ഇത് എന്റെ ഒരു ശ്രമമാണ് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല ......
വായിച്ചു നോക്കുക....
വായിച്ചു നോക്കുക....
മരം ഒരു വരം
==========
നല്ലെഴുത്തുകളുടെ കൂട്ടത്തിലേക്ക് ഒരു കുഞ്ഞെഴുത്ത്
---------------
==========
നല്ലെഴുത്തുകളുടെ കൂട്ടത്തിലേക്ക് ഒരു കുഞ്ഞെഴുത്ത്
---------------
ഒരിടത്ത് ജിക്കു എന്നൊരു കുട്ടി ഉണ്ടായിരുന്നു രണ്ടാം ക്ലാസ്സില്‍ ആണ് ജിക്കു പഠിക്കുന്നത് .....
എന്നും രാവിലെ അമ്മ കുളിപ്പിച്ചൊരുക്കി അയൽപക്കത്തെ ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും കൂടെയാണ് ജിക്കുവിനെ സ്കൂളില്‍ പറഞ്ഞയക്കാറ്...
നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് ....
അന്നും പതിവ് പോലെ അമ്മ കുളിപ്പിച്ചൊരുക്കി യാത്രയാക്കി...
പക്ഷേ അന്ന് കുറച്ച് നേരം വൈകിയായിരുന്നു... കൂടെ പോകുന്ന ചേട്ടന്‍മാരും ചേച്ചിമാരും പോയിരുന്നു ....
എന്നും പോകുന്ന വഴിയായത് കൊണ്ട് ജിക്കുവിനു പേടിയൊന്നും തോന്നിയില്ല...
അങ്ങിനെ നടന്നു പോകുന്ന വഴിക്കാണു വഴിവക്കിലെ മാവിന്‍ ചുവട്ടില്‍ നിന്ന് ജിക്കുവിന് ഒരു മാമ്പഴം കിട്ടിയത് ....
സ്വതവേ മാമ്പഴകൊതിയനായ ജിക്കു കിട്ടിയപാടെ അത് തിന്നു ....
മാങ്ങയണ്ടി അടുത്തുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ തുടങ്ങുമ്പോളാണ് ജിക്കൂ എന്നൊരു വിളി...
ജിക്കു നാലുപാടും നോക്കി ആരെയും കാണാനില്ല...
ജിക്കൂ പേടിക്കണ്ട ഞാനാ മാങ്ങയണ്ടി ....
അത് കേട്ടപ്പോള്‍ ജിക്കു അമ്പരപ്പോടെ കയ്യിലിരുന്ന മാങ്ങയണ്ടിയെ നോക്കി ....
മനുഷ്യരുടേത് പോലുള്ള വായും നാക്കുമൊന്നും കാണാനില്ല ....
പക്ഷേ സംസാരം കേൾക്കുന്നുണ്ട്...
എന്നെ ഈ വേസ്റ്റ് പാത്രത്തില്‍ ഇട്ട് കൊല്ലരുതേ.....
എന്നെ ഏതെങ്കിലും മണ്ണുള്ളിടത്തേക്കു വലിച്ചെറിയൂ ഞാനവിടെ കിടന്നു വളര്‍ന്നു വലുതായി ജിക്കുവിനെ പോലുള്ള ഒരുപാട് കുട്ടികള്‍ക്ക് മാമ്പഴം ഇനിയും തരാം... അതിനെന്നെ അനുവദിക്കൂ.....
കുഞ്ഞു ജിക്കു പേടിച്ചു....
ജിക്കു മോനെ പേടിക്കണ്ട ഞാന്‍ വനദേവതയാണ് മാങ്ങയണ്ടി പറഞ്ഞതിനോടൊപ്പം സ്വന്തം രൂപം ധരിച്ചു ....
ജിക്കു ഒരുനിമിഷം സ്വപ്നമാണെന്നു ചിന്തിച്ചു ....
വനദേവത ചിരിച്ചു കൊണ്ട് പറഞ്ഞു ....
ഞാൻ സാധാരണ വനത്തിനുള്ളിലാണ് ഉണ്ടാകാറ്....
പക്ഷേ ഇന്ന് മനുഷ്യന്‍ കാട്ടിലെയും നാട്ടിലെയും മരങ്ങൾ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു ...
ഞാനൊരു ഒാർമ്മ മാത്രമാകും എന്ന് ഉറപ്പായപ്പോഴാണ് നാട്ടിലേക്ക് ഇറങ്ങിയത്....
പക്ഷേ മുതിര്‍ന്നവരോട് ആരോടെങ്കിലും പറയാമെന്നു വെച്ചാല്‍ ഇന്നത്തെ അന്തരീക്ഷം വെച്ച് നോക്കിയാല്‍ ചിലര്‍ എന്റെ വാക്കുകള്‍ കേൾക്കില്ല ശരീരത്തിലേക്ക് മാത്രമേ നോക്കൂ....
വേറേ ചിലര്‍ ഇവിടത്തെ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിട്ടു എന്റെ പേരില്‍ വലിയൊരു ദേവാലയം ഇവിടെ പണിയും ....
അത് കൊണ്ടൊന്നും ഒരു കാര്യവുമില്ല....
അത് കൊണ്ടാണ് ഞാന്‍ ജിക്കുവിനെ പോലുള്ള കുട്ടികളോട് പറയാമെന്നു വെച്ചത്.....
ഇന്നത്തെ ഈ ലോകത്ത് വല്ലതും പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിവുള്ളതും ചിന്തിക്കുവാൻ ശ്രമിക്കുന്നതും നിങ്ങള്‍ കുട്ടികള്‍ മാത്രമാണ് .......
ജിക്കു ഇനി മുതല്‍ എന്തു ഫലം കഴിച്ചാലും അതിന്റെ വിത്ത് കുഴിച്ചിടാൻ സാധിച്ചില്ലെങ്കിൽ വെറുതെ ഇളകിയ മണ്ണിലേക്കു വലിച്ചെറിഞ്ഞേക്കൂ...
അതവിടെ കിടന്ന് മുളച്ചോളും...
പറ്റുമെങ്കിൽ തൈകൾ വെച്ച് പിടിപ്പിക്കുക.... കൂട്ടുകാരോടും പറയുക....
അങ്ങിനെയേ നമുക്കീ ഭൂമിയുടെ ചൂട് കുറയ്ക്കാന്‍ പറ്റൂ...
സന്തുലിതാവസ്ഥ തിരികെ കൊണ്ട് വരാന്‍ സാധിക്കൂ...
അത്രയും പറഞ്ഞിട്ടു വനദേവത അപ്രത്യക്ഷയായി.....
വനദേവത പറഞ്ഞ മുഴുവന്‍ കാര്യങ്ങളും മനസ്സിലായില്ലെങ്കിലും അമ്മയും അച്ഛനും പരാതി പറയുന്ന താനും അനുഭവിക്കുന്ന ചൂട് കുറയണമെന്ന് ജിക്കുവിനും ആഗ്രഹം ഉണ്ടായിരുന്നു .....
അതിനു മരങ്ങൾ വെച്ച് പിടിപ്പിക്കണമെന്നും മനസ്സിലായി .....
അവിടെ തന്നെ ഒരു കോലു കൊണ്ട് കുഴിയെടുത്തു ആ മാങ്ങയണ്ടി കുഴിച്ചിട്ടിട്ടാണ് ജിക്കു സ്കൂളിലേക്ക് പോയത് ....
കൂട്ടുകാരോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോന്നു അറിയില്ല എന്നാലും എല്ലാവരും കൂടി പറ്റുന്നത്ര മരങ്ങൾ വെച്ച് പിടിപ്പിക്കണമെന്നും ജിക്കു ഉറപ്പിച്ചു .....
നേരം വൈകി ചെന്നതിനു ടീച്ചര്‍ ചീത്ത പറഞ്ഞെങ്കിലും ജിക്കുവിനെ്റ മനസ്സില്‍ ഒരു സംതൃപ്തി ഉണ്ടായിരുന്നു ..........
××××××××××××××××××
××××××××××××××××××
ജിക്കുവിനെ പോലുള്ള ചെറിയ കുട്ടികൾ വരെ ഇതിന് മുൻകൈ എടുക്കാൻ തീരുമാനിച്ചെങ്കിൽ മുതിർന്നവരായ നമുക്കും അത് ചിന്തിച്ചു കൂടെ പ്രിയപ്പെട്ട കൂട്ടുകാരെ.......
എല്ലായിടത്തും വെക്കണമെന്നില്ല അവരവർക്ക് കഴിയുന്ന പോലെ.......
ഗൾഫ് നാടുകളിൽ അവർ പുറത്തുനിന്ന് മണ്ണ് കൊണ്ട് വന്നു മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു....
പക്ഷെ മരങ്ങളുടെയും നദികളുടെയും പേരിൽ അറിയപ്പെട്ടിരുന്ന നമ്മുടെ നാട് ഇന്ന്.......
അത് തിരിച്ചു വരണമെങ്കിൽ നാം തന്നെ ചിന്തിക്കണം....കഴിയുമെങ്കിൽ ചിന്തിക്കുക....
സ്നേഹത്തോടെ ജയ്സൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക