ഞാനെന്ന അധ്യാപികയുടെ ഒരു ഒാർമ്മക്കുറിപ്പ്....
പത്ത് പതിനഞ്ച് വർഷത്തോളമായി അധ്യാപന ജീവിതം തുടങ്ങിയിട്ട്. ഇടയ്ക് തൽക്കാല വിരാമങ്ങൾ ഉണ്ടായിട്ടുമുണ്ട്.സ്കൂളിലും കോളേജ് ലും അദ്ധ്യാപിക ആയിട്ടുണ്ട്. സ്കൂൾ തന്നെയാണ് എന്നും പ്രിയപ്പെട്ടത്...
ഒരു അദ്ധ്യാപിക എന്ന നിലയ്ക്ക്,ഒരു അധ്യാപകവിദ്യാർത്ഥിനി ആയാണ് ഈ ഒരു മേഖലയിലേക്ക് വലതു കാൽ വച്ച് കയറിയത്.
ബിഎഡ് പഠിച്ചത് കേരളത്തിലെ ഏറ്റവും നല്ല ട്രെയിനിങ് കോളെജുകളിൽ ഒന്നായ വർക്കല നെടുംകണ്ട ട്രെയിനിങ് കോളേജിൽ ആയിരുന്നു. കൂടാതെ അത്രയ്ക്ക് പ്രകൃതിരമണീയവുമായിരുന്നു ആ കാമ്പസ്. കടലിനും കായലിനും നടുവിൽ ഒരു കുന്നുംപുറം, നെടുംകണ്ട കുന്നിന്മുകളിൽ ആണ് കോളേജ്. കോളേജ് നു ചേർന്നു ഒരു ചെമ്പകം ഉണ്ട്.
പണ്ട്.... അവിടെയിരുന്ന് ആ ചെമ്പകച്ചോട്ടിൽ ഇരുന്നു മഹാകവി ശ്രീ.കുമാരനാശാൻ കവിതയെഴുതുമായിരുന്നു.....

ഞങ്ങൾ ചിലർ, അൽപ്പം സമയംഒഴിവ് കിട്ടിയാൽ, ഓടിപ്പോകും ആ ചെമ്പകച്ചോട്ടിൽ ഇരിയ്ക്കാൻ.....
അവിടെ എത്ര നേരം ഇരുന്നാലും മതി വരില്ല...

ആ വര്ഷം മലയാള കവിതരചനയ്ക്കു മലയാളം ഒപ്ഷണലിലെ ചേട്ടന്മാരെ പിന്തള്ളി നാച്ചുറൽ സയൻസ് ക്ളാസ്സിലെ എനിക്ക് സമ്മാനംകിട്ടിയപ്പോൾ ,ഞങ്ങളുടെ പ്രിൻസിപ്പൽ ശ്രീ. ശ്രീനിവാസൻ സർ കളിയാക്കി 'എപ്പോൾ നോക്കിയാലും ആ ചെംബകച്ചോട്ടിൽ ഇരുന്ന് കവിതാവാസന വന്നതാണോ കുട്ടീ... '
സർ എപ്പോളും എന്നെ തീരെ ചെറിയ ഒരു കുട്ടിയെ പോലെയാണ് പരിഗണിച്ചിരുന്നത്. മാത്രമല്ല ആ കോളേജിലെ ചെറിയ കുട്ടികൾ ആയി ഞങ്ങൾ പത്തോളം കുട്ടികളെ ഡിഗ്രി കഴിഞ്ഞു വന്നവർ ഉണ്ടായിരുന്നുള്ളു.ബാക്കി എല്ലാവരും കുറെ പേര് മാസ്റ്റേഴ്സ് കഴിഞ്ഞതും ,ഒത്തിരി പേരും ഒത്തിരി മുതിർന്നവർ, ടീച്ചർസ് ,എൽ എൽ ബി കഴിഞ്ഞു വന്നവർ ,എന്തിന് പറയുന്നു പി.എച്ച്.ഡി. കഴിഞ്ഞവർ വരെ ഉണ്ടായിരുന്നു.തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉള്ളവർ.
കോളേജ് ജീവിതം പിന്നൊരിയ്ക്കലാകാം.
പറയാൻ വന്നത് ടീച്ചേർസ് ട്രയിനിംഗിനായി ആദ്യമായി ഒരു സ്കൂളിൽ പോയ കഥയാണ്.

കോളേജിലെ ക്രിട്ടിസിസം ക്ളാസ്സ് ,ഡെമോ ക്ളാസ്സ് ഇവയിൽ നിന്നൊക്കെ അതിവിദഗ്ദമായി രക്ഷപ്പെട്ട് നമസ്തേ എന്നും പറഞ്ഞ് ക്ളാസ്സ് എടുക്കാൻ പോകുന്നു....
സ്കൂളുകളുടെ ലിസ്റ്റ് തന്നിട്ട് 3 ഒപ്ഷൻസ് കൊടുക്കണം.
ലിസ്റ്റിൽ ഉണ്ടായിരുന്ന സ്കൂളുകളിൽ ഏറ്റവും ഡിമാൻറ് കോളേജിനോട് ചേർന്നുള്ള സ്കൂളിലാണ്.ആർക്കും വേണ്ടാത്തത് വക്കം ഗവൺമെൻറ് ഹൈസ്കൂളും.
കാര്യം അന്വഷിച്ചപ്പോൾ അറിഞ്ഞത് കടത്ത് കടന്ന് വേണം അവിടെ എത്താൻ,മഴക്കാലം വരുന്നു ആകെ കുളമാകും,പിന്നെ പിള്ളേരുടെ വില്ലത്തരം കൊണ്ട് കുപ്രസിദ്ധി.പൊതുവെ ഗവൺമെൻറ് സ്കൂളുകളെ പറ്റി അങ്ങനെ പലരും പറയും,പക്ഷെ അമ്മയുടെ കൂടെ അമ്മ പഠിപ്പിച്ചിരുന്ന എല്ലാ സ്കൂളുകളിലും പോയിട്ടുണ്ട്,ആ കുട്ടികൾക്ക് അമ്മയോടുള്ള സ്നേഹവും ബഹുമാനവും കണ്ടിട്ടുമുണ്ട്.പ്രത്യേകിച്ച് കൊല്ലം ഗവ.ബോയ്സ് ഹൈസ്കൂളിലെ വില്ലൻമാർ അമ്മയുടെ മുന്നിൽ പൂച്ചയെ പോലെ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
വക്കം സ്കൂളിനെ പറ്റി പറഞ്ഞ നെഗറ്റീവ് കാര്യങ്ങളിൽ ആദ്യത്തേത് എനിക്ക് വളരെ മനോഹരമായി തോന്നി.
വക്കം കായലിലൂടെ എന്നും തോണിയാത്ര. എനിക്ക് കൂട്ടിനു എൻറെ ക്ളാസ്സിലെ തന്നെ സിനിമോളെയും കിട്ടി.കായലും ,കടലും, ആറും, പുഴയും ഒക്കെ ഇഷ്ടമുള്ളവർക്ക് ഈ അവസരം എങ്ങനെ വേണ്ടാന്ന് വയ്ക്കും....
ഫോം പൂരിപ്പിച്ച് കൊടുത്ത ഞാനും സിനിയും ഒപ്ഷൻ 1 മുതൽ 3 വരെയും വക്കം ഗവ.സ്കൂൾ വച്ചു.ഇത് കണ്ട് പ്രിൻസിപ്പാൾ സർ വിളിച്ചു മനസ്സ് മാറ്റാൻ നോക്കിയെന്കിലും ഞങ്ങൾ മാറിയില്ല.
അങ്ങനെ ഞങ്ങൾ വക്കം ഗവ.സ്കൂളിലേയ്ക്ക് തന്നെ പ്രാക്ടീസിന് പോയി.ഞങ്ങൾ നാല് പെൺകുട്ടികളുംബാക്കി 6 ആണുങ്ങളും.കൂട്ടത്തിൽ ഏറ്റവും മുതിർന്നത് പ്രദീപേട്ടനായിരുന്നു.അന്നൊക്കെ ഹോസ്റ്റൽ ഭകഷണത്തിൽ നിന്നും രക്ഷ കിട്ടുന്നത് ഏട്ടൻറെ ഭാര്യ ബിന്ദു ചേച്ചി,,ഞങ്ങൾക്ക് വേണ്ടി കൊടുത്ത് വിടുമായിരുന്ന ഭക്ഷണം കിട്ടിയിട്ടാരുന്നു.പ്രദീപേട്ടൻ അകഷരാർത്ഥത്തിൽ ഞങ്ങൾക്ക് വല്യേട്ടനായിരുന്നു.

അങ്ങനെ പ്രദീപേട്ടൻ,മുരളിയേട്ടൻ,ശ്രീകുമാർ,രാജീവ്,ഞാൻ,സിനി,പ്രീതി,സുജ ,
എ ബാച്ചുകാർ ഒന്നിച്ചൊരു വള്ളത്തിൽ.സർക്കാർ വക കടത്ത് വഞ്ചി ആയിരുന്നു. അവിസ്മരണീയമായിരുന്നു ആ തോണിയാത്രകൾ.....പാട്ടൊക്കെ പാടി അങ്ങനെ....

ആദ്യമായി സ്കൂളിൽ എത്തി. അവിടെ അമ്മയുടെ ഒരു കൂട്ടുകാരി ടീച്ചർ ഉണ്ടായിരുന്നു. അതുകൊണ്ട് ക്ലാസ്സിനെ പറ്റി ഒരു ധാരണ മുന്നേ കിട്ടി. എനിക്ക് ആറാം ക്ലാസ്സിൽ സയൻസും ഒൻപതാം ക്ലാസ്സിൽ ബയോളജിയും കിട്ടി.
ആദ്യമായി പോയത് ഒൻപതിൽ. ആദ്യ ദിവസം ഒബ്സർവേഷനും മാർക്ക് ഇടാനും കോളേജിൽ നിന്നും പ്രൊഫസ്സര്സ് വരില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് വല്യ പേടി ഒന്നും തോന്നിയില്ല. മാത്രമല്ല സെമിനാറും, കാവ്യസന്ധ്യയും ,കലാമൽസരങ്ങൾ ഇതിനൊക്കെ എല്ലാത്തിനും സ്റ്റേജിൽ കയറാറുള്ളത് കൊണ്ട് സംഭ്രമം ഒട്ടും അപ്പോൾ തോന്നിയില്ല.

ക്ളാസ്സിലെ വില്ലൻമാരുടെ ലിസ്റ്റ് നേരത്തെ കിട്ടിയിരുന്നു.അറ്റൻഡെൻസ് എടുത്തപ്പോൾ വില്ലൻ നം.1 വന്നിട്ടില്ല.എല്ലാവരേയും പരിചയപ്പട്ടു.എല്ലാവരും സ്നേഹമായി അനുസരണയോടെ ഇരുന്നു.ആറാം ക്ലാസ്സിൽ അവസ്ഥ മറിച്ചായിരുന്നു നിറയെ കുട്ടികൾ കണ്ടാൽ ഒന്നാം ക്ളാസ്സ് ആണോന്ന് സംശയം തോന്നും.ടീച്ചർ നടുക്ക് നിന്നാൽ മൂന്ന് വശത്തും പിള്ളേർ ഇരിക്കുന്നു.ഒരു വശം അടക്കിയിരുത്തുംപോൾ അപ്പുറത്ത് ബഹളം.ലെസ്സൺപ്ളാൻ ഫോളോ ചെയ്തില്ലേൽ ടീച്ചിംഗ്പ്രാകടീസിന് മാർക്ക് പോകും.ആകെ കരച്ചിൽ വന്നു....
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് മുതൽ ക്ളാസ്സ് ഒബ്സർവേഷൻ തുടങ്ങും.

ക്ളാസ്സ് കൺട്രോൾ മുതൽ,സൗണ്ട് മോഡുലേഷൻ,ബോഡി ലാംഗ്വേജ്,സബ്ജക്റ്റ് നോളജ്,ടൈമിംഗ്,ഇവാലുവേഷൻ എന്ന് തുടങ്ങി ലെസ്സൺപ്ളാൻ കംപ്ളീറ്റ് ചെയ്യുന്നിടം വരെ നൂറ് കാര്യങ്ങൽ ശ്രദ്ധിച്ച് ക്ളാസ്സ് എടുക്കണം.പിള്ളേർ റെസ്പോൺഡ് ചെയ്തില്ലേലും മാർക്കിനെ ബാധിക്കും.
എനിക്ക് അന്ന് ആറാം ക്ളാസ്സിൽ മാത്രേ ക്ളാസ്സുള്ളൂ.അന്ന് ആ സ്കൂളിൽ വന്നത് ഞങ്ങൾക്ക് സൈക്കോളജി എടുക്കുന്ന രവീന്ദ്രൻ സാറായിരുന്നു.സർ ഇംഗ്ളിഷ് ഒപ്ഷണൽകാരുടെ ടീച്ചറായത് കൊണ്ട് എൻറെ ക്ളാസ്സിൽ വരില്ലെന്ന ആശ്വാസത്തിൽ ക്ളാസ്സിലേയ്ക്ക് പോയി.
അന്ന് ചാർട്ടും ഒക്കെ ആയി പോയത് കൊണ്ട് പിള്ളേർ അടങ്ങിയിരുന്നു ശ്രദ്ധിച്ചു.
അങ്ങനെ ക്ളാസ്സ് പുരോഗമിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പിള്ളേർ ഒരു കോറസ്സ് പോലെ ....'ടീച്ചറേ ദാണ്ടെ ഒരു മാമൻ...!'

വാതിൽക്കലേയ്ക്ക് നോക്കിയ ഞാൻ ഞെട്ടി പോയി രവീന്ദ്രൻ സർ...ഒബ്സർവേഷന് വന്നതാ.
പിള്ളേർ വീണ്ടും...ആരാ ടീആച്ചറേ ആ മാമൻ...?
മാമൻ എന്തിനാ വന്നേ....?

എൻറെ നല്ല ജീവൻ പോയിന്ന് പറഞ്ഞാൽ മതിയല്ലോ..
മിണ്ടാതിരി...എൻ്റെ സാറാ.
മിണ്ടാതിരി...എൻ്റെ സാറാ.
സാറെന്തിനാ വന്നേ...?വീണ്ടും കോറസ്സ്.
ആ ക്ളാസ്സ് കുളം ആയി എന്ന് പറയേണ്ടല്ലോ...?
ക്ളാസ്സ് കഴിഞ്ഞ് ഓടിച്ചെന്നപ്പോൾ സർ പറഞ്ഞു വിഷമിക്കേണ്ട,സയൻസ്കാർക്ക് ഞാനല്ല ഒബ്സർവേഷൻ,വന്ന സ്ഥിതിക്ക് എല്ലാരുടേയും ക്ളാസ്സിൽ കയറിയെന്നേ ഉള്ളൂ...

അടുത്ത ദിവസം ഒൻപതിൽ.പ്രധാന വില്ലൻ ഹാജർ.പേര് സുഭാഷ്.വയസ്സ് പതിനെട്ട്.
അടുത്ത് ചെന്ന് പേര് ചോദിച്ചപ്പോൾ എടുത്തടിച്ച പോലെ മറുചോദ്യം ടീച്ചർക്കെന്ത് എന്റെ പേരറിയത്തില്ലേ...എന്നെ പറ്റി ഇവിടത്തെ സാറുമ്മാര് വിശദീകരിച്ച് പറഞ്ഞ് കാണുമല്ലോ...?

'ഇയാളെ പറ്റി പറയാൻ ഇയാളാരാ പ്രധാനമന്തിയാണോ..?'
'ടീച്ചറ് ടീച്ചറിൻറെ പാട് നോക്കി പോയേ...എന്നെ നന്നാക്കാൻ വരണ്ട...'
സംഭാഷണം കൂടുതൽ നീട്ടാതെ ഞാൻ ക്ളാസ്സ് എടുക്കാൻ തുടങ്ങി.എല്ലാവരും ശ്രദ്ധിച്ചിരിക്കുംപോൾ സുഭാഷ് മാത്രം തീർത്തും അവഗണിച്ച്....
ക്ളാസ്സ് കഴിഞ്ഞതും സുഭാഷിനെ അധ്യാപക വിദ്യാർത്ഥികൾ ഇരിക്കുന്ന ഇടത്തേയ്ക്ക് വരാൻ പറഞ്ഞു.
വരുമെന്ന് ഒട്ടും പ്രതീകഷിച്ചിരുന്നില്ലെന്ക്കിലും അവനും ആ ക്ളാസ്സിലെ തന്നെ ബ്ളാക്ക് ലിസ്റ്റിൽ ഉള്ള മാഹിനും കൂടി വന്നു.
പക്ഷെ സുഭാഷ് മുഖം തരുന്നേ ഉണ്ടായിരുന്നില്ല.
മാഹിൻ ആണ് സംസാരിച്ചത്.അവൻ പറഞ്ഞ പരാതി അവരെ പോലെ കുറേ കുട്ടികളെ ഒരു അധ്യാപകരും ശ്രദ്ധിക്കാറില്ല,ക്ളാസ്സിൽ അങ്ങനെ കുറേ കുട്ടികൾ ഉണ്ടെന്ന് പോലും അവർക്ക് അറിയാത്ത പോലെ,അവഗണന...

അപ്പോൾ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രദീപേട്ടൻ പറഞ്ഞു
'ഞങ്ങൾ നിങ്ങളേയാ കൂടുതൽ ശ്രദ്ധിക്കാൻ പോകുന്നത്.നിങ്ങൾ നന്നായി പഠിക്കാമോ...അവസാനം പരീക്ഷ ഇടുംപോൾ നല്ല മാർക്ക് മേടിക്കാമോ...'

ശ്രമിക്കാം എന്ന് മാഹിൻ പറയുംപോളും സുഭാഷ് ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ നിന്നു.
ദിവസങ്ങൾ കടന്നു പോയി,ഒബ്സർവേഷൻ ക്ളാസ്സുകൾ ഭംഗിയായി നടന്നു.
അതിനിടയക്ക് കേസ് സ്റ്റഡി എന്ന ഒരു ഭാഗം സിലബസിൽ ഉണ്ട്.ക്ളാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയേയും,പഠിക്കാൻ മോശം കുട്ടിയുടേയും കേസ് സ്റ്റഡി ഉണ്ടാക്കുക.അവരുമായു ഇൻട്രാകട് ചെയ്ത് വേണം റിപ്പോർട്ട് ഉണ്ടാക്കാൻ.
ഒന്നാമന്റെ കേസ് സ്റ്റഡി ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
പക്ഷെ ക്ളാസ്സിൽ പോലും ഹാജരില്ലാത്ത സുഭാഷിൻറെ കേസ് സ്റ്റഡി എങ്ങനുണ്ടാക്കും....?
അങ്ങനെ സാറിൻറെ അനുവാദം മേടിച്ച് മാഹിനെ തിരഞ്ഞെടുത്തു.

സത്യം പറഞ്ഞാൽ അതിശയിപ്പിക്കുന്ന ഒരു പ്രതിഭ ആയിരുന്നു ആ കുട്ടി.തീരെ പാവപ്പെട്ട സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടി.സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ച് വിശപ്പടക്കിയിരുന്നവൻ...
പക്ഷെ അവൻ സ്വന്തമായി പാട്ടെഴുതി,ട്യൂണിട്ട് പാടുമായിരുന്നു.പക്ഷെ സകൂളിൽ ആർക്കും അറിയില്ല,കാരണം അവരെ ഒന്നും ആരും ശ്രദ്ധിക്കാറ് പോലുമില്ല.കേസ് സ്റ്റഡി മറ്റുള്ളവരോട് പറയാൻ പാടില്ലാത്തത് കൊണ്ട് അവൻറെ ജീവിതം ഇവിടെ പറയുന്നില്ല.അവൻ കൂടുതലും മാപ്പിള പാട്ടുകളാണ് എഴുതുക.അവൻ അത് ഹൃദയം നുറുങ്ങി പാടുംപോൾ ഞങ്ങളുടെ കണ്ണുകൾ നിറയാറുണ്‌ടായിരുന്നു.

അങ്ങനെ ഇടയ്ക്ക് ഒക്കെ ലെസ്സൺ പ്ളാനിൽ പറഞ്ഞിരുന്നതിനേക്കാൾ വേഗംക്ളാസ്സ് തീർത്തിട്ട് മാഹിനെ കൊണ്ട് അവൻറെ തന്നെ പാട്ട് പാടിച്ചു.ക്ളാസ്സ് മുഴുവൻ അതിശയത്തോടെ അതിൽ മുഴുകി,അവനെ കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ചു.സുഭാഷും വിസ്മയത്തോടെ ആദ്യമായി ശ്രദ്ധയോടെ ഇരിക്കുന്നത് കണ്ടു.
പിന്നീട് കൊടുത്ത പരീകഷയിൽ മാഹിൻ എഴുപത് ശതമാനം മാർക്ക് മേടിച്ചു.അന്ന് വരെ പത്ത് ശതമാനം പോലും കിട്ടാത്ത കുട്ടികൾ എല്ലാം അധ്യാപക വിദ്യാർത്ഥികൾ ഇട്ട പരീകഷകളിൽ ജയിച്ചു.
(പക്ഷെ സുഭാഷ് ഒരു പരീക്ഷയും എഴുതിയില്ല.)

അതിന് ശേഷം ക്ളാസ്സിലെ സ്റ്റാർ സ്റ്റുഡൻറിനെ തിരഞ്ഞെടുക്കുക എന്ന ഒരു പ്രോസ്സസ്സ് ഉണ്ട്.
സ്റ്റാർ സ്റ്റുഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് അന്ന് വരെ എല്ലാവരും അവഗണിച്ചിരുന്ന മാഹിനായിരുന്നു!!

മാഹിൻറെ കേസ്സ്സ്റ്റഡി ഫയലിൽ അവൻ എഴുതിയ നല്ല കുറെ പാട്ടുകളും ക്ളിപ്പ് ചെയ്ത് വച്ചു.ആ വർഷത്തെ ഏറ്റവും നല്ല കേസ് സ്റ്റഡി എന്ന പ്രശംസ മാഹിൻറെ കേസ് സ്റ്റഡിക്ക് കിട്ടി.
പ്രാക്ടീസ് തീർന്ന ദിവസം എല്ലാവർക്കും ഉള്ളിൽ ഒരു വിങ്ങൽ...സുഭാഷ് അന്ന് ഹാജർ ഉണ്ട്..
എല്ലാ കുട്ടികളും ഒരോ സമ്മാനങ്ങൾ ഞങ്ങൾക്ക് ഒരോരുത്തർക്കും തന്നു...മിഠായി,പൂക്കൾ,പൊട്ട്,കാർഡുകൾ....
കുറെ കഴിഞ്ഞ് സുഭാഷ് വന്നു.ടീച്ചറെ വിഷമിപ്പിച്ചേന് ക്ഷമിക്കണം.എനിക്ക് ക്ളാസ്സിൽ കുറച്ച് നേരം ശ്രദ്ധിച്ചാൽ തല പെരുക്കും.അതാ...പിന്നെ ഞങ്ങളെ ആർക്കും ഇഷ്ടമല്ലല്ലാ...
ടീച്ചർക്ക് തരാൻ ഒരു സമ്മാനം ഉണ്ട് ഞാൻ വരച്ചതാ...എന്ന് പറഞ്ഞ്
ചുരുട്ടിപ്പിടിച്ചിരുന്ന ഒരു ചാർട്ട് പേപ്പർ തന്നിട്ട് ഒറ്റ പോക്ക്...
നിവർത്തി നോക്കിയപ്പോൾ ഗണപതി ഭഗവാന്റെ മനോഹരമായ ഒരു രേഖാചിത്രം...
ശരിക്കും അതിശയിച്ച് പോയി.
ഈ കുട്ടികളെ അല്ലെ നമ്മൾ ശരിക്കും ശ്രദ്ധ കൊടുത്ത് മുന്നോട്ട് കൊണ്ട് വരേണ്ടത്.പക്ഷെ......

പിന്നിട് മാഹിൻ വന്നു.അവൻ എഴുതിയ ഒരു പാട്ടുമായി.ഒരു സഹോദരിയെ കുറിച്ചുള്ള പാട്ട്.....
എൻറെ അഡ്രസ്സ് മേടിച്ചിട്ട് അവൻ പറഞ്ഞു..' ഞാൻ ഇനി ടീച്ചർന്ന് വിളിക്കില്ല...ഇത്താന്ന് വിളിച്ചോട്ടെ...'

വിളിച്ചോളാൻ പറഞ്ഞപ്പോ സന്തോഷം കാണണമായിരുന്നു.കുറേ നാൾ പോസ്റ്റ് കാർഡിൽ അവൻ വിശേഷങ്ങൾ അറിയിച്ചും അന്വേഷിച്ചും ഇരുന്നു.പിന്നെ എപ്പോഴോ അത് നിന്നു.അവൻ എവിടെയോ മിടുക്കനായി വല്യ ആളായി ജീവിക്കുന്നു എന്ന് വിശ്വസിക്കാനാ ഇഷ്ടം....
അധ്യാപക ജീവിതത്തിൽ ഒത്തിരി കുഞ്ഞുങ്ങളുടെ മുഖം മനസ്സിലുണ്ടെന്കിലും വക്കം സ്കൂളിൽ ആദ്യമായി അദ്ധ്യാപികയായി എന്നാൽ ഒരു വിദ്യാർത്ഥിനിയായ് ചെന്ന ഒാർമ്മകൾക്ക് തെളിച്ചം അൽപ്പം കൂടും......
പിന്നീട്...
വർഷങ്ങൾക്കിപ്പുറം ആൽക്കെമിസ്റ്റ് വായിച്ചപ്പോൾ സാൻറിയാഗോയ്ക്ക് മാഹിൻറെ മുഖമാണ് മനസ്സിൽ നിറഞ്ഞത്....

By Deepa Parvathy Shankar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക