ഞാനും എന്റെ ജാരനായ ഭർത്താവും
-----------------------------------------------------------
നൂർജി ,ആ മനുഷ്യൻ ഇപ്പോൾ എന്റെ അടുത്ത് തന്നെയാണു് .ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാനാ മനുഷ്യനെ നോക്കുന്നുണ്ട്. കൈയും കാലുമൊക്കെ ചെറുതായി അനങ്ങിവരുന്നുണ്ടു്. എന്നെ നോക്കുമ്പോൾ സ്നേഹത്തേക്കാളുപരി ഒരു നിസ്സഹായത ആ കണ്ണുകളിലുണ്ട്. ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത സങ്കടം വരും. കുറേ നാളുകളായി ചില സംശയങ്ങൾ, അല്ല അവ സംശയങ്ങളല്ല എനിക്ക് തോന്നി തുടങ്ങിയിട്ട് .അറിയപ്പെടാത്ത ചില നമ്പറുകൾ. ഒഴിഞ്ഞ കാൾ ലോഗുകൾ .ഞാൻ കേൾക്കാതെയുള്ള ചില ഫോൺ വിളികൾ .ആ മനുഷ്യന്റെ മനസ്സിലൂടെ കീറി മുറിച്ചു പോകാൻ ഉള്ള കഴിവിൽ അൽപം കുറവ് വന്നതു പോലെ. എന്നാലും എനിക്ക് ഇപ്പോൾ കുറേ ആശ്വാസമുണ്ട്. വേദനയോടെ എന്നെ നീട്ടി വിളിക്കുമ്പോൾ ഞാൻ സന്തോഷിക്കയാണ് നൂർജി. മെലിഞ്ഞു നീണ്ട കൈകൾ എന്നെ തൊടുമ്പോൾ ഞാൻ കൂടുതൽ അനുരാഗവതിയാകുന്നു. ഞാൻ പ്രസവിച്ച കുഞ്ഞിനെയെന്ന പോലെ ഞാനീ ജാരനെ സ്നേഹിക്കുന്നു. ഇരുപത്തൊന്നു വർഷങ്ങൾ കൊണ്ടും തീരാത്ത തീവ്രതയോടെ.അതുകൊണ്ടുതന്നെയാ നൂർജി എനിക്ക് അത് ചെയ്യേണ്ടി വന്നത്. അത് തെറ്റാണോ ,നീ പറ.ഞാൻ എന്റെ ഒരു മാല വിറ്റിട്ടാണ് അതിന് പണം കണ്ടെത്തിയത്. അച്ഛൻ എന്നെ വിലക്കിയതാ, അവൻ നിന്റെ ഭർത്താവല്ലേ എന്നുപറഞ്ഞ്.പക് ഷേ എനിക്ക് വേറേ വഴിയില്ലായിരുന്നു. ഞാനാ മനുഷ്യനെ അത്രയേറെ സ്നേഹിക്കുന്നു. പക് ഷേ അതു ചെയ്യിപ്പിച്ച രാത്രിയിൽ ഒരുപാടു് കരഞ്ഞു. എങ്കിലും ആ മനുഷ്യൻ എന്റെ അസ്ഥികളിൽ നിറഞ്ഞ തീ തൈലമാണു്.
By
Lucky Manoj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക