- അശ്രുവാൽ പെയ്തതു -
ഗന്ധമാണു നീയൊരു നോവിന്റെ സുഗന്ധം.
അശുദ്ധിയാക്കാനാശ്രാന്ധം പെയ്യും
പേമാരിയോടൊരു ദയയുമേകാതെൻ
മിഴികളിൽ എരിയുന്ന മോഹമായ്
നീയലിഞ്ഞു തീരുന്നു...
ആരവങ്ങൾക്കുമപ്പുറം നീയാമഴുക്കിന്റെ വേരുകൾ ആഴ്നിറങ്ങുന്നൊരീ
മേനിയിൽ നിന്റെ വിരലുതൻ
പാടുകളൊരു പച്ചയായ് പതിയട്ടെ.
നിന്റെ ചാപല്യങ്ങളെന്നിൽ പെയ്യിച്ചൊരാ
വർഷമാകവേ ഞാനീ മണ്ണിൽ
നീറുന്ന പകൽ പോലെയാണഞ്ഞു പോകാം.
പിൻവിളികളില്ലാതെ നീയെന്നെ യാത്രയാക്കണം.
നിന്റെ ചുടുനിശ്വാസത്തിൻ വശ്യമാം
മോഹമെന്നെ പുണരാതെ
യാത്രയാക്കണം. നീയരികിലുണ്ടെങ്കിലീ
മൃത്യുവുമെനിക്ക് കുളിരാവും.
പറയാൻ വയ്യ പ്രണയമേ നീയെന്നിൽ ഭംഗമാക്കിയൊരു മോഹമാണവൻ .
കൊഴിയാത്ത യാമങ്ങളിൽ നീ പുൽകിയ പ്രണയത്തിനേതു വർണമായിരുന്നു.
നിന്റെ മാറിലെ തീഷ്ണമാം നോവാണ് ഞാനറിഞ്ഞത്, എന്നെ ഭ്രഷ്ടയാക്കിയത്.
അറിയുന്നു ഞാനീ സായന്ദനത്തിൽ
യാത്രായാവും വേളയിൽ നിന്നിലെ ഇടർച്ചയെ..!
അശുദ്ധിയാക്കാനാശ്രാന്ധം പെയ്യും
പേമാരിയോടൊരു ദയയുമേകാതെൻ
മിഴികളിൽ എരിയുന്ന മോഹമായ്
നീയലിഞ്ഞു തീരുന്നു...
ആരവങ്ങൾക്കുമപ്പുറം നീയാമഴുക്കിന്റെ വേരുകൾ ആഴ്നിറങ്ങുന്നൊരീ
മേനിയിൽ നിന്റെ വിരലുതൻ
പാടുകളൊരു പച്ചയായ് പതിയട്ടെ.
നിന്റെ ചാപല്യങ്ങളെന്നിൽ പെയ്യിച്ചൊരാ
വർഷമാകവേ ഞാനീ മണ്ണിൽ
നീറുന്ന പകൽ പോലെയാണഞ്ഞു പോകാം.
പിൻവിളികളില്ലാതെ നീയെന്നെ യാത്രയാക്കണം.
നിന്റെ ചുടുനിശ്വാസത്തിൻ വശ്യമാം
മോഹമെന്നെ പുണരാതെ
യാത്രയാക്കണം. നീയരികിലുണ്ടെങ്കിലീ
മൃത്യുവുമെനിക്ക് കുളിരാവും.
പറയാൻ വയ്യ പ്രണയമേ നീയെന്നിൽ ഭംഗമാക്കിയൊരു മോഹമാണവൻ .
കൊഴിയാത്ത യാമങ്ങളിൽ നീ പുൽകിയ പ്രണയത്തിനേതു വർണമായിരുന്നു.
നിന്റെ മാറിലെ തീഷ്ണമാം നോവാണ് ഞാനറിഞ്ഞത്, എന്നെ ഭ്രഷ്ടയാക്കിയത്.
അറിയുന്നു ഞാനീ സായന്ദനത്തിൽ
യാത്രായാവും വേളയിൽ നിന്നിലെ ഇടർച്ചയെ..!
By
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക