Slider

ചങ്ങായീസ് കൂത്ത്

0

മിക്ക കല്യാണങ്ങൾക്കും മണവാളൻ ടീം സിൻ്റെ സ്പോൺസേഡ് കലാപരിപാടിയാണിത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണ്ണവും കാശുമൊക്കെ സ്ത്രീധനമായി നൽകി മകളെ സുമംഗലിയായി കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ,പ്രസ്തുത ചടങ്ങിനു ശേഷം ഈ വക കൂത്തിനും സാക്ഷിയാകേണ്ടി വരുന്നു.ഇത് മലബാറിൽ മാത്രമേ കാണാറുള്ളൂ. എല്ലായിടത്തുമില്ല താനും.പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിൻ്റെ അമ്പരപ്പും അപരിചിതത്വവും കൂട്ടായുള്ള പാവം നവവധുവാണിവിടെ ബലിയാടാകുന്നത്. കല്യാണം നടന്നാൽ വധുവിൻ്റെ അച്ഛൻ വരൻ്റെ കൂട്ടുകാർക്ക് മാമൂലായി കുപ്പി ക്ക് കാശ് കൊടുക്കണമത്രേ.ഇത്തരം കൂത്തു കല്യാണങ്ങൾ കണ്ടു പരിചയമില്ലാത്ത തിരുവിതാംകൂറുകാരി വധുവും വീട്ടുകാരും അങ്കലാപ്പിലായി: 

 പൈസ കൊടുക്കേ അതും കൂട്ടുകാർക്ക് .വധുവിൻ്റെ പിതാവാകട്ടെ കീശ കീറിയതിനാലാവും ,നിശബ്ദനായി നിന്നു. വരൻ്റേയും വധുവിൻ്റേയും കല്യാണ മാല കൂട്ടുകാർ തട്ടിയെടുക്കുന്നു. ബൊക്കെയും മാലയും ലക്കുകെട്ട ചങ്ങായീസ് അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നു. ഇതു കണ്ട വധുവിൻ്റെ അമ്മാവന്മാർക്ക് സഹിച്ചില്ല .സംഗതി ഏറ്റെടുത്തു കോൺട്രയാക്കി. സന്തോഷമായി .വധു ഭാഗം സം ശമനം പാലിക്കണം എന്ന മര്യാദ അവരഞ്ഞ് വേണ്ടയെന്ന് വച്ചു.പെങ്ങളോടുള്ള ചെറിയ കുശുമ്പ് അവരങ്ങ് ഭംഗിയായി തീർത്തു.എല്ലാവരും ഹാപ്പി :ഇവിടെ ജീവിതത്തിലെ ആ സുവർണ്ണ ദിനം മറക്കാനാവാത്ത അനുഭവമാക്കിത്തന്ന ആരോടാണ് ഞാൻ നന്ദി പറയേണ്ടത് ........... ഇത്തരം കൂത്തുകൾക്ക് ഇരയാകേണ്ടി വന്ന് ജീവിതം അവസാനിച്ചവരും അവസാനിപ്പിച്ചവരും ഉണ്ട്. ചുരുക്കം ചില വരന്മാരും .എന്തൊക്കെയായാലും ഈ ചങ്ങായീസ് കേളികൾ അതിരു കടക്കാതെ സൂക്ഷിക്കാൻ എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു. വിവാഹം ദിനം മംഗളമായി തീരട്ടെ .
നന്ദി. 
ജൂലി വോട്ട്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo