Slider

''പുതു വർഷ പ്രതിജ്ഞ(! കഥ )

0

''പുതു വർഷ പ്രതിജ്ഞ(! കഥ )
=================
''*പു തു വർഷത്തിൽ
തന്റെ തലയിൽ തൊട്ട് പ്രതിജ്ഞ ചെയ്ത മനുഷ്യനാ,
ഇന്ന് നാല് കാലേല് കയറി വന്നിരിക്കുന്നത്,
'* എന്റെ പ്രിയപ്പെട്ട ഭാര്യയാണേ സത്യം,
ഇന്നു മുതൽ ഞാൻ മദ്യപാനം നിർത്തി, ''
ജനുവരി ഒന്നിന് കിടപ്പറയിൽ വച്ച് ചെയ്ത പ്രതികജ്ഞ,
നേരത്തോട് നേരമായില്ല,
ശങ്കരൻ വീണ്ടും തെങ്ങേൽ തന്നെ,
അടുക്കള വാതിൽ തുറന്ന് കെെയ്യും കെട്ടി അവൾ പുറത്തേക്കും നോക്കി നിന്നു,
മദ്യപാനം മൂലം മനസ്സമാധാനം തകർന്ന ഒരു വീട്ടമ്മ ,
കിട്ടുന്ന ശമ്പളത്തിന്റെ പാതി കളളടിച്ച് തീർക്കുന്ന ഭർത്താവ്, ഈ മദ്യപാനം നിർത്താൻ എന്തെല്ലാം ചികിത്സകൾ, നേർച്ചകൾ, ധ്യാനങ്ങൾ, =========
എല്ലാം ഒരാഴ്ചത്തേക്ക് മാത്രം,
വീണ്ടും പഴയതു പോലെ,
ഇന്നലത്തെ പ്രതിക്ജ്ഞ കേട്ടപ്പോൾ സന്തോഷിച്ചു, പക്ഷേ, ===========
അകത്ത് ഭർത്താവ് ഛർദിക്കുന്ന ശബ്ദം,
ദെെവമേ, എത്ര വർഷമായി കോരുന്ന വേസ്റ്റാണിത്,!!!
അവൾ ദേഷ്യം കടിച്ചമർത്തി അയാളുടെ അരികിലേക്കോടി, ഛർദിക്കുന്ന അയാളെ പിടിച്ചെഴുന്നേല്പ്പിച്ച് ബാത്ത്റൂമിലേ ക്ക് കൊണ്ടു പോയി ഷവറിന്റെ കീഴെയിരുത്തി ,
ഷർട്ടൂരി മാറ്റി, ഷവർ തുറന്നു !!!
അന്ന് രാത്രി അവൾ അത്താഴം കഴിച്ചില്ല
ദൂരെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഏക മകളോട് പതിവിലും ഏറെ ഫോണിലൂടെ സംസാരിച്ചു,
അവൾ എന്തോ ശക്തമായ തീരുമാനം എടുത്തതു പോലെ,
================
രാവിലെ നേരത്തെ ഉണർന്നു,
കുളിച്ചു,
ബ്രേക്ക് ഫാസ്റ്റുണ്ടാക്കി , ഭർത്താവിനെ വിളിച്ചുണർത്തി,
അയാളുടെ മുഖം കുനിഞ്ഞു,
അവളൊന്നും മിണ്ടിയില്ല,
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ സംസാരിച്ചു,
എനിക്കൊരപേക്ഷയുണ്ട്,???!
'ങും അയാൾ മുഖമുയർത്തി അവളെ നോക്കി, !
''ദയവു ചെയ്ത് ഇന്ന് ഒരേ ഒരു ദിവസം കുടിക്കാതെ വരണം, !!
''സോറി, അതിന്നലെ പറ്റി പോയതാ, ആ ശിവദാസന്റെ പത്താം വിവാഹ വാർഷികമായിരുന്നു, ! അവൻ നിർബന്ധിച്ചപ്പോൾ !!
''ഇങ്ങനത്തെ ഡയലോഗുകൾ ധാരാളം കേട്ട് ബോറായിതുടങ്ങി, അത് കള, ഞാൻ പറഞ്ഞതിന്റെ മറുപടി പറ, !!
ഓകെ, ഇന്ന് നേരത്തെ വന്നേക്കാം, !!
''നേരത്തെയാണേലും, സ്വബോധത്തോടെ തന്നെ വരണം !!
അയാൾ മെല്ലെ ചിരിച്ചു, എന്തായിരിക്കും സംഭവം, അയാൾ ചിന്തിക്കാതിരുന്നില്ല, !!=========
അയാൾ പോയി കഴിഞ്ഞപ്പോൾ
അവൾ മൊബെെലെടുത്തു സ്ഥിരം ഓട്ടം വരുന്ന ഓട്ടോക്കാരനെ വിളിച്ച് എന്തെക്കയോ സംസാരിച്ചു,
അര മണിക്കൂറിനുളളിൽ വീടിന്റെ മുറ്റത്ത് ഓട്ടോ കുതിച്ചെത്തി,
കൊണ്ടുവന്ന സാധനം അവളേ ഏല്പ്പിച്ച് ഓട്ടോക്കാരൻ മടങ്ങി,
=============
വെെകിട്ട്, പറഞ്ഞതു പോലെ
നേരത്തെ തന്നെ, അയാളെത്തി, മദ്യപിക്കാതെ,
കോളിംങ്ങ് ബെല്ലടിച്ചു,
അകത്ത് ഒരനക്കവുമില്ല,
അയാൾ മെല്ലെ വാതിൽ തളളി, ഭാഗ്യം,
വാതിൽ തുറന്നു,
അയാൾ അകത്തേക്ക് കയറി,
അവിടെ കണ്ട കാഴ്ച അയാളെ അമ്പരിപ്പിച്ചു,
അവിടെ,
മദ്യപിച്ച് ലക്കുകെട്ട് അർദ്ധ നഗ്നയായിട്ടിരിക്കുന്ന തന്റെ ഭാര്യ, !!
അയാളെ കണ്ടതും, അവളെണീക്കാനൊരു വിഫല ശ്രമം നടത്തി, പക്ഷേ കാലുകൾ നിലത്തുറയ്ക്കുന്നില്ല, വേച്ച് വേച്ച് സോഫയിലേക്ക് വീണു, അവിടെ കിടന്നു കൊണ്ട് അവൾ അയാളെ നോക്കി പറഞ്ഞു,
''മിസ്റ്റർ വിൻസൺ അതായത് എന്റെ ഭർത്താവേ ഇരിക്കു, ഇന്ന് മുതൽ ഞാനും ആരംഭിച്ചു മദ്യപാനം, മദ്യം ആരോഗ്യത്തിനല്ലേ ഹാനികരം അല്ലാതെ പെണ്ണുങ്ങൾക്ക് ഹാനികരം എന്നെഴുതീട്ടില്ലല്ലോ, നിങ്ങളൊക്കെ പറയില്ലേ വെഷമങ്ങൾ മറക്കാനാ കുടിക്കുന്നതെന്ന്, എനിക്കുമുണ്ടെടോ വെഷമങ്ങൾ, ഞാനും അതൊക്കൊ ഒന്ന് മറക്കെട്ടോടോ, അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി,
അയാൾ മിഴിച്ച് നിന്നു,
പെട്ടന്നവൾ എഴുന്നേല്ക്കാൻ ശ്രമിച്ചു, എന്നാൽ കാല് വഴുതി മേശപ്പുറത്തേക്ക് വീണു, മദ്യ കുപ്പിയും സോഡാ കുപ്പിയും പരസ്പരം ചുംമ്പിച്ച് താഴെ വീണ് പൊട്ടിച്ചിതറി !!
അയാളോടി ചെന്ന് അവളെ താങ്ങി, പെട്ടന്നവൾ അയാളുടെ ശരീരത്തേക്ക് ഛർദിച്ചു, മദ്യത്തിന്റേയും ഛർദലിന്റേയും വ്യത്തികെട്ട മണം അന്നയാൾ അറിഞ്ഞു,
അയാൾക്ക് ഓക്കാനം വന്നു, !!
അവളെ താങ്ങിയെടുത്ത് അയാൾ ബാത്ത്റൂമിലേ ഷവറിന് കീഴെയിരുത്തി,
ഷവർ തുറന്നു,
അയാൾ മൂക്കും പൊത്തിപ്പിടിച്ച് പുറത്തെ പെെപ്പിൻ ചുവട്ടിവേക്കോടി അഴുക്കുകൾ കഴുകി,
ദെെവമേ, ഈ വ്യത്തികെട്ട മണം സഹിച്ചല്ലേ ഇത്രയും വർഷം എന്റെ ഒപ്പം ഇവൾ ജീവിച്ചത്,!!
അയാളോടി ബാത്ത് റുമിലേക്ക് വന്നു,
തണുത്ത് വിറച്ച് കൊണ്ടിരുന്ന അവളുടെ ഡ്രസ്സുകൾ ഊരി മാറ്റി,,ശരീരത്തിലൂടെ വെളളമൊഴിച്ച് വ്യത്തിയാക്കി,
ശേഷം കെെകളിൽ കോരിയെടുത്ത് ബഡ്ഡിൽ കൊണ്ടു പോയി കിടത്തി,
ഒരു വിധം
നെെറ്റി ധരിപ്പിച്ചു ,പിന്നീട്
ബ്ളാങ്കറ്റ് പുതപ്പിച്ചു, അവളപ്പോഴും എന്തെക്കയോ പുലമ്പി കൊണ്ട് വിറയ്ക്കുകയായിരുന്നു,
അയാൾ ഡ്രസ്സുമാറി വീടെല്ലാം വ്യത്തിയാക്കി,
അയാൾക്ക് നല്ല വിശപ്പ് തോന്നി അടുക്കളയിലെത്തി,,
രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന്റെ പഴകിയ ആഹാരങ്ങൾ ഈച്ചയാർത്തിരിക്കുന്നു,
അയാളോർത്തു, കഴിഞ്ഞ പത്ത് വർഷക്കാലം വീട് ഇങ്ങനെ കിടന്നിട്ടില്ല, പെണ്ണ് വീട്ടിലില്ലെങ്കിലുളള അവസ്ഥ, അയാൾക്ക് കുറ്റബോധം തോന്നി അയാൾ അടുക്കളയിലെ പാത്രങ്ങളും വ്യത്തിയാക്കിയ ശേഷം അവളുടെ അരികിൽ ചെന്നിരുന്നു,
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,
അയാൾ അവളുടെ തലയിൽ കെെവച്ചു,
അയാളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു, പുതിയ
പ്രതിജഞയാണോ, ക്ഷമാപണമാണോ എന്നറിയില്ല,!!!!
അപ്പോഴും
അവൾ നല്ല ഉറക്കത്തിലായിരുന്നു,!!
പുതിയൊരു ഉണർവിനുളള സുന്ദരമായ ഉറക്കം !!!
=========
ഷൗക്കത്ത് മെെതീൻ, (NR City) കുവെെത്ത്, )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo