Slider

മഴത്തുള്ളികൾ മന്ത്രിക്കുന്നത്

0

മഴത്തുള്ളികൾ മന്ത്രിക്കുന്നത്
...........................................
സങ്കടക്കണ്ണീർ
പിടിച്ച് വെക്കാനല്ല
പങ്ക് വെച്ച് 
ഒന്നിച്ച് നിന്ന്
ഒഴുക്കിക്കളയാനുള്ളതാണ്.
സൂര്യന്റെപൊട്ടിച്ചിരിയിൽ
വിയർത്തൊലിച്ച പച്ചമരങ്ങൾ
തള്ളിവിട്ട
ബാഷ്പ കണങ്ങൾ
മേൽക്കോടതിയിൽ
പരാതി പറയാൻ പോകവേ
തടഞ്ഞുവെച്ച്
തട്ടിക്കൊണ്ടുപോയി
പഞ്ഞിക്കിട്ട വാതങ്ങളുടെ
വിരൽതുമ്പിൽ
തൂങ്ങിപ്പിടിച്ച്
യാത്ര ചെയ്യവേ
അടക്കി വെക്കാനാവാതെ
കുത്തൊഴുക്കായി
താഴേക്ക് പതിച്ച
കണ്ണീർ തുള്ളികൾ മന്ത്രിക്കുന്നു
പങ്കു വെക്കലിന്റെ
മാസ്മരിക മന്ത്രങ്ങൾ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo