കലയുടെ കലയായി മറയുവാന്‍ കഴിയാതെ
വെളിവിന്‍റെ തെളിവുള്ള പൂര്‍ണതയാകാതെ
പരിമിത ജന്‍മത്തിന്‍ നക്ഷത്രനാള്‍ വഴി
വിരസമായ് ഭൂമി വലംവയ്ക്കും ചന്ദ്രന്‍റെ
കുളിര്‍ വഴി വേണ്ടയെനിക്കിനി.
വെളിവിന്‍റെ തെളിവുള്ള പൂര്‍ണതയാകാതെ
പരിമിത ജന്‍മത്തിന്‍ നക്ഷത്രനാള്‍ വഴി
വിരസമായ് ഭൂമി വലംവയ്ക്കും ചന്ദ്രന്‍റെ
കുളിര്‍ വഴി വേണ്ടയെനിക്കിനി.
പലവഴിയുണ്ടു പോല്‍ തെളിവ് ചരിത്രമായ്
അല്ലേല്‍ പുതിയ ചരിത്രം കുറിക്കുവാന്‍
പോരുന്നതായ് സംഘശക്തിയായ്; രാവിന്‍റെ
യേകാന്തമാത്രയില്‍ പിടിവിട്ടു പോന്നതായ്;
വേണ്ടയെനിക്കവ ശരിയല്ല.
അല്ലേല്‍ പുതിയ ചരിത്രം കുറിക്കുവാന്‍
പോരുന്നതായ് സംഘശക്തിയായ്; രാവിന്‍റെ
യേകാന്തമാത്രയില്‍ പിടിവിട്ടു പോന്നതായ്;
വേണ്ടയെനിക്കവ ശരിയല്ല.
എവിടെയും കൂട്ടമാണെല്ലാ വഴികളും
തടയുന്നതായ് വരി തെറ്റാതെ വഴി തെറ്റി
വട്ടം കറങ്ങി തുടക്കമൊടുക്കവു
മറിയാതെ;പണ്ടുള്ളോര്‍ പോയപോല്‍ മണ്ടനായ്
ഇല്ല ഞാന്‍ , വഴി മാറിടാം.
തടയുന്നതായ് വരി തെറ്റാതെ വഴി തെറ്റി
വട്ടം കറങ്ങി തുടക്കമൊടുക്കവു
മറിയാതെ;പണ്ടുള്ളോര്‍ പോയപോല്‍ മണ്ടനായ്
ഇല്ല ഞാന്‍ , വഴി മാറിടാം.
നിശ്ചലമായ് ദൃശ്യമല്ലാതെയുള്ളിലെ
ശക്തികളെല്ലാമുരുക്കിയൊരുക്കിയ
നിലപാടുശില പൊട്ടിവീണ ഗോപ്യങ്ങളില്‍
നിലതെറ്റി വഴിമുട്ടി വന്‍ കൂട്ടം; പിശകിയ-
തെവിടെന്നു കവിത ചൊല്ലും.
ശക്തികളെല്ലാമുരുക്കിയൊരുക്കിയ
നിലപാടുശില പൊട്ടിവീണ ഗോപ്യങ്ങളില്‍
നിലതെറ്റി വഴിമുട്ടി വന്‍ കൂട്ടം; പിശകിയ-
തെവിടെന്നു കവിത ചൊല്ലും.
കവിതെ നീ അമ്പെയ്തു വീഴ്തിക്കരയിച്ച
വാക്കുകളൊക്കെയും പിന്‍വലിച്ചെന്നോടു
പറയുകയാദിയിലെന്തായിരുന്നു നീ
പിറവിക്കു വഴിവെട്ടും മുമ്പേ, ചിരികളെ
മറവി മറയ്ക്കും മുമ്പേ.
വാക്കുകളൊക്കെയും പിന്‍വലിച്ചെന്നോടു
പറയുകയാദിയിലെന്തായിരുന്നു നീ
പിറവിക്കു വഴിവെട്ടും മുമ്പേ, ചിരികളെ
മറവി മറയ്ക്കും മുമ്പേ.
By: Pillai Muraleedharan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക