Slider

ഒരു ചമ്മന്തിയരച്ച കഥ.....

0

ഒരു ചമ്മന്തിയരച്ച കഥ.....
''രാവിലെ തന്നെ ഫേസ്ബുക്കും നോക്കി ഇരുന്നോളും നല്ലൊരു ഞായറാഴ്ചയായിട്ട് വല്ല കോഴിയോ മീനോ വാങ്ങി താ മനുഷ്യാ.... ഇവിടെയാണെങ്കിൽ കറിവെക്കാൻ ഒന്നും ഇല്ല വല്ലതും കൊണ്ടു വന്നാലെ വെക്കാൻ പറ്റൂ...''
''എടീ ഈ കമൻ്റിനൊക്കെ മറുപടി കൊടുത്തോട്ടെ അല്ലെങ്കിൽ അവരെന്തു വിചാരിക്കും..?''
''ഓ നിങ്ങടെ ഒരു ലൈക്കും കമൻ്റും രാത്രിയാവട്ടെ ഞാൻ ശരിയാക്കിതരാം ഇന്നത്തോടെ നിങ്ങടെ കഥയെഴുത്ത് ഞാൻ നിർത്തും''
പടച്ചോനേ പണി പാളിയോ രംഗം വഷളാക്കാതിരിക്കുകയാണല്ലോ ഒരു നല്ല ഭർത്താവിൻ്റെ കടമ ഞാൻ വേഗം പുറത്തിറങ്ങി
പോർച്ചിൽ കാർ പൊടിപിടിച്ചു കിടപ്പുണ്ട് ഞാൻ അങ്ങോട്ടു നോക്കിയില്ല അല്ലെങ്കിലും കോഴി വാങ്ങാനൊക്കെ കാറും കൊണ്ടു പോയാൽ ആളുകളെന്തു വിചാരിക്കും..
ഞാനെൻ്റെ പഴയ CT 100 ബൈക്കെടുത്തു കുറെ നേരം വേണം അവനെയൊന്നു സ്റ്റാർട്ടാക്കാൻ ഒടുവിൽ സ്റ്റാർട്ടായി അവനെയും കൊണ്ട് ഞാൻ പറന്നു...
ഒരു പാവം കോഴിപെണ്ണിനെ കടക്കാരൻ പിടിച്ചോണ്ടു വന്നു... അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ വികാരപരവശനാക്കി... തച്ചമ്പാറ പഞ്ചായത്ത് മുത്തപ്പാ കാത്തോളണേ ആ പാവം പെണ്ണിനെ രക്ഷിക്കണേ നല്ല മസാല കൂട്ടി കറിവച്ചു കഴിച്ചോളാമേ... ഞാൻ മനമുരുകി പ്രാർത്ഥിച്ചു... കടക്കാരൻ അവൾക്കു വെള്ളം കൊലപാതകത്തിനു മുൻപുള്ള ഭീകരമായ നിശ്ശബ്ദത ...അവളുടെ കഴുത്തറുക്കാൻ പോകുകയാണ് ഞാൻ തിരിഞ്ഞു നിന്നു....
കോഴിയും വാങ്ങിച്ചു തിരിച്ചു വരുമ്പോഴാണ് ബൈക്ക് ചതിച്ചത്.... സത്യത്തിൽ ചതിച്ചു എന്ന് പറയാൻ പറ്റില്ല പെട്രോളൊക്കെ ഒഴിച്ചാലല്ലേ വണ്ടിയോടൂ... കോഴികടക്കും വീടിനുമിടയിൽ റോഡരികിൽ ഞാൻ നിന്നു ...വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ മൊബൈൽ ചാർജ്ജു ചെയ്യാൻ വച്ചിരുന്നു... ഫോണെടുക്കാത്തതിനാൽ ആരെയും വിളിക്കാൻ കഴിയാതെ ഇതികർത്ത്യവ്യഥാമൂഢനായി ഞാൻ അന്തം വിട്ട കുന്തം പോലെ നിന്നു.... പരിചയമുള്ള ആരെങ്കിലും ആ വഴി വരുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് നേരം വൈകി വീട്ടിലെത്തിയാലുള്ള പുകിലാലോചിച്ച് വീണ്ടും ഞാൻ വികാരപരവശനായി....
ഒടുവിലൊരു സുഹൃത്ത് ആ വഴി വന്നു ... എൻ്റെ ബൈക്ക് റോഡരികിൽ നിർത്തിയിട്ട് അവൻ്റെ ബൈക്കിൽ പെട്രോൾ ബങ്കിലേക്ക്... ഒരു കുപ്പിയിൽ പെട്രോളടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനസ്സിൽ ജിലേപ്പി പൊട്ടിയത്...ദൈവമേ എൻ്റെ ചിക്കൻ...ടാ വേഗം വിടടാ.... ഞാനലറി...
ഓടിപാഞ്ഞു വന്നു നോക്കുമ്പോൾ കണ്ട കാഴ്ച
നായ്ക്കളും കാക്കകളും എൻ്റെ ചിക്കനെ തിന്നു തീർക്കുന്നു...വീണ്ടും ഞാൻ ഇതികർത്തവ്യഥാമൂഢനായി.... പണം പോയാലും വേണ്ടില്ല പവർ വരട്ടെ ഞാൻ ചിക്കൻ കടയിലേക്ക് വിട്ടു അപ്പോഴേക്കും കട അടച്ചിരുന്നു ആ പ്രദേശത്തുള്ള ഒരേയൊരു കോഴിക്കടയായിരുന്നു അത്.... സമയം അപ്പോഴേക്കും രണ്ടുമണി കഴിഞ്ഞിരിക്കുന്നു ഞായറാഴ്ച ആയതിനാൽ ആ പ്രദേശത്തെ ഒട്ടുമിക്ക കടകളും അടച്ചിരുന്നു....
ചിക്കൻ പോയിട്ട് പച്ചക്കറി പോലും വാങ്ങാതെ കൈയ്യും വീശി പാട്ടുംപാടി വരുന്ന എന്നെ അവളും പാട്ടുപാടി സ്വീകരിച്ചു....
####^%&*(#@#%^&%#@=×+|[;'
''എടീ ഇന്നു തേങ്ങാ ചമ്മന്തി ആയാലോ...?''
''നിങ്ങളു തന്നെ വേണമെങ്കിൽ അരച്ചോ എനിക്കെങ്ങും വയ്യ...'' അവൾ കട്ടായം പറഞ്ഞു...
ഒടുവിൽ ഞാൻ തന്നെ മുളകു ചുട്ട് ചമ്മന്തിയരച്ചു
ഒടുവിൽ കഞ്ഞിയും തേങ്ങാ ചമ്മന്തിയും കൂട്ടി ഞായറാഴ്ച ഞങ്ങൾ കെങ്കേമമാക്കി....
എടീ ഈ ചമ്മന്തിക്കൊക്കെ എന്താ ഒരു രുചി....
''ഓ നിങ്ങടെ ഒരു ലൈക്കും കമൻ്റും ഇത്രയും കാലം ഞാനിവിടെ വച്ചു വിളമ്പി തന്നിട്ട് ഇതുവരെ ഒരു ലൈക്ക് തരാത്ത മനുഷ്യനാ ഇപ്പോ കമൻ്റുമായി വന്നിരിക്കുന്നത്....ആദ്യം വീട്ടിലുള്ളവർക്ക് ഇത്തിരി ലൈക്കും കമൻ്റും ഒക്കെ തന്നിട്ട് പോരേ നാട്ടിലുള്ളവർക്കൊക്കെ കൊടുക്കുന്നത്....''
സംഭവം ശരിയാണെന്ന് എനിക്കും തോന്നി ....
തച്ചമ്പാറ പഞ്ചായത്ത് മുത്തപ്പാ കാത്തോളണേ...
ഞാൻ വീണ്ടും പ്രാർത്ഥിച്ചു.....!!!
Unnikrishnan Thachampara
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo