനു ഫോൺ ചെയ്യണമെന്ന സേതുവേട്ടൻ പറഞ്ഞിരുന്നത് അവളോർത്ത് പിന്നെ വേണ്ടാന്ന് വെച്ചു.
പതിയെ വാതിൽ തുറന്ന് ആരോ വരുന്നു.
"സേതുവേട്ടാ.... ഇന്ന് മഴയായതു കാരണം നേരത്തെ വന്നു അല്ലെ... ? മക്കളെ വിളിച്ചില്ലെ... "
ആ രൂപം ഒന്നുമുരിയാടാതെ അവളുടെ മുന്നിൽ വന്നു നിന്നു.
"സേതുവേട്ടാ.. പേടിപ്പിക്കലെ.. "
നിശ്ശബ്ദമായ ആ രൂപത്തെ സംശയത്തോടെയും എന്നാൽ ഭയത്തോടെ ഉറപ്പു വരുത്താനായി അവൾ മൊബൈലിലെ ടോർച്ച് തൊളിയിച്ചു.
"മനോജ്.... നീ... " അവളൊരു ഉൾകിടിലത്തോടെ ചോദിച്ചു.
"ഗീതാ.... എത്ര കാലമായി ഇങ്ങനെ..." അയാൾ ചിരിച്ചു. " നീയെന്നും എന്നെ മോഹിപ്പിക്കുന്നു. ഞാൻ പലവട്ടം എന്നോട് തന്നെ പറഞ്ഞു. വേണ്ടാ.... നിന്റെ സൗന്ദര്യം എന്നെ വല്ലാതെ ബലഹീനനാക്കുന്നു. ഗീതാ... ഈ ഒരു പ്രാവശ്യം ഞാൻ സന്തോഷിക്കട്ടെ... ഒരേ ഒരു പ്രാവശ്യം. സേതു അറിയില്ല. നിന്നെ കൊണ്ട് സേതുവിന്‌ എന്തു കാര്യം.."
"വേണ്ട മനോജ്.. പ്ലീസ്.... ദയവായി... "
"ഇല്ല ഗീതാ.... സേതുവിനെക്കാളും മുൻപ് ഞാൻ നിന്നെ ആഗ്രഹിച്ചു.. എന്നെ നിരാശനാക്കരുത്.. "
അയാൾ ചിരിച്ചു കൊണ്ട് അവളുടെ സമീപത്തേക്ക് ചെന്നു.
അവൾ തിടുക്കത്തിൽ മൊബൈലിൽ ഡയൽ ചെയാൻ ശ്രമിച്ചങ്കിലും അയാൾ തട്ടിത്തെറിപ്പിച്ചു. അയാൾ അവൾക്ക് മുകളിൽ കയറി ഇരുന്നു. അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു. ശബ്ദമുയർത്താൻ തുനിഞ്ഞ അവളുടെ മുഖം പൊത്തി പിടിച്ചു.
"ഒരിക്കൽ നീ എനിക്കു വഴങ്ങാതിരുന്നപ്പോൾ ഈ കോലത്തിലായി. ഇനി ചിലപ്പോൾ നീ മരിക്കും."
അരക്ക് കീഴെയുള്ള തന്റെ ഡ്രസ്സ് മുകളിലേക്ക് അയാൾ ഉയർത്തിയത് അവളറിഞ്ഞില്ല എന്നാൽ തന്റെ മുകളിൽ കിടക്കുന്ന അയാളെ കണ്ടു. ശ്വാസം വലിച്ചെടുക്കാനാവാതെ അവളുടെ കണ്ണുകൾ മോലോട്ടു ഉയരുകയും തല പിന്നിലോട്ട് താഴ്ന്നു പോയി. ഉയർന്നു താഴുന്ന അയാളുടെ ശരീരത്തിന്റെ വേഗതക്കൊപ്പം അവളുടെ മുഖത്തെ അയാളുടെ കൈകളുടെ പിടിയും മുറുകി. അവളുടെ കണ്ണുകൾ തുറിച്ചു പുറത്തേക്ക് വരുമെന്ന നിലയിലായി. "ട്ടോ.." അയാളുടെ തലക്കുപിറക്കേ ഇരുമ്പ് ദണ്ഡ് പതിച്ചു. ഒന്നല്ല മൂന്ന് വട്ടം. അതിവേഗതയിൽ ഓടിയ വാഹനത്തിന്റെ പെട്ടന്നുള്ള ബ്രൈക്കിൽ ആടി ഉലയുന്നപോലെ അയാൾ ഉലഞ്ഞു അവളിലേക്ക് വീണു. സേതു അയാളെ തള്ളി താഴെയിട്ടു. അയാളുടെ കൈ പടം മാറ്റിയപ്പോൾ അവസാന ശ്വാസത്തിലായിരുന്നു ഗീത.
"ഗീതെ... മോളെ " സേതു ഏങ്ങി കരഞ്ഞു അവളെ കുലുക്കി വിളിച്ചു.
"സേ... സേ..സേതു... വേട്ടാ... ഞാൻ.... മക്കൾ... " സ്വിച്ചിട്ടപോലെ അവളുടെ ശ്വാസം നിന്നു.
അയാളും മക്കളും ജീവനറ്റ അവളുടെ ഉടലിൽ കെട്ടിപിടിച്ചു അട്ടഹസിച്ചു കരഞ്ഞു എന്നാൽ പുറത്തെ അട്ടഹസിച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തിൽ അവരുടെ ശബ്ദവും ലയിച്ചു.
--ശുഭം---
നിഷാദ് മുഹമ്മദ്... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo