ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്.
..........................................................
..........................................................
കുറേ വർഷങ്ങൾക്ക് ശേഷം ലേഖ വീണ്ടും ഇന്ന് അവനെ കണ്ടുമുട്ടി.ഒരിക്കൽ അവളെ മനസ്സിൽ കൊണ്ടു നടന്നവനെ. അപ്രതീക്ഷിതമായിരുന്നു ആ കണ്ടുമുട്ട ലെങ്കിലും അവൾക്ക് അവനെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല.
കാവിലെ ഉത്സവത്തിന് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തോടൊപ്പം ചെന്നതായിരുന്നു അവൾ. തൊട്ടടുത്ത കസേരയിൽ മൂന്ന് വയസ്സിനുള്ളിൽ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ അവളുടെ മനസ്സ് എന്തിനെന്നറിയാതെ ആ കുട്ടിയിൽ ഉടക്കി. കവിളിൽ നുണക്കുഴിയുള്ള സുന്ദരിക്കുട്ടിയുടെ കൊഞ്ചി, കൊഞ്ചിയുള്ള സംസാരം അവളെ വല്ലാതെ ആകർഷിച്ചു. തൊട്ടെടുത്ത കസേരയിൽ തന്നെ മകളുടെ കുസൃതിത്തരങ്ങൾ ആസ്വദിച്ച് ഇരിക്കുകയായിരുന്നു
കുട്ടിയുടെ അമ്മ. സുന്ദരിയായ ആ സ്ത്രീയുമായി പരിചയപെടാനും അവൾക്ക് അധികനേരം വേണ്ടി വന്നില്ല. വിശേഷങ്ങൾ കൈമാറി കൊണ്ടിരിക്കുമ്പോഴാണ് രണ്ട് കൈയ്യിലും ഓരോ വീതം ഐസ് ക്രീമുമായി അയാൾ അവിടേക്ക് വന്നത്. അമ്മയ്ക്കും, മോൾക്കുമുള്ളതാകാമെന്ന് വ്യക്തം .ഒരു നിമിഷം അവളൊന്ന് ഞെട്ടി.ഒരിക്കൽ തന്നോട് പ്രണയം പറഞ്ഞവൻ ...

അവളുടെ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലോട്ട് പോയി.
അന്നവർ കൂട്ടുകാരികളായ മൂവർ സംഘം എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. യൗവനത്തിന്റെ ആദ്യ പടികൾ ചവിട്ടി കയറുന്ന കാലം, മനസ്സിൽ ഒരു പാട് മോഹങ്ങൾ ചിറകടിച്ചെത്താൻ വെമ്പി നിൽക്കുന്ന ആ സമയത്ത് ചില തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. അന്യ ആൺ കുട്ടികളോട് സംസാരിക്കുന്നത് പോലും പാപമാണെന്നാണ് വീട്ടിൽ നിന്ന് പഠിപ്പിച്ചുവിട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ആൺകുട്ടികളെ കണ്ടാൽ വഴി മാറി പോകുകയായിരുന്നു മൂന്നു പേരുടേയും പതിവ്. ക്ലാസ്സിലെ ഒരാൺകുട്ടിയും പെൺകുട്ടിയും ഒന്ന് സംസാരിച്ച് പോയാൽ അതു മതി പിന്നെ അവരെ കുറിച്ച് കളിയാക്കി ചിരിക്കാൻ.
അങ്ങനെയുള്ള ചിട്ടകളുമായി സ്ക്കൂളിൽ പോകുന്ന സമയത്ത്
സ്ഥിരമായി ഒരാൾ അവരുടെ വഴിവക്കിൽ കാത്ത് നിൽക്കുന്നത് അവർ ശ്രദ്ധിക്കാതിരുന്നില്ല. കളിതമാശകൾ പറഞ്ഞ് കൊണ്ട് അവനറിയാതെ അവർ അതും പറഞ്ഞ് കളിയാക്കി ചിരിക്കാറുണ്ടായിരുന്നു.. കാരണം ഏഴാം ക്ലാസ്സിൽ വരെ ഒരേ ക്ലാസ്സിൽ ഒന്നിച്ച് പഠിച്ചവൻ. ക്ലാസ്സിലെ മരമണ്ടൻ, എഴുന്നേറ്റ ഉടനെ സ്കൂളിലേക്ക് വരുന്നതാണോയെന്ന് തോന്നിപോകും കണ്ടാൽ, പല്ല് തേക്കാതെ കുളിക്കുക പോലും ചെയ്യില്ലെന്ന് അറിയാം /ശരീരം കണ്ടാൽ. എന്നും അദ്ധ്യാപകരുടെ കൈയ്യിൽ നിന്ന് വഴക്ക് വാങ്ങിയാലേ അവന് സമാധാനമാകു.അവനാണ് ഇന്ന് പഠിത്തം ക ളഞ്ഞ് വായ് നോക്കാൻ ഇറങ്ങിയിരിക്കുന്നത്. സാമാന്യം പഠിത്തത്തിലൊക്കെ ശ്രദ്ധിച്ചിരുന്ന ആ കൂട്ടുകാരികൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം കളിയാക്കി ചിരിക്കാൻ?

അവർ മൂവർ സംഘംഅന്നും ആ വഴിയിലൂടെ നടന്നുപോകുമ്പോൾ പതിവുപോലെ അവൻ അവിടെ തന്നെ ഉണ്ടായിരുന്നു .
വായ് നോക്കി ഇന്നും ഉണ്ടല്ലോ ?
കൂട്ടുകാരിലൊരാൾ അങ്ങനെ പറഞ്ഞ് പ്പോൾ എല്ലാവരും അതേറ്റു പിടിച്ച് ചിരിച്ചു കൊണ്ടകന്ന് പോയി.
കുട്ടി ഒന്ന് നിന്നേ...
അപ്രതീക്ഷിതമായി അയാളുടെ
ശബ്ദം കേട്ടപ്പോൾ മൂവരും തിരിഞ്ഞൊന്ന് നോക്കിയെങ്കിലും, ആരെയാണ് അവൻ ഉeദ്ദശിച്ചതെന്നറിയാതെ മൂവരും മുഖത്തോട് മുഖം നോക്കി.
തന്നോട് തന്നെ, കൂട്ടത്തിൽ വെളുത്ത മെലിഞ്ഞ ഉയരം കൂടിയ കുട്ടിയെ നോക്കി അവൻ പറഞ്ഞു. ഒന്ന് അമാന്തിച്ചെങ്കിലും കാര്യമറിയാനായി അവൾ ,എന്താ വേണ്ടതെന്ന ചോദ്യചിഹ്നവുമായി കൂട്ടുകാരികളെ നോക്കി.കൂട്ടുകാരികളും അതിനനുകൂലമായി കണ്ണുകൾ കൊണ്ട് മറുപടി നൽകിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവന്റെ അടുത്തേക്ക് നീ നീങ്ങി.
അവന്റെ കണ്ണുകൾ അവളുടെ മിഴികളിൽ പതിയുന്നത് അവളറിഞ്ഞു. കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ
ചോദിച്ചു.

,എന്താ വേണ്ടത്?
കുട്ടിയെ എനിക്കിഷ്ടമാണ്.
എനിക്ക് പറയാനുള്ള തൊക്കെ ഇതിലുണ്ട്.
പറഞ്ഞു തീർന്നതും അയാൾ ഒരു കടലാസ് കഷ്ണം അവളുടെ നേർക്ക് നീട്ടി. അവന്റെ ഭാവംകണ്ട ഉടനെ തന്നെ അവൾക്ക് അതിലെന്തോ പന്തികേടുള്ളതായി തോന്നി.
ഒന്നു പതറിയെങ്കിലും, എവിടെന്നോ സംഭരിച്ച അല്പം ധൈര്യത്തിൽ അവൾ പറഞ്ഞു.
നിന്റെ അമ്മയ്ക്ക് കൊണ്ടു eപായി കൊടുക്കടോ @%%@ മോനേ.
അയാളുടെ മുഖത്ത് മിന്നി മറയുന്ന ഭാവഭേദങ്ങൾ വകവയ്ക്കാതെ അവൾ കൂട്ടുകാരികളാടൊപ്പം ,അയാളെ കളിയാക്കി നടന്നകന്നപോൾ എന്തായിരിക്കുo അവന്റെ മനസ്സിലുള്ള വികാരം. കുറച്ച് മുന്നിലോട്ട് നീങ്ങി തിരിഞ്ഞു നോക്കുമ്പോഴും അയാളുടെ മുഖത്തെ ഭാവഭേദം മനസ്സിലാക്കാനാവത്ത വിധം അയാൾ അവിടെ തന്നെ അവളേയും നോക്കി നിൽപുണ്ടായിരുന്നു.
ഇന്നിതാ 12 വർഷത്തിന് ശേഷം അവൻ വീണ്ടും അവളുടെ മുന്നിൽ,,,, കൂടെ സുന്ദരിയായ ഭാര്യയും, മകളും.
ഒരു നിമിഷം എന്ത് പറയണമെന്നറിയാതെയിരിക്കുമ്പോഴാണ് നിശബ്ദതയെ ഭേദിച്ച് ഭാര്യ അയാളുടെ കൈയ്യിൽ നിന്നും വാങ്ങി ഒരു ഐസ്ക്രിം തന്റെ മകൾക്ക് കൊടുത്തത്.
@%%@ ന്റെ മക്കളുടെ ഐസ്ക്രിം മാന്യന്മാർ കഴിക്കിലെടി,,!!!
, അഭിമാനത്തോടെയുള്ള അയാളുടെ വാക്കുകൾ ഭാര്യക്ക് മനസ്സിലാവാതിരുന്നതിനാലും, തനിക്ക് മനസ്സിലായിതിനാലുമാവാം അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കിയത്.
അവളിലെ പ്രണയം പകച്ച് പോയ നിമിഷമായിരുന്നു അത് എന്നാലും ഈ വൃത്തിയില്ലാത്ത വായ് നോക്കിക്ക് എങ്ങനെ കിട്ടി ഇത്രയും സുന്ദരിയായ പെണ്ണിനെ? ഇപ്പോഴും അവളുടെ മനസ്സ് ഉത്തരം തേടി കൊണ്ടിരിക്കുന്നു.
..........".......................................................
പത്മിനി നാരായണൻ.
..........".......................................................
പത്മിനി നാരായണൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക