Slider

പത്താം ക്ലാസ്സ്

0
പത്താം ക്ലാസ്സ്.
---- ---- ---- ---- ----
എഴുതുന്ന കുട്ടികൾക്കു മുന്നിൽ
എപ്പോഴും ചില ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ശ്രദ്ധയോടെ തിരഞ്ഞുപിടിച്ച്
ഉത്തരമെഴുതേണ്ടവ.
ചോദ്യങ്ങളുടെ വലിയ ചിഹ്നങ്ങളാണ്
പരീക്ഷ കഴിഞ്ഞാലും
ഉത്തരങ്ങളെക്കാൾ ചർച്ചയാവുക.
സ്വന്തം മനസ്സിലിട്ട്
വലുതാക്കുന്ന ചോദ്യങ്ങളിൽ
ഉത്തരങ്ങൾ മൗനം പാലിക്കുമ്പോൾ
ചോദ്യങ്ങൾ അസ്വസ്ഥമാകാറുണ്ട്.
അന്ധൻമാരായ വിധികർത്താക്കൾ
മനസ്സിലാക്കാനായി ഇനി
സ്വന്തം റാങ്കും തീരുമാനിച്ചെഴുതാം.
പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക്
ഒന്നാം സമ്മാനം തന്നെ കിട്ടണം.
എല്ലാവർക്കും സമ്മാനങ്ങൾ നൽകി
വിധികർത്താക്കൾ അന്ധത മാറ്റണം.
ഇല്ലെങ്കിൽ ചോദ്യങ്ങൾ വിജയിച്ചേക്കാം.
അവസാന പതിനഞ്ചിലും
സ്ഥാനമില്ലാതെ വരുമ്പോൾ
അപ്പുറത്തെ ഗ്രൂപ്പിൽ
തോറ്റവിഷയങ്ങൾ പറയാം
ജയിക്കാതെ പോയ ഉത്തരങ്ങളുമായി.
അതിനൊരു മാർഗ്ഗമുണ്ട്.
ഉത്തരക്കടലാസുകൾക്കു മുകളിൽ
ലഭിക്കേണ്ട സ്ഥാനം ഒന്നാമത് എഴുതുക.
അങ്ങിനെ വായിക്കാതെ വിധിയെഴുതെട്ടെ
കുരുടൻമാരായ വിധികർത്താക്കൾ .
ശരിയുത്തരങ്ങളറിയുന്ന കുട്ടികൾ
പരീക്ഷകൾക്കു പോകരുത്.
ബാബു തുയ്യം.
10/03/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo