.
......... ചുവന്ന തെരുവിലെ ബാലന്‍............
ഞാനും എന്റെ ഭാര്യയും ഇന്ന് വിവാഹമോചിതരായി. ഞങ്ങള്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകന്‍ ഉണ്ടായിരുന്നു. എന്റെ ഭാര്യയേയും മകനേയും ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ അവള്‍ എന്നിലെ നന്മകളെ കണ്ടെത്താന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ലായിരുന്നു. പഠിച്ചത് കൊണ്ടാവാം അവള്‍ എന്നിലെ മൈനസും അവളിലെ പ്ലസ്സും മാത്രമേ കണ്ടിരുന്നുള്ളൂ. പ്ളസ്സും മൈനസ്സും ചേര്‍ന്നാൽ ഒരിക്കലും പ്ളസ് ആകില്ല മൈനസേ ആകൂ, അതാണ് ഫിസിക്സ്.
മകനെ അവളോടൊപ്പം അയക്കാനായിരുന്നു കോടതി വിധി. ഭാര്യയും മകനും നഷ്ടപ്പെട്ട സങ്കടം മറക്കാന്‍ ഞാന്‍ ഒരുപാട് മദ്യപിച്ചു. കൂടെ എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു.എന്നിലെ എല്ലാ സങ്കടങളും ഞാന്‍ അവരുമായി പങ്കുവെച്ചു.അങ്ങനെ എല്ലാ സങ്കടങ്ങളും പറഞ്ഞു തീർന്നപോഴത്തേക്കും ഞങ്ങള്‍ മൂന്നു പേരും അടിച്ച് നല്ല പൂശായി.അപ്പോഴാണ് എനിക്ക് എന്റെ കൂട്ടുകാരന് ഒരു ആശയം തോന്നിയത്. എല്ലാ സങ്കടങ്ങളും മറക്കാന്‍ ഒരു യാത്ര , ഒരു ദൂര യാത്ര , അവന്റെ ആശയത്തോട് ഞങ്ങള്‍ രണ്ട് പേരും ഐക്യം പ്രഖ്യാപിച്ചു. അങ്ങനെ അവിടെ വെച്ച് അടിച്ചു പൂശായ ഞങ്ങള്‍ മൂന്നു പേരും യാത്ര പോകാന്‍ ഒരുങ്ങി.
"മുംബൈ"അവിടേക്കായിരുന്നു ഞങ്ങളുടെ യാത്ര .എല്ലാവരും നല്ല പൂശായത്കൊണ്ട് ആർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു. യാത്രയിലും ഞങ്ങള്‍ ആവോളം മദ്യപിച്ചു. അങ്ങനെ ഒരുവിധത്തിൽ ഞങ്ങള്‍ മുംബൈയില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുളിച്ച് ഫ്രഷായി, ശരീരത്തില്‍ നിന്നും മദ്യത്തിെൻറ ലഹരി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും പരസ്പരം ചോദിച്ചു എന്തിനായിരുന്നു ഈ യാത്ര .
ഞങ്ങള്‍ നാട്ടിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു. കാറില്‍ കയറി മൂന്നു പേരും മദ്യ ലഹരിയില്‍ ചെയ്ത കാര്യമോർത്ത് പരസ്പരം ഒന്ന് നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു. കാർ ഒന്ന് മൂവായതേ ഒള്ളൂ, അപ്പോഴാണ് ഞങ്ങളുടെ മൂന്നു പേരുടെയും കണ്ണുകള്‍ ഒരേ ദിശയിലോട്ട് പോയത്, ഒരു വലിയ ബോര്‍ഡിൽ എഴുതിയിരിക്കുന്ന BAR എന്ന മൂന്നക്ഷരത്തിലേക്ക്. ഞങ്ങൾ മൂന്നു പേരും ചാടിയിറങ്ങി ഇനി രണ്ടെണ്ണം അടിച്ചിട്ടാവാം ബാക്കി യാത്ര എന്ന് തീരുമാനിച്ചു.അങ്ങനെ അടിതുടങ്ങി,രണ്ട് നാലായി,നാല് എട്ടായി,മൂന്നുപേരും വീണ്ടും നല്ല പൂശായി. അപ്പോഴാണ് എന്റെ കൂട്ടുകാരന്റെ വായില്‍ നിന്നും ആ മഹാ ചോദ്യം വന്നത്. "മുംബൈ വരെ വന്നിട്ട് ചുവന്നതെരുവിൽ പോകാതെ തിരിച്ചുപോകുകയോ...? "
അങ്ങനെ ഞങ്ങള്‍ ചുവന്ന തെരുവ് ലക്ഷ്യമാക്കി കാർ തിരിച്ചു.സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള ആ തെരുവില്‍ ഞങ്ങള്‍ എത്തി.പതിനാറുകാരി മുതല്‍ അറുപത്തൊന്നുകാരി വരെ അവിടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, ഞങ്ങൾ ആ തെരുവിലൂടെ നടക്കാന്‍ തുടങ്ങി, ചിലർ ഞങ്ങളെ മാടിവിളിക്കുന്നു, ചിലർ പാട്ട് പാടി വിളിക്കുന്നു, മറ്റു ചിലർ കൈകള്‍ പിടിച്ച് വലിക്കുന്നു. അതിനേക്കാൾ വലിയ കാഴ്ച്ച ആ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളായിരുന്നു. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞുങ്ങളാണ് അതിൽ ഏറെയും, ആ കുട്ടികളുടെ അച്ഛന്‍ ആരാണെന്ന് അവരുടെ അമ്മക്ക് പോലും അറിയില്ല. ഈ കുട്ടികള്‍ ഭാവിയില്‍ ഒരു വേശ്യ അല്ലെങ്കില്‍ വാടക ഗുണ്ട, അതാണ് അവരുടെ നിയോഗം.
എന്തെങ്കിലും ആകട്ടെ ഞാന്‍ വന്നിരിക്കുന്ന കാര്യം ഈ കുട്ടികളെ കുറിച്ച് വ്യാകുലപ്പെടാനല്ല, സുഖിക്കാനാണ്. ഞാൻ അവിടെയുള്ള ഓരോ പെണ്ണിനേയും അടിമുടി നോക്കി, എന്തോ എനിക്ക് ഒന്നിനേയും അത്ര ബോധിച്ചില്ല.അപ്പോഴാണ് എന്റെ കൂട്ടുകാരന്‍ പറഞ്ഞത് ഈ കെട്ടിടങ്ങളുടെ അകത്തെ മുറികളിൽ നല്ല പീസുകൾ ഉണ്ടാകും എന്ന്. അങ്ങനെ ഞങ്ങള്‍ അകത്തേക്ക് പോയി. അവിടെ ഒരു മുറിയിലേക്ക് ഞങ്ങള്‍ കയറി. ആ മുറിയില്‍ തടിച്ചു കൊഴുത്ത ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു, ഇങ്ങനെയുള്ള സ്ത്രീകളെ മാമി ,അക്ക ,ബാബി എന്നീ പേരിലാണ് അവിടെ അറിയപ്പെടുന്നത്.ഞങ്ങൾ ആ സ്ത്രീയോട് കാര്യം പറഞ്ഞു.അതിനകത്ത് നാല് ഇടുങ്ങിയ മുറികൾ ഉണ്ടായിരുന്നു, അതിനകത്താണ് തരുണീമണികൾ ഉള്ളത്. അവരെ ഞങ്ങള്‍ക്ക് കാണിച്ചുതരാൻ ആ സ്ത്രീ സഹായിയോട് പറഞ്ഞു.
ഞങ്ങളെ അയാള്‍ ആ മുറികളുടെ അഅടുത്തേക്ക് കൊണ്ട് പോയി. ആദ്യത്തെ മുറിയില്‍ ഒരു സുന്ദരിയായിരുന്നു. അവളെ കണ്ടതും എന്റെ ഒരു കൂട്ടുകാരന്‍ ആ മുറിയിലേക്ക് ഓടി കയറി, രണ്ടാമത്തെ മുറിയിലും അതു തന്നെയാണ് സംഭവിച്ചത്,ഞാൻ തനിച്ചായി. മൂന്നാമത്തെ മുറിയില്‍ കണ്ട പെണ്ണിനെ എനിക്ക് അത്ര ബോധിച്ചില്ല. ഒടുവിൽ നാലാമത്തെ മുറിയിലേക്ക് പോയി, ആ മുറിയില്‍ ഒരു സുന്ദരിയെ ഞാന്‍ കണ്ടു.അവൾ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഞങ്ങളെ കണ്ടതും അവള്‍ പാലുകുടിക്കുകയായിരുന്ന കുഞ്ഞിനെ തന്റെ മാറിൽ നിന്നും ബലമായി വേർപ്പെടുത്തി, ആ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു, സഹായി അവളുടെ അടുക്കല്‍ നിന്നും ആ കുട്ടിയെ ബലമായി പിടിച്ചു വാങ്ങി, എന്നിട്ട് അവളെ നോക്കി കണ്ണുരുട്ടി, എന്നോടു അവളുടെ മുറിയിലേക്ക് കയറുവാൻ പറഞ്ഞു. ഞാൻ അകത്തു കയറി വാതില്‍ കുററിയിട്ടു.അവളോട് എന്റെ അടുത്ത് വന്നിരിക്കാൻ ഞാന്‍ ആവശ്യപ്പെട്ടു. അവൾ എന്റെ അടുത്തു വന്നിരുന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടില്‍ ചുംബിച്ചു, പക്ഷേ അവളുടെ മുഖത്ത് യാതൊരു വികാരവും ഞാന്‍ കണ്ടില്ല.അവൾ ആകെ അസ്വസ്ഥയായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാന്‍ അവളോട് കാര്യം തിരക്കി. അവൾ വിങ്ങിക്കൊണ്ട് എന്നോട് പറഞ്ഞു "എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ പക്ഷെ ഒരു അപേക്ഷയുണ്ട് ഒന്ന് വേഗം ഒഴിവാക്കി തരണം, കാരണം എന്റെ കുഞ്ഞ് അവിടെ വിശന്നു കരയുകയാണ്.കുറേ നേരമായി ഞാന്‍ എന്റെ മോന് പാലു കൊടുക്കാന്‍ നോക്കുന്നു. പക്ഷേ അപ്പോഴൊക്കെ ഓരോ ആളുകളുമായി സഹായി വരും, എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ പിന്നെ സഹായിയുടെ പരാക്രമമാണ്, എന്റെ ഒന്നര വയസ്സായ മകനെ വരെ അയാള്‍ ക്രൂരമായി തല്ലാറുണ്ട്". അവൾ വിങ്ങി.
ഇത്രയും കേട്ടപ്പോള്‍ എനിക്ക് അവളോട് സഹതാപം തോന്നി. ഞാൻ അവളെ ആശ്വസിപ്പിച്ചു.എന്നിട്ട് സഹായിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി ഞാന്‍ അവളെ ഏൽപ്പിച്ചു. കുഞ്ഞിനെ കിട്ടാന്‍ സഹായിക്ക് കുറച്ചു പണം നൽകേണ്ടി വന്നു. ആ കുഞ്ഞ് ആകെ അവശനായിരുന്നു. അവനെ വാരിപ്പുണർന്ന് അവള്‍ മുലയൂട്ടി. ആ കുട്ടി ആർത്തിയോടെ പാലുകുടിച്ചു, വയറു നിറഞ്ഞതുകൊണ്ടാവണംആ കുട്ടിയുടെ മുഖത്ത് ഒരു പുഞ്ചിരി ഞാൻ കണ്ടു, ആ പുഞ്ചിരി കണ്ടപ്പോള്‍ എന്റെ വയറ്റിലുള്ള മദ്യത്തിനേക്കാൾ ലഹരി തോന്നി എനിക്ക്. ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അവൾ ഇടറിയ ശബ്ദത്തില്‍ എന്നോട് പറഞ്ഞു "നിങ്ങളെ ഞാനും എന്റെ മകനും ഒരിക്കലും മറക്കില്ല. നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ് നിങ്ങളെപ്പോലെ നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ". ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി. എന്റെ മനസ്സു മുഴുവന്‍ അപ്പോള്‍ ആ കുട്ടിയുടെ മുഖമായിരുന്നു. അവനെ വിട്ടിട്ടു പോരാൻ എന്റെ മനസ്സ് അനുവദിച്ചില്ല. എങ്കിലും ഞാന്‍ അവിടെ നിന്നും ഇറങ്ങി.
കൂട്ടുകാർ എന്നേയും കാത്ത് പുറത്ത് നിൽപുണ്ടായിരുന്നു, അവർ രണ്ടു പേരും അവർക്ക് കിട്ടിയ പെണ്ണിനെ കുറിച്ച് എന്നോട് വർണിച്ചു, ഞാൻ ഒന്നും മിണ്ടിയില്ല. അവർ എന്നോട് കാര്യം തിരക്കി, ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. നാട്ടിൽ പോക്ക് ഞങ്ങള്‍ നാളത്തേക്ക് മാറ്റിവച്ചു. ആർക്കും ഒരു മുടില്ലായിരുന്നു. ഞങ്ങൾ ഹോട്ടലിലേക്ക് തന്നെ തിരിച്ചുപ്പോയി. നാളെ രാവിലെ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു.പോകുന്നതിന് മുമ്പ് ആ കുട്ടിക്ക് കുറച്ച് കളിപ്പാട്ടങ്ങളും, മിഠായികളും വാങ്ങിച്ചു കൊടുക്കാൻ ഞാന്‍ തീരുമാനിച്ചു.
പറ്റേ ദിവസം ഞങ്ങള്‍ ആ കുട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങി ചുവന്ന തെരുവില്‍ എത്തി.
പറ്റേ ദിവസം ഞങ്ങള്‍ ആ കുട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങി ചുവന്ന തെരുവില്‍ എത്തി.
അവിടെ ഞങ്ങള്‍ കണ്ട് കാഴ്ച്ച കുറച്ചു ഗുണ്ടകൾ ചേര്‍ന്ന് അവളെ ഒരു വണ്ടിയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അവൾ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട് പക്ഷേ ആരും കണ്ട ഭാവം പോലും നടിക്കുന്നില്ല. അവളെ വേറെ ഏതോ വേശ്യാലയത്തിലേക്ക് മാറ്റുകയാണ്, തന്റെ അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് നിസ്സഹായനായി ആ ഒന്നര വയസ്സുകാരൻ നോക്കിനിന്നു. കൂടെ ഞങ്ങളും. ഞങ്ങളുടെ മുന്നിലൂടെ ആ വാഹനം കടന്നുപോയി. അവൾ എന്നെ കണ്ടു, അവൾക്ക് എന്നോട് എന്തോ പറയാനുണ്ടായിരുന്നു, അത് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു. അപ്പോഴേക്കും ആ വാഹനം എന്നെ കടന്ന് പോയിരുന്നു. ഞാൻ ആ കുഞ്ഞിനെ നോക്കി, ആ തെരുവില്‍ കിടന്ന് അവന്‍ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ല. ഇതിനിടക്ക് താടിയും മുടിയും നീട്ടി വളര്‍ത്തിയ മനുഷ്യരൂപമുള്ള ഒരു ചെന്നായ ആ കുഞ്ഞിെൻറ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് മിണ്ടരുത് എന്ന് അലറി. ആ പിഞ്ചു കുഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞു.എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല, ഇനി എന്തുതന്നെ സംഭവിച്ചാലും വേണ്ടില്ല, ഞാന്‍ എന്റെ കൂട്ടുകാരനോട് വണ്ടി സ്റ്റാര്‍ട് ചെയ്യാന്‍ പറഞ്ഞു , എന്നിട്ട് ആ കുട്ടിയെ ലക്ഷ്യമാക്കി ഞാൻ ഓടി. എന്റെ കണ്ണില്‍ നിലത്ത് കിടന്ന് പിടയുന്ന ആ കുട്ടിയുടെ മുഖം മാത്രമേ ഒള്ളൂ, ഞാന്‍ അവനെ എടുത്ത് കാറില്‍ കയറി, കാർ കുതിച്ചു പാഞ്ഞു. ഞാൻ അവനെ ചേര്‍ത്ത് പിടിച്ച് അവന്റെ കവിളില്‍ ഉമ്മവച്ചു.പാവം തീരെ അവശനായിരുന്നു, എങ്കിലും അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.ഞാൻ അവനെ മടിയില്‍ കിടത്തി ഉറക്കി.
അവനെയും കൊണ്ട് ഞാന്‍ നാട്ടിലേക്ക് ഞങ്ങള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു സംശയം ഞങ്ങളെ ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ എന്ന്.അപ്പോൾ ഞാന്‍ അവരോട് പറഞ്ഞു."ഈ കുഞ്ഞ് അവർകൊരു തലവേദന ആയിരുന്നു ആ തലവേദനക്കുള്ള മരുന്നായേ അവർ നമ്മളെ കാണൂ. ഇനി എന്നെങ്കിലും ,ആരെങ്കിലും ഇവനെ അന്വേഷിച്ചുവരുമെങ്കിൽ അത് അവന്റെ അമ്മ ആയിരിക്കും.അന്ന് ഇവനെ ഞാൻ തിരിച്ചേൽപ്പിക്കും.ഗുണ്ടയോ കള്ളനോ അല്ലാത്ത ഒരു മകനെ ഞാന്‍ ആ അമ്മക്ക് സമ്മാനിക്കും, എന്റെ ഭാര്യ മകനെ പഠിപ്പിച്ചിരിക്കുന്നത് ഞാനൊരു ചെകുത്താൻ ആണെന്നാണ്.. പക്ഷേ തെരുവില്‍ നിന്നും പരിചയപ്പെട്ട ഈ കുഞ്ഞിനും അമ്മക്കും ഞാന്‍ ആരാണ്"
സിനാസ് സിനു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക