Slider

പിഴച്ചവളുടെ മകൻ.

0

പിഴച്ചവളുടെ മകൻ.
ഇന്ന് മഹേഷിന്റെവിവാഹം. സൽക്കാരങ്ങൾ പൊടിപൊടിക്കുന്നു. കല്യാണമണ്ഡപം പൂക്കളാൽ വിതാനിച്ചിരിക്കുന്നു. എങ്ങും പുതുമണം. അളുകൾ ഒറ്റയ്ക്കും കൂട്ടമായും വന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.
ആ തിരക്കിനിടയിലൂടെ ഓടിനടന്ന് ചൂട് വെള്ളം ശ്രദ്ധയോടെ ഗ്ലാസ്സുകളിലെയ്ക്ക് പകർത്തുന്ന ഒരു ഏഴ് വയസ്സുകാരൻ. അതാണ് .ജിനു മഹേഷ്. ഇന്ന് ജിനുവിന്റെ് അച്ഛന്റെ രണ്ടാം വിവാഹം.
സൽക്കാരങ്ങളിൽ വരുന്നവർ വാത്സല്യത്തോടെ അവനെ നോക്കുന്നു. പ്രായമായവർ വന്ന് അവന്റെ തലയിൽ തലോടുന്നു. അതൊന്നും ശ്രദ്ധിക്കാതെ നെറ്റിയിലെ വിയർപ്പുകണങ്ങൾ വിരലാലൊപ്പി ജോലി തുടർന്നു.
അമ്മയും ,അപ്പായുംഎന്ത്സന്തോഷത്തോടെയാണ് കഴിഞ്ഞത്.
എന്ത് സുന്ദരിആയിരുന്നുഅമ്മ. അമ്മയുമായ് സ്കൂളിലേയ്ക്ക്ഓരെആവിശ്വങ്ങൾക്കും
പോകുമ്പോൾ കൂടെ പഠിക്കുന്നവർ ചോദിക്കും
" അതാണോ ജിനുവിന്റെ മമ്മീ ???"
അഭിമാനത്തോടെ പറഞ്ഞിരുന്നു" അതെ "
"ഹോ ജിനുവിന്റെ മമ്മി എത്ര ബ്യൂട്ടിഫുള്ളാ "
അപ്പായ്ക്കും എന്ത് ഇഷ്ട്ടമായിരുന്നു. എന്നെ .. എന്തെക്കെയാ വാങ്ങിത്തരുന്നത്. വെറുതെ ഒന്ന് പറഞ്ഞാൽ മതി. വൈകിട്ട് വരുമ്പോൾ കൈയ്യിൽ അതുണ്ടാവും. കൂട്ടുകാർക്കെല്ലാം അസൂയ ആയിരുന്നു.
പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. അപ്പായുടെ ബിസ്സിനസ്സ് തകർന്നു.
കടക്കാർ വീട്ടിൽ വന്ന് ബഹളം വച്ച് തുടങ്ങി.
അതു കേട്ട് പേടിച്ച് വിറച്ച് വീടിന്റെ മൂലയിൽ പതുങ്ങി നിന്നു. കടം വീട്ടാനായ് അപ്പാ കണ്ട് പിടിച്ച സൂത്രം വീട് വിൽക്കുകആയിരുന്നു. വാടക വീട്ടിലേയ്ക്ക് മാറുമ്പോൾ സങ്കടം തോന്നി.
ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും സർക്കാർ വക സ്ക്കൂളിലേയ്ക്കുള്ള പറിച്ച് നടൽ.
അപ്പായിപ്പോൾപഴയഅപ്പാ അല്ല. എപ്പോഴും ചിന്തയാണ്. ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ട്ടം. അടുത്ത് ചെന്നാൽ ദേഷ്യപ്പെടും..
ഒരു നാൾ പെട്ടിയെക്കെആയ് എങ്ങോ പോകുന്നു.
പോകും മുൻപ് അടുത്ത് വിളിച്ച് ചേർത്ത്പിടിച്ച് കൊണ്ട് പറഞ്ഞു..
"മോനെ ,ഇനി അമ്മാ പറയുന്നത് എല്ലാം എന്റെ മോൻ കേൾക്കണം. അമ്മാവുക്ക് നീ മാത്രമെ ഉള്ളു.. "
ഇത് പറയുമ്പോൾ അപ്പാകരയുന്നുണ്ടായിരുന്നു.
" അപ്പാ എവിടെ പോകുവാ.. ??ഞാനും വരുന്നു.. "
" നമുക്ക് പഴയത് പോലെ ജീവിക്കൊണ്ട ...? അതിനാ അപ്പാ പോകുന്നെ .. "
വാതിൽപ്പടിയിൽ ചാരിനിന്ന് അമ്മഏങ്ങി കരയുന്നുണ്ടായിരുന്നു.
അപ്പാഗൾഫിലെയ്ക്ക് പോയ്..
കുറച്ച് നാൾ അപ്പായുടെകുറവ് നികത്തപ്പെടാനാവാതെ കിടന്നു.. പതിയെ അതുമായ് പൊരുത്തപെട്ട് വരുമ്പോഴാ. വീട്ടിൽ പരിചയമില്ലാത്ത ഒരാൾവരാൻ തുടങ്ങിയത്. അയാൾ വരുമ്പോളെക്കെ അമ്മ കുളിച്ച് സുന്ദരി ആയിട്ട് നിൽക്കുമായിരുന്നു. പൈസാ തന്നിട്ട് എന്തെങ്കിലും സാധനം വാങ്ങാൻ ദൂരെയുള്ള കടയിലേയ്ക്ക് അയക്കുമായിരുന്നു. ഒരു നാൾ വരുമ്പോൾ അപ്പായുടെ കട്ടിലിൻ മേലെ അപ്പാവുക്ക് പകരം അയാൾ കിടക്കുന്നു..
കുറച്ച് നാൾ കഴിഞ്ഞ് അപ്പാവന്നു.
അന്ന് അമ്മയെ ഒരു പാട്തല്ലി..
അമ്മാ അപ്പാവുടെ കാലിൽ വീഴുന്നുണ്ടായിരുന്നു.
അന്ന് രാത്രി അമ്മാപെട്ടിയുമെടുത്ത്എങ്ങോ പോയ്.പിന്നീട് പോലീസ്കാരുള്ള ഒരു സ്ഥലത്ത് വച്ചാണ് അമ്മയെ കാണുന്നത്. കറുത്ത കോട്ടിട്ട ഒരാൾ ചോദിച്ചു.
"മോന് അച്ഛന്റെ കൂടെ പോകണോ ,അമ്മയുടെ കൂടെ പോകണോ..??"
ഒന്നും ആലോചിക്കാതെ പറഞ്ഞു. "എനിക്ക് അപ്പായുടെ കൂടെ പോയാൽ മതി"
കാരണം അപ്പായാണ് നല്ലത്. അമ്മ ചീത്തയാ എന്ന് എല്ലാവരും പറയുന്നു..
പിന്നെ അപ്പാവും ഞാനും തനിച്ച്.. അപ്പാ വോടെ ചേർന്ന് കിടക്കുമ്പോൾ എല്ലാ സങ്കടങ്ങളുംമറന്നു.
"മോന് ഒരു അമ്മാ വേണ്ടെ "
മുടിയിഴയിൽ കൈ ഓടിച്ച് കൊണ്ട് അപ്പാ ചോദിച്ചു..
"വേണ്ട .. അമ്മ ചീത്തയാ.... "
" അ അമ്മയല്ല .ഇത് പുതിയൊരമ്മ .മോന് ഇഷ്ട്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും.. "
തലയാട്ടി കേട്ടു നിന്നു..
----------------------
അപ്പാ പറഞ്ഞത് പോലെ പുതിയ അമ്മനല്ല അമ്മ തന്നെ.
പക്ഷെ ഇപ്പോഅപ്പാവിന്റെ കൂടെ കിടക്കാൻ പുതിയമ്മ സമ്മതിക്കില്ല. അടുത്ത മുറിയിൽ ഒറ്റയ്ക്ക് കിടക്കണം. പേടിയാകും ചിലപ്പോൾ.. പതിയെ അതുംശീലമായ് തുടങ്ങി.
കുളിരുള്ള രാവുകളിൽ തനിച്ച് ഇരുന്നു കരഞ്ഞിരുന്നു..
രാവിലെ അപ്പാവന്ന് മാറിപ്പോയ പുതപ്പ് നേരെയാക്കി ഇടുന്നത് ചിലപ്പോൾ കാണാറുണ്ട്.
അങ്ങിനെയിരിക്കെ ഒരു ഒരാൾകൂടി ആ വീട്ടിലേയ്ക്ക് വന്നു. എന്റെ കുഞ്ഞനുജത്തി എന്നാണ് അപ്പാ പറഞ്ഞത്
പിന്നിട് ആർക്കും എന്നെ വേണ്ടാതായ്. അപ്പാക്കുംപുതിയ അമ്മാക്കും അവളെ മതി. പിഴച്ചവളുടെ ചോരയല്ലെ എന്നാണ് പുതിയ അമ്മ ചോദിക്കുന്നത് .അത് കൊണ്ട് അടുത്ത് പോലും ഇരിക്കാൻ സമ്മതിക്കില്ല. എന്ത് ചെയ്താലും കുറ്റം. പുതിയഅമ്മ ഇപ്പോ വെറുതെ അടിക്കും.. കരയുന്നത് കാണുമ്പോൾ അപ്പാനിസ്സഹാനായ് നോക്കി നിൽക്കുന്നത് കാണാമായിരുന്നു. ഭക്ഷണം പോലും തരാതായ് ചിലപ്പോഴെക്കെ പട്ടിണികിടന്നു.
"ഈ നശിച്ച ജന്തുവിന് ഭക്ഷണം കൊടുക്കാൻ എനിക്കിനി പറ്റില്ല.. "
പുതിയമ്മ തീർത്തു പറഞ്ഞു.
ചെറിയ ഒരു പാത്രത്തിൽ എന്തെങ്കിലും ഇട്ട് കാലുകൊണ്ട് നീക്കി എന്റെ മുന്നിലെയ്ക്ക് വക്കും.
ഒരു നാൾ അപ്പാ എന്റെ പുസ്തകങ്ങളും ഉടുപ്പുകളും ഒരു സഞ്ചിയിലാക്കി എന്റെ കയ്യും പിടിച്ചിറങ്ങി.
ദൂരെയുള്ള ഒരു സ്ക്കുളിലാക്കി. അപ്പാമടങ്ങി.
അവിടെയും ക്രൂരമായ മർദ്ദനങ്ങൾ.
അതും പഴകി തുടങ്ങി..
നാളുകൾ നീങ്ങി..
വെക്കേഷൻ ആകുമ്പോൾ.. അപ്പാവന്ന് കൂട്ടികൊണ്ട് പോകും.. അപ്പാ ക്ഷിണിച്ചിരിക്കുന്നു. പഴയ ചുറുചുറുക്കെല്ലാം പോയ് മറഞ്ഞിരിക്കുന്നു. പുതിയഅമ്മയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല..
ഒരു നാൾ വീട്ടിലേയ്ക്ക് വരുമ്പോൾ കണ്ടു താഴെ വീണ്പിടയുന്ന പുതിയഅമ്മ. പരന്ന് കിടക്കുന്ന കട്ടചോരഇതൊന്നും അറിയാതെ അടുത്തിരിന്ന് കളിക്കുന്ന അനുജത്തി.. എന്ത് ചെയ്യണം ? അപ്പാവുമില്ല. പകയുടെ കനലുകൾ ഉളളിൽ എരിഞ്ഞു. പതിയെ പുറത്ത് നിന്ന് വാതിൽ അടച്ചു.അവിടെ കിടന്ന് ചാവട്ടെ..
എങ്ങോട്ടില്ലാതെ നടന്നു.അപ്പോഴാണ് നിഷ്ക്കളങ്കമായ അനുജത്തിയുടെ മുഖം മനസ്സിലേയ്ക്ക് വന്നത്..
പാടില്ല .... പുതിയമ്മ മരിക്കാൻ പാടില്ല. എന്റെ അവസ്ഥ അനുജത്തിക്കും..
വണ്ടിവിളിച്ച് പുതിയമ്മയെ ആശുപത്രിയിൽ എത്തിച്ചു.
"കുറച്ച് കൂടി വൈകിയിരുന്നേൽ എല്ലാം തീർന്നെനെ.. ഇപ്പോ അമ്മയെ മാത്രം രക്ഷിക്കാനെ ആയുള്ളു.. "
ഡോക്ടർ നടന്ന് നീങ്ങി.. അപ്പാ വിറയ്ക്കുന്ന കൈയ്യോടെ ചേർത്ത് പിടിച്ചു.പഴയഅപ്പാആയ് മാറി..
കണ്ണീരോടെ കൈകൂപ്പി പുതിയമ്മ.
എല്ലാത്തിനും മാപ്പ് യാചിക്കും പോലെ.
അപ്പോഴും കയ്യിൽ അനുജത്തി മുറുകെ പിടിച്ചിരുന്നു.
അനാഥർ പിറക്കാതിരിക്കട്ടെ..
രണ്ടാനമ്മമാർ എന്തെക്രൂരകഥാപാത്രങ്ങൾ ആവുന്നു..? അവരും അമ്മയല്ലെ ?ആ ബാല്ല്യവുംആ നോവുന്ന ഇളം മനസ്സും എന്തെ അറിയാതെ പോവുന്നു.
ശുഭം.
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo