"എനിക്കൊരു മരണവീട്ടിൽ പോയി ശവത്തിനെ നോക്കി പൊട്ടിച്ചിരിക്കണം, !!
തല തല്ലി അലമുറയിട്ട്
കരയുന്നവരെ നോക്കി
കൊഞ്ഞനം കുത്തണം..!!"
തല തല്ലി അലമുറയിട്ട്
കരയുന്നവരെ നോക്കി
കൊഞ്ഞനം കുത്തണം..!!"
"ങാ....തിത്തൈ...തക..
ചുരുക്കത്തിൽ നിന്റെ മരണം ആളുകൾ തല്ലിക്കൊന്നിട്ടാകുമെന്ന്...ല്ലേ...?..
അതല്ലേ മിഷ്ടർ 'മൈത്രേയൻ നാരായണൻ' എന്ന 'മൈന '
പറഞ്ഞു വരുന്നത്??"
'പടിഞ്ഞാറൻ' എന്ന
"പാർത്ഥിപൻ പടിഞ്ഞാറ്റ്" വളരെ ഗൗരവത്തിൽ പരിഹാസമൊതുക്കി ചോദിച്ചു..

മൈന സോഫയിൽ മലർന്ന് കിടന്ന്
സിഗരറ്റ് ആഞ്ഞ് വലിച്ച് പുകയൂതി വിട്ടു കൊണ്ടേയിരുന്നു..
സിഗരറ്റ് ആഞ്ഞ് വലിച്ച് പുകയൂതി വിട്ടു കൊണ്ടേയിരുന്നു..
"അതല്ല പടിഞ്ഞാറാ..
നീയൊന്ന് ചിന്തിക്ക്...
നിനക്ക് തോന്നിയിട്ടില്ലേ,
ചില മരണ വീടുകളിലെ കാഴ്ച്ചകൾ കാണുമ്പോൾ ചിരിക്കാൻ..?
മരിച്ച് കിടക്കുന്നവരുടെ കഥകൾപറഞ്ഞ് അലമുറയിട്ട് കരയുന്നവരെ കുറെ നേരം വീക്ഷിച്ചാൽ ചിരി വരും.... എനിക്ക് വന്നിട്ടുണ്ട്... ചില ശവങളുടെ മുഖത്ത് നോക്കിയാലേ ചിരിച്ചു പോകും.."

'മൈനേ..
നിനക്ക് കാര്യമായെന്തോ തകരാറുണ്ട്...! നമുക്ക് ആത്മബന്ധമുള്ളവർ മരിച്ചു കിടക്കുമ്പോൾ നമുക്ക് ചിരിക്കാനാകുമോ..?
ഒട്ടും പരിചയമില്ലാത്തവരായാൽ കൂടി ചിലപ്പോൾ നമ്മളാ ദുഃഖം മനസ്സിലേറ്റ് വാങും.. നിന്റെ അമ്മയോ, അച്ഛനോ മരിച്ചാൽ നിനക്കവരെ നോക്കി ചിരിക്കാനാകുമോ?..'
പടിഞ്ഞാറൻ റിമോട്ട് കൈനീട്ടിയെടുത്ത് ടിവി ഓൺ ചെയ്തു..

'ശരിയാ..ശരിയാ..
ആത്മബന്ധമുണ്ടെങ്കിൽ പാടാ...
നീയാ ടി വി ഓഫ് ചെയ്യ് പടി...'
മൈന സോഫയിൽ നിന്നും എഴുന്നേറ്റ് പടിഞ്ഞാറനിരുന്ന കസേരയോട് ചേർന്നിരുന്നു..
ആത്മബന്ധമുണ്ടെങ്കിൽ പാടാ...
നീയാ ടി വി ഓഫ് ചെയ്യ് പടി...'
മൈന സോഫയിൽ നിന്നും എഴുന്നേറ്റ് പടിഞ്ഞാറനിരുന്ന കസേരയോട് ചേർന്നിരുന്നു..
"മ്..ന്താ സാറിന്റെ പ്ലാൻ..
ഇനി മരണ വീട്ടിൽ പോയി പൊട്ടിച്ചിരിക്കാനാണ് ഈ ചേർന്നിരിപ്പെങ്കിൽ
പൊന്ന് മൈനേ എനിക്കിനിയും ജീവിക്കണം..നിനക്കറിയാല്ലോ ഞാനൊരുത്തിക്ക് വാക്ക് കൊടുത്തവനാണെന്ന്..!!'
പടി മൈനയെ നോക്കി തൊഴുതു...
ഇനി മരണ വീട്ടിൽ പോയി പൊട്ടിച്ചിരിക്കാനാണ് ഈ ചേർന്നിരിപ്പെങ്കിൽ
പൊന്ന് മൈനേ എനിക്കിനിയും ജീവിക്കണം..നിനക്കറിയാല്ലോ ഞാനൊരുത്തിക്ക് വാക്ക് കൊടുത്തവനാണെന്ന്..!!'
പടി മൈനയെ നോക്കി തൊഴുതു...
'അങനെ പറയല്ലേ അളിയാ..
എന്റെ എല്ലാ കിറുക്കുകളും നീ സാധിച്ചു തന്നിട്ടില്ലേ പടീ...ഇതും കൂടി
സെറ്റാക്കളിയാ...പ്ലീസ്...'
എന്റെ എല്ലാ കിറുക്കുകളും നീ സാധിച്ചു തന്നിട്ടില്ലേ പടീ...ഇതും കൂടി
സെറ്റാക്കളിയാ...പ്ലീസ്...'
'നീ..നീ..പോയേ....
മൈനേ ഇത് കളി വേറെയാ...
അടി കൊണ്ട് ഊപ്പാട് വരും..മരണ വീടാ, എല്ലാവരും കേറി നിരങും..പറഞ്ഞേക്കാം..'
പടി മൈനയുടെ കൈ തട്ടി മാറ്റി..!
മൈനേ ഇത് കളി വേറെയാ...
അടി കൊണ്ട് ഊപ്പാട് വരും..മരണ വീടാ, എല്ലാവരും കേറി നിരങും..പറഞ്ഞേക്കാം..'
പടി മൈനയുടെ കൈ തട്ടി മാറ്റി..!
"എക്സ്ക്യൂസ് മീ...ഞാനൊന്ന് അകത്തേക്ക് വന്നോട്ടെ..??"
"ആരെഡാത്..?"
മൈന ശബ്ദം കടുപ്പിച്ച് വാതിൽക്കലേയ്ക്ക് നോക്കി..
ചാരിയ വാതിൽ പതിയെ തുറക്കപ്പെട്ടു..
വിടർന്ന കണ്ണുകൾ പേറുന്നൊരു കുഞ്ഞ് തല വാതിൽ വിടവിലൂടെ അകത്തേയ്ക്ക് നീണ്ടു...കുഴിഞ്ഞൊട്ടിയ കവിളുകൾ, ഉന്തി നിൽക്കുന്ന നെറ്റി.. ഒതുക്കമില്ലാത്ത അയഞ്ഞ മുടി..
ആ മുഖത്തെ ചുണ്ടുകൾ അവരെ നോക്കി ചിരിച്ചു..
വെറ്റിലക്കറ പുരണ്ട പല്ലുകൾ തെളിഞ്ഞു..
ഹൊ..പേടിച്ചു പോകും..!

'എന്താ...എന്തു വേണം..?'
'ഞാൻ അകത്തേയ്ക്ക് വരട്ടെ?..'
പടി മൈനയെ നോക്കി..
'കേറി വാ...'.
മൈന പറഞ്ഞു.
മെലിഞ്ഞുണങിയ ആ
രൂപം പതിയെ
അവർക്കരുകിലേയ്ക്ക്
നടന്നടുത്തു...!
പടി മൈനയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു..!
ആ രൂപം ഭീകരമായ ചിരിയോടെ അവർക്കെതിരായ് കിടന്ന കസേരയിൽ ഇരുന്നു..
'കേറി വാ...'.
മൈന പറഞ്ഞു.
മെലിഞ്ഞുണങിയ ആ
രൂപം പതിയെ
അവർക്കരുകിലേയ്ക്ക്
നടന്നടുത്തു...!
പടി മൈനയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു..!
ആ രൂപം ഭീകരമായ ചിരിയോടെ അവർക്കെതിരായ് കിടന്ന കസേരയിൽ ഇരുന്നു..
"നിങൾ പേടിക്കണ്ട...
എനിക്ക് പണ്ടൊരു പനി വന്നതാ..
ഒരു സർക്കാരാശുപത്രിയിലെ ഡോക്ടർ എന്തോ പുതിയ മരുന്ന് പരീക്ഷിച്ച് ഇങനായതാ.....
ഞാനും നിങളെ പോലൊരു മനുഷ്യനാ.."
എനിക്ക് പണ്ടൊരു പനി വന്നതാ..
ഒരു സർക്കാരാശുപത്രിയിലെ ഡോക്ടർ എന്തോ പുതിയ മരുന്ന് പരീക്ഷിച്ച് ഇങനായതാ.....
ഞാനും നിങളെ പോലൊരു മനുഷ്യനാ.."
'എന്താ..എന്താ ഭായ്...
കാര്യം പറ..'...
പടി ഒരു വിധം ശ്വാസം നേരെയാക്കി ചോദിച്ചു...!
കാര്യം പറ..'...
പടി ഒരു വിധം ശ്വാസം നേരെയാക്കി ചോദിച്ചു...!
"ഏയ്..ഒന്നൂല്ല..
ഞാനപ്രത്തെ മുറീല...
പേര് "കടപ്പാടൻ കുളത്തൂപ്പുഴ"
ഒരു സിഗരറ്റ് വലിക്കാൻ പുറത്തിറങ്ങിയപ്പോഴാ.. ഇവിടത്തെ സംസാരം കേട്ടത്...
ആർക്കാ മരണവീട്ടിൽ പോയി ചിരിക്കാൻ മോഹമുള്ളത്...
സാറിനാണോ..?.."
ഞാനപ്രത്തെ മുറീല...
പേര് "കടപ്പാടൻ കുളത്തൂപ്പുഴ"
ഒരു സിഗരറ്റ് വലിക്കാൻ പുറത്തിറങ്ങിയപ്പോഴാ.. ഇവിടത്തെ സംസാരം കേട്ടത്...
ആർക്കാ മരണവീട്ടിൽ പോയി ചിരിക്കാൻ മോഹമുള്ളത്...
സാറിനാണോ..?.."
പെട്ടെന്ന് മൈന പറഞ്ഞു.
"എനിക്കാ....എനിക്കാ...ന്തേ...?"...
"എനിക്കാ....എനിക്കാ...ന്തേ...?"...
'ഹ..ഹ..ഹ...'
സാറിന്റെ ഉത്സാഹം കണ്ടില്ലേ...
കടപ്പാടൻ പൊട്ടിച്ചിരിച്ചു...ചിരിയിൽ
ആ മുഖം വല്ലാതെ വലിഞ്ഞ് മുറുകി..!
"സാറിന് പ്രാന്താണോ..??"...
സാറിന്റെ ഉത്സാഹം കണ്ടില്ലേ...
കടപ്പാടൻ പൊട്ടിച്ചിരിച്ചു...ചിരിയിൽ
ആ മുഖം വല്ലാതെ വലിഞ്ഞ് മുറുകി..!
"സാറിന് പ്രാന്താണോ..??"...
'കടപ്പാടൻ കീ ജയ്...'
പടിഞ്ഞാറൻ ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു..
പടിഞ്ഞാറൻ ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു..
'പോഡാ മൈ...'...
മൈന പടിയെ നോക്കി കണ്ണുരുട്ടി..
മൈന പടിയെ നോക്കി കണ്ണുരുട്ടി..
"അല്ലാ , എന്റെ വട്ട് ചികിത്സിക്കാൻ വന്നതാണോ ഭായ്..?
പോയാട്ടെ...ഇവിടെ ഞങൾക്ക് കുറച്ചു പണീണ്ട്.."
മൈന കടപ്പാടനെ ഒഴിവാക്കാൻ നോക്കി..
പോയാട്ടെ...ഇവിടെ ഞങൾക്ക് കുറച്ചു പണീണ്ട്.."
മൈന കടപ്പാടനെ ഒഴിവാക്കാൻ നോക്കി..
'ഹ...പെണങല്ലേ സാറേ..
സാറിന്റെ ആഗ്രഹം ഈ കടപ്പാടൻ സാധിച്ചു തരും..'
സാറിന്റെ ആഗ്രഹം ഈ കടപ്പാടൻ സാധിച്ചു തരും..'
മൈന വല്ല്യ താൽപ്പര്യം കാട്ടാതെ അയാളെ നോക്കി...
'അല്ല ഭായ്...
ഈ പേരെന്താ..കടപ്പാടൻ...?
ഇങനൊരു പേരെങെനെ കിട്ടി..ആരിട്ടു..?'
പടിക്ക് ആ പേരിലെ രസം വല്ലാതെ ബോധിച്ചു..
ഈ പേരെന്താ..കടപ്പാടൻ...?
ഇങനൊരു പേരെങെനെ കിട്ടി..ആരിട്ടു..?'
പടിക്ക് ആ പേരിലെ രസം വല്ലാതെ ബോധിച്ചു..
"അതെന്റെ അപ്പനിട്ട പേരാ..
അതൊരു കഥയാ...
ഞാനും പല വട്ടം അപ്പനോട് ചോദിച്ചു , പക്ഷേ അമ്മ മരിച്ചു കഴിഞ്ഞാ അപ്പൻ എന്നോട് സത്യം പറഞ്ഞത്.,
ഞാൻ അപ്പന്റെ മകനല്ല..!!!
അപ്പന്റെ അനുജന്റെ മകനാണെന്ന്...,!! പക്ഷേ, ഇതും പറഞ്ഞ് അപ്പൻ അമ്മയെ ഉപദ്രവിച്ചതൊന്നുമില്ല, അപ്പനവരുടെ ബന്ധം കണ്ടില്ലെന്ന് നടിച്ചു, അമ്മയെയും, എന്നേം ഗംഭീരസുന്ദരമായി നോക്കി..!

അനുജന്റെ പ്രയത്നഫലമായി സ്വപത്നിയിലുണ്ടായ കുഞ്ഞിന് ആ അപ്പനിട്ട പേരാണ് കടപ്പാടൻ..കടപ്പാടൻ കുളത്തൂപ്പുഴ..!!
എന്റെ അപ്പൻ ബഹു രസികനാ..,
അപ്പന്റെ തമാശ കേൾക്കാൻ ആൾക്കാർക്ക് വല്ല്യ ആവേശമാണ്..
അപ്പൻ പറയാറുള്ള തമാശ പോലൊരു തമാശയാണെന്റെ പേരും...!.
അതെ.. ഞാനെന്ന ജന്മത്തിന് സ്വന്തം അനുജനോട് അപ്പൻ കടപ്പെട്ടിരിക്കുന്നു..! അതാണീ "കടപ്പാടൻ"!!

മൈന കടപ്പാടനെ നോക്കി,
പടിയും ,മൈനയും ഒരുമിച്ച് കടപ്പാടനെ നോക്കി.. കടപ്പാടൻ അവരെ നോക്കി...പതിയെ കടപ്പാടൻ ചിരിക്കാൻ തുടങി....ആ ചിരി പെരുക്കാൻ തുടങി, ..
മൈനയും , പടിയും പൊട്ടിപൊട്ടിച്ചിരിച്ചു...
മതിയാവോളം അവർ കൂട്ടച്ചിരി ചിരിച്ചു... കടപ്പാടൻ ശ്വാസം തടസ്സപ്പെട്ട് വെള്ളം ചോദിച്ചു...
പടി പെട്ടെന്ന് ജഗ്ഗിൽ നിന്നും ഗ്ലാസിലേയ്ക്ക് വെള്ളം പകർന്ന് കൊടുത്തു...!

"മരിക്കുന്നേൽ ദാ ഈ ചിരിക്കിടെ മരിക്കണമായിരുന്നു...ഹൊ..രസായേനെ.."
കടപ്പാടൻ ഗ്ലാസ്സ് ടേബിളിൻ മേൽ വയ്ക്കവേ പറഞ്ഞു..
കടപ്പാടൻ ഗ്ലാസ്സ് ടേബിളിൻ മേൽ വയ്ക്കവേ പറഞ്ഞു..
"ഞാനെന്നാ പോട്ടെ..
മുറിയിൽ വൈഫുണ്ട്....സാറുമ്മാരുടെ പേരും സൂപ്പറാണ് കേട്ടോ....
പാർത്ഥിപൻ പടിഞ്ഞാറൻ,..
മൈത്രേയൻ നാരായണൻ..."..
മുറിയിൽ വൈഫുണ്ട്....സാറുമ്മാരുടെ പേരും സൂപ്പറാണ് കേട്ടോ....
പാർത്ഥിപൻ പടിഞ്ഞാറൻ,..
മൈത്രേയൻ നാരായണൻ..."..
പടിയും മൈനയും പരസ്പരം നോക്കി...
"നിങൾ ഞെട്ടണ്ട,
നമ്മൾ ഒരുമിച്ചാ റിസപ്ഷനിൽ റൂം ബുക്ക് ചെയ്യാൻ നിന്നത്..
നിങളെ ഞാൻ ശ്രദ്ധിച്ചു, നിങൾ പക്ഷേ ശ്രദ്ധിച്ചത് എനിക്കൊപ്പമുള്ള എന്റെ ഭാര്യമാരെയായിരുന്നു....
ഹ...ഹ..ഹ...."
കടപ്പാടൻ കസേരയിൽ നിന്നും എഴുന്നേറ്റു.
നമ്മൾ ഒരുമിച്ചാ റിസപ്ഷനിൽ റൂം ബുക്ക് ചെയ്യാൻ നിന്നത്..
നിങളെ ഞാൻ ശ്രദ്ധിച്ചു, നിങൾ പക്ഷേ ശ്രദ്ധിച്ചത് എനിക്കൊപ്പമുള്ള എന്റെ ഭാര്യമാരെയായിരുന്നു....
ഹ...ഹ..ഹ...."
കടപ്പാടൻ കസേരയിൽ നിന്നും എഴുന്നേറ്റു.
പെട്ടെന്ന് മൈനയും, പടിയും ആ സ്ത്രീകളെ ഓർത്തു..പക്ഷേ....ഭാര്യമാരോ..?!!!
"വീണ്ടും ചോദ്യം...ല്ലേ...
ഭാര്യമാർ..???...
ഒന്നെന്റെ കെട്ട്യോൾ, മറ്റൊന്ന് അവളുടെ അനുജത്തി ...രണ്ടു പേർക്കും കടപ്പാടനെന്ന ഞാൻ ഭർത്താവ്.."
കടപ്പാടൻ ചിരിച്ചു കൊണ്ട് നടക്കാൻ തുടങി..പെട്ടെന്ന് മൈന കടപ്പാടനെ കടന്നു പിടിച്ചു...
ഭാര്യമാർ..???...
ഒന്നെന്റെ കെട്ട്യോൾ, മറ്റൊന്ന് അവളുടെ അനുജത്തി ...രണ്ടു പേർക്കും കടപ്പാടനെന്ന ഞാൻ ഭർത്താവ്.."
കടപ്പാടൻ ചിരിച്ചു കൊണ്ട് നടക്കാൻ തുടങി..പെട്ടെന്ന് മൈന കടപ്പാടനെ കടന്നു പിടിച്ചു...
"അതെന്ത് പോക്കാ ഭായ്..
സസ്പെൻസിന്റെ മുനമ്പിൽ ഞങളെ ഉപേക്ഷിക്കാതെ....കഥ പറഞ്ഞിട്ട് പോ...."...
സസ്പെൻസിന്റെ മുനമ്പിൽ ഞങളെ ഉപേക്ഷിക്കാതെ....കഥ പറഞ്ഞിട്ട് പോ...."...
പടിഞ്ഞാറനും എഴുന്നേറ്റ് കടപ്പാടന്റെ അടുക്കലെത്തി...
"ഇരിക്ക് ഭായ്..
ന്നിട്ട് പറ....നമ്മളിനി എന്ന് കാണാനാന്നേ...നാളെ നമ്മളിവിടുന്ന് പോകും.... നമ്മൾ രണ്ടു പേരും പ്രവാസികളാ...ഈ ആഴ്ച ഞാനും, അടുത്ത ആഴ്ച്ച ഇവനും നാട് വിടും..അതിനു മുൻപുള്ളൊരു ചുറ്റിയടിയ്ക്കിടയിലാ ഇവിടെ കൂടിയത്... നിങളെ കണ്ടത്...
ഓർമ്മയിൽ വയ്ക്കാൻ കടപ്പാടൻ എന്ന പേരിനൊപ്പം ഈ കഥ കൂടി പറയെന്ന്.. രണ്ടിനേം കൂടി എങനൊപ്പിച്ച്...പറ....!"

കടപ്പാടൻ പൊട്ടിച്ചിരിച്ചു കൊണ്ട്
വീണ്ടും കസേരയിലേയ്ക്കിരുന്നു...
വീണ്ടും കസേരയിലേയ്ക്കിരുന്നു...
"അത്....അത് മറ്റൊരു കഥയാ...
ഞാനാദ്യം കെട്ടിയത് മൂത്തതിനെയായിരുന്നു,
അച്ഛൻ പണ്ടേ ഉപേക്ഷിച്ചു പോയതാ അവരെ.., അവരുടെ അമ്മ മരിച്ച് ഒരു മാസം കഴിഞ്ഞാണ് ഞാനവളെ കാണുന്നത്, അവരുടെ ബന്ധുക്കളുമായ് ആലോചിച്ച് വൈകാതെ തന്നെ കെട്ടും കഴിഞ്ഞു...! ജീവിതം സുഖ സുന്ദരം...എനിക്കൊരു മോനുണ്ടായി,
വൈകാതെ തന്നെ
അവളുടെ അനുജത്തിയുടെ കല്ല്യാണവും ഞാൻ നടത്തി...!

ഒരിക്കൽ ഞാൻ ഒരു ജോലിക്കാര്യത്തിനായി മുംബൈയിലുള്ള സുഹൃത്തിനെ കാണാൻ പോയി... വിശേഷങൾ പറയുന്നതിനിടെ ചേരിയിൽ വന്ന പുതിയൊരു വേശ്യാപെണ്ണിനെ പറ്റി അവൻ പറഞ്ഞു...അവനൊരിക്കൽ അവിടെ പോയ കഥ പറയുന്നതിനിടെ മൊബൈലിൽ എടുത്ത ഫോട്ടോ എന്നെ കാട്ടി...അതവളായിരുന്നു
എന്റെന്റെ ഭാര്യയുടെ അനുജത്തി....!!!
മാനസിക നില തെറ്റാൻ തുടങിയിരുന്ന അവളെ അവിടെ നിന്നും രക്ഷിച്ച് ഞാൻ നാട്ടിൽ കൊണ്ടു വന്നു....!!!"
കടപ്പാടൻ പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റു...!
എന്റെന്റെ ഭാര്യയുടെ അനുജത്തി....!!!
മാനസിക നില തെറ്റാൻ തുടങിയിരുന്ന അവളെ അവിടെ നിന്നും രക്ഷിച്ച് ഞാൻ നാട്ടിൽ കൊണ്ടു വന്നു....!!!"
കടപ്പാടൻ പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റു...!
"ഞാൻ പോട്ടെ....
അവർ അവിടെ തനിച്ചാണ്...
നമ്മൾ ഉടനെ റൂം വെക്കേറ്റ് ചെയ്യും.."
അവർ അവിടെ തനിച്ചാണ്...
നമ്മൾ ഉടനെ റൂം വെക്കേറ്റ് ചെയ്യും.."
പടിയും, മൈനയും എഴുന്നേറ്റു,
പൊള്ളുന്ന കഥകളൊരു പാട് പേറുന്ന
കടപ്പാടനെന്ന മനുഷ്യൻ , ഒരു വിറകുകൊള്ളി പോലത്തെ മനുഷ്യൻ..!!.ബാക്കി പറയാനാകാതെ അയാൾ അവശനായ പോലെ തോന്നി...
മൈനയ്ക്ക് അയാളെ കൂടുതൽ കൂടുതൽ അറിയണമെന്ന് തോന്നി
വാതിൽക്കലേയ്ക്ക് നടന്നു നീങുന്ന കടപ്പാടനെ നോക്കി മൈന വിളിച്ചു.

"എനിക്ക് നമ്പരൊന്ന് തരാവോ?.."
'എന്തിനാ കഥ കേൾക്കാനോ..'
കടപ്പാടൻ ചിരിച്ചു.
കടപ്പാടൻ ചിരിച്ചു.
'ഭായ് മുഴുമിപ്പിച്ചില്ലല്ലോ..'
"ഒരു കഥയും പറഞ്ഞാൽ തീരില്ല മൈനസാറേ.... ഫുൾസ്റ്റോപ്പിട്ടു നിർത്തി ശുഭമെന്നെഴുതുമ്പോഴും ചില കഥാപാത്രങൾ ചോദ്യചിഹ്നളായ് തന്നെ അവശേഷിക്കും....
എഴുത്തുകാരൻ എഴുതി നിർത്തിയുടത്തു നിന്ന്
വായനക്കാരനിലൂടെ കഥ വീണ്ടും വളരും...വളരണം..
വളർന്നില്ലെങ്കിലത് കഥയല്ല...!
എഴുത്തുകാരൻ എഴുതി നിർത്തിയുടത്തു നിന്ന്
വായനക്കാരനിലൂടെ കഥ വീണ്ടും വളരും...വളരണം..
വളർന്നില്ലെങ്കിലത് കഥയല്ല...!
"നിങളാരാണ് ഭായ്.."
പടി കടപ്പാടനെ നോക്കി ചോദിച്ചു..!
വിസ്മയത്തോടെ...!
പടി കടപ്പാടനെ നോക്കി ചോദിച്ചു..!
വിസ്മയത്തോടെ...!
'ഞാൻ...ഞാനോ...!!
അവസാനശ്വാസമെടുക്കും മുൻപ് എനിക്കെന്നോട് ചോദിക്കാൻ
ഈ ഒരു ചോദ്യം മാത്രമേയുള്ളൂ....'ഞാനാരാണ്??'..
കടപ്പാടൻ മുറിക്ക് പുറത്തിറങി.
അവസാനശ്വാസമെടുക്കും മുൻപ് എനിക്കെന്നോട് ചോദിക്കാൻ
ഈ ഒരു ചോദ്യം മാത്രമേയുള്ളൂ....'ഞാനാരാണ്??'..
കടപ്പാടൻ മുറിക്ക് പുറത്തിറങി.
...മൈന സാറേ, സാറിന്റെ നമ്പർ എന്റെ മൊബൈലിൽ സേവ് ചെയ്യ് ഇന്ന് രാത്രി ഞാൻ ബാക്കി കഥ പറയാം...തീരാക്കഥ...നിങളിലൂടെ എന്റെ കഥ വീണ്ടും വളരട്ടെ..."
കടപ്പാടൻ മൊബൈൽ മൈനയ്ക്ക് നേരേ നീട്ടി...!
കടപ്പാടൻ മൊബൈൽ മൈനയ്ക്ക് നേരേ നീട്ടി...!
"ഭായ് നിങളിനി എങോട്ടാണ്..?"
"എങോട്ടെന്നറിയാത്ത എങോട്ടേയ്ക്കോ...
എങോട്ടായാലുമിനിയിങോട്ടില്ല...
പിന്നിട്ട വഴികൾക്ക് വായ്ക്കരിയിട്ട്
പിന്നിടാനുള്ള വഴികൾ തേടിയുള്ള യാത്ര.."
**
എങോട്ടായാലുമിനിയിങോട്ടില്ല...
പിന്നിട്ട വഴികൾക്ക് വായ്ക്കരിയിട്ട്
പിന്നിടാനുള്ള വഴികൾ തേടിയുള്ള യാത്ര.."
**
"പടീ.....പടിഞ്ഞാറാ...
കടപ്പാടനൊരു മാരകമനുഷ്യനാണ്....മുറിവേറ്റവൻ..
ആ മുറിവിന്റെ ഓരോ മിടുപ്പിനേയും ആസ്വദിക്കുന്നവൻ..
അയാൾക്ക് ഒന്നിനോടും വെറുപ്പില്ല...!
കടപ്പാടനൊരു മാരകമനുഷ്യനാണ്....മുറിവേറ്റവൻ..
ആ മുറിവിന്റെ ഓരോ മിടുപ്പിനേയും ആസ്വദിക്കുന്നവൻ..
അയാൾക്ക് ഒന്നിനോടും വെറുപ്പില്ല...!
എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്ന, തമാശകൾ പറയുന്ന ഒരുവനെ മറഞ്ഞ് നിന്ന് ശ്രദ്ധയോടെ വീക്ഷിച്ചാൽ ഉറപ്പായും അയാളുടെ കടിച്ചമർത്തപ്പെട്ട വേദനയുടെ മുഖം മിന്നിമറയുന്നത് കാണാനാകും....
കടപ്പാടനൊരു മഹാവേദനയാണ്...!!
മൈനയുടെ മനസ്സിലാകെ കടപ്പാടൻ നിറഞ്ഞു നിന്നു.
കടപ്പാടനൊരു മഹാവേദനയാണ്...!!
മൈനയുടെ മനസ്സിലാകെ കടപ്പാടൻ നിറഞ്ഞു നിന്നു.
'അയാളിനി വിളിക്കുമോ...?'
"നമുക്ക് അങോട്ടൊന്ന് വിളിച്ചാലോ മൈനേ..?"
"അതിന് നമ്പരെവിടെ..?
അയാളുടെ മൊബൈലിൽ ബാലൻസില്ലായിരുന്നു,
എന്റെ നമ്പർ സേവ് ചെയ്യവേ
ഞാൻ മിസ്ഡ് കോൾ ചെയ്തു നോക്കി...."
അയാളുടെ മൊബൈലിൽ ബാലൻസില്ലായിരുന്നു,
എന്റെ നമ്പർ സേവ് ചെയ്യവേ
ഞാൻ മിസ്ഡ് കോൾ ചെയ്തു നോക്കി...."
പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു...
പരിചയമില്ലാത്ത നമ്പർ..!
പരിചയമില്ലാത്ത നമ്പർ..!
"മൈന സാറേ...കടപ്പാടനാണ്.."
മൈനബെഡ്ഡിൽ നിന്നും ചാടിയെഴുന്നേറ്റു... ഫോൺ തലയിണയ്ക്ക് മുകളിൽ വച്ച് ലൗഡ്സ്പീക്കറിലിട്ടു...
'കടപ്പാടാ....ഭായ്...
നിങൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...'
നിങൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...'
"അതെങനാ സാറേ, എന്റെ കഥ ബാക്കി പറയണ്ടേ....തീരാക്കഥ....ഹ...ഹ..ഹ....
ന്നാൽ സമയം കളയാണ്ട് പറയാം....കേട്ടോ..."
ന്നാൽ സമയം കളയാണ്ട് പറയാം....കേട്ടോ..."
"അങനങനെ ജീവിച്ച് ജീവിച്ച് പോകുന്നതിനിടയിൽ ഒരുദിവസം എന്റെ ജോലിസ്ഥലത്തേക്കൊരു കോൾ വന്നു...
എന്റെ മകനെ പട്ടി കടിച്ചു..!!
അവനന്ന് ഒൻപത് വയസ്സ്...
ആശുപത്രിയിലേയ്ക്ക് പോകാൻ തുടങിയ ഞങളെ പലരും തടഞ്ഞു,
അടുത്തുള്ള പേര് കേട്ട വൈദ്യന്റെ അടുത്തേയ്ക്ക്
നാട്ടുകാരെല്ലാം ചേർന്ന് എന്റെ മകനെ എത്തിച്ചു... അവർ എന്തൊക്കെയോ മരുന്ന് കൊടുത്തു...
ഭേദമായെന്ന് കരുതിയതാ.., ഒരു ദിവസം രാത്രി വിയർത്ത് കുളിച്ച ദേഹത്തോടെ എന്റെ മോൻ വെപ്രാളം കാട്ടാൻ തുടങി.
മുറിയിൽ നീട്ടിയ നാവോടെ പരക്കം പായാൻ തുടങി...വായിൽ പത നിറഞ്ഞ് നാവിലൂടെ നിലത്തിറ്റു വീണു കൊണ്ടിരുന്നു.....!! പേ പിടിച്ചവന്...!!

.......കുറച്ചു നേരം കടപ്പാടൻ ഒന്നും മിണ്ടിയില്ല...പടിയും, മൈനയും വല്ലാതെ വേദനയടക്കി പരസ്പരം നോക്കി.
"..ഭായ്..."..
പടി മൃദുവായ് വിളിച്ചു...
പടി മൃദുവായ് വിളിച്ചു...
"...സാറേ..
തൊട്ടില്ലൊരുത്തനും,..
പേ പിടിക്കുമെന്ന് ഭയന്നിട്ട്...
ഞാനൊറ്റയ്ക്ക് വാരിയെടുത്താ ന്റെ കുഞ്ഞിനെ കുഴീൽ വച്ചത്..."
തൊട്ടില്ലൊരുത്തനും,..
പേ പിടിക്കുമെന്ന് ഭയന്നിട്ട്...
ഞാനൊറ്റയ്ക്ക് വാരിയെടുത്താ ന്റെ കുഞ്ഞിനെ കുഴീൽ വച്ചത്..."
"...കടപ്പാടാ...മതി...
ഇനി സ്വസ്ഥമായൊന്ന് ഉറങ്...
ഇതൊക്കെ വീണ്ടും ഓർമ്മിപ്പിച്ചതിന്
മാപ്പ്...ക്ഷമിക്ക് കടപ്പാടാ..."
മൈനയുടെ മിഴികൾ നിറഞ്ഞിരുന്നു പറയുമ്പോൾ..!!
ഇനി സ്വസ്ഥമായൊന്ന് ഉറങ്...
ഇതൊക്കെ വീണ്ടും ഓർമ്മിപ്പിച്ചതിന്
മാപ്പ്...ക്ഷമിക്ക് കടപ്പാടാ..."
മൈനയുടെ മിഴികൾ നിറഞ്ഞിരുന്നു പറയുമ്പോൾ..!!
"ഇല്ല സാറേ.....
എനിക്കൊരു വിഷമോമില്ല...അവൻ മരിച്ചത് നന്നായി...!!!
അതെന്താന്ന് വഴിയെ നിങൾക്ക് മനസ്സിലാകും.!!
...അതിൽ പിന്നെയാ ഞാൻ മദ്യം തൊട്ടത്..കുടിയെന്ന് വച്ചാൽ ബോധത്തിന്റെ കണ്ണിൽ ഇരുട്ട് കയറും വരെ കുടിക്കും..അങനെയൊരു ബോധം കെട്ട നേരത്താ ന്റെ ഭാര്യയുടെ അനിയത്തിപ്പെണ്ണ് എന്റെ രണ്ടാം ഭാര്യയായത്...പറ്റിപ്പോയി....!!!മദ്യം പറ്റിച്ചു..!!
എന്റെ കെട്ട്യോൾ കുറെ കരഞ്ഞു...!
എന്റെ ബോധം പിന്നെയും മറഞ്ഞും, തെളിഞ്ഞും തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരുന്നു...പിന്നെ പിന്നെ, ..
എന്റെ കെട്ട്യോൾ ഒന്നും ശ്രദ്ധിക്കാറായി...! പറയാതായി...!

പടിയും, മൈനയ മുഖത്തോട്മുഖം നോക്കി....
'എന്ത് ജീവിതമാണ് ദൈവമേ...!!!'
'എന്ത് ജീവിതമാണ് ദൈവമേ...!!!'
കടപ്പാടൻ തെല്ല് മൗനം പൂണ്ടതിനെ ഭേദിച്ച് പറഞ്ഞ് തുടങി..
"പകർച്ചപ്പനി പടർന്നു കയറിയ കാലം..
ഞാനും പനിക്കിടക്കയിൽ വിറച്ചു കിടന്നു... മറക്കില്ലാ നാളുകൾ..!!
ആ ആശുപത്രി വാസമാണെന്റെ ജീവിതം മാറ്റി മറിച്ചത്...ആശുപത്രിയിൽ നിന്നിറങിയതിൽ പിന്നെ ഞാൻ കുടിച്ചിട്ടില്ല...ഇനി കുടിക്കുകയുമില്ല...!
ഞാനും പനിക്കിടക്കയിൽ വിറച്ചു കിടന്നു... മറക്കില്ലാ നാളുകൾ..!!
ആ ആശുപത്രി വാസമാണെന്റെ ജീവിതം മാറ്റി മറിച്ചത്...ആശുപത്രിയിൽ നിന്നിറങിയതിൽ പിന്നെ ഞാൻ കുടിച്ചിട്ടില്ല...ഇനി കുടിക്കുകയുമില്ല...!
എല്ലാം അവസാനിക്കാൻ...അവസാനിപ്പിക്കാൻ തീരുമാനിപ്പിച്ചവനെന്തിനാണ് ലഹരി..ആ തീരുമാനത്തോളം ലഹരി മദ്യത്തിന് തരാനാകോ?..!!ഹ..ഹ..ഹ"...
"കടപ്പാടാ.....!!!"
"അതെ സാറുമ്മാരേ...
ഇതവസാന രാത്രിയാണ്...
എന്റെ...
എന്റെ രണ്ട് ഭാര്യമാരുടെ...
അവസാനശുഭനിദ്ര പൂകും രാത്രി...
ന്റെ കെട്ട്യോൾ.,...അവൾ നിരപരാധിയാ സാറേ...വെറും പാവം..!
എന്നിലൂടെയാ പാവം അവൾക്കും..!!!
ഇതവസാന രാത്രിയാണ്...
എന്റെ...
എന്റെ രണ്ട് ഭാര്യമാരുടെ...
അവസാനശുഭനിദ്ര പൂകും രാത്രി...
ന്റെ കെട്ട്യോൾ.,...അവൾ നിരപരാധിയാ സാറേ...വെറും പാവം..!
എന്നിലൂടെയാ പാവം അവൾക്കും..!!!
ലഹരി കെടുത്തിയ എന്റെ ബോധം ...,
.... മാനസിക നില തെറ്റിയ അനിയത്തിപെണ്ണിലൂടെ എന്നിലേയ്ക്ക് ...,
എന്നിലൂടെ എന്റെ ഭാര്യയിലേയ്ക്ക്...
പെരും വിപത്ത്....കാമത്തിന്റെ ക്രൗര്യമുഖമുള്ള സാത്താൻ...
""മൂന്ന് എയ്ഡ്സ് രോഗികൾ..!!!!!!...""
ഹ..ഹ...ഹ...ഹ......
സലാം സാറുമ്മാരേ...സലാം..

"കടപ്പാടാാ..!!!!!"
മൈനയും, പടിയും
പിടഞ്ഞു പോയാ വാക്കുകൾ കേട്ടിട്ട്....തൊണ്ട വറ്റി വരണ്ട് പരദാഹത്താൽ കാറി....!
മൈനയും, പടിയും
പിടഞ്ഞു പോയാ വാക്കുകൾ കേട്ടിട്ട്....തൊണ്ട വറ്റി വരണ്ട് പരദാഹത്താൽ കാറി....!
"അതെ...ഞാൻ കടപ്പാടൻ...
കടപ്പാടൻ കുളത്തൂപ്പുഴ...
ന്റെ അമ്മ എന്നെ വിളിക്കുമായിരുന്നു... "പാച്ചൂ...പാച്ചൂന്ന്......"
കേട്ടില്ലേ...അമ്മ ഇപ്പോഴും വിളിക്കുന്നു...പാച്ചൂന്ന്....!"
കടപ്പാടന്റെ ശബ്ദമിടറി.
കടപ്പാടൻ കുളത്തൂപ്പുഴ...
ന്റെ അമ്മ എന്നെ വിളിക്കുമായിരുന്നു... "പാച്ചൂ...പാച്ചൂന്ന്......"
കേട്ടില്ലേ...അമ്മ ഇപ്പോഴും വിളിക്കുന്നു...പാച്ചൂന്ന്....!"
കടപ്പാടന്റെ ശബ്ദമിടറി.
"മൈന സാറേ...നാളെ സാറെന്റെ മരണത്തിനു വരണം..
സാറെന്നെ നോക്കി പൊട്ടിച്ചിരിക്കണം ..ഞാൻ കേൾക്കുന്നുണ്ടാകും...!!!
അലമുറയിട്ട് കരയാനൊന്നും ആരുമുണ്ടാകില്ല...അതും നിങൾ തന്നെ ചെയ്യണം...ഹ..ഹ.ഹാ.."
സാറെന്നെ നോക്കി പൊട്ടിച്ചിരിക്കണം ..ഞാൻ കേൾക്കുന്നുണ്ടാകും...!!!
അലമുറയിട്ട് കരയാനൊന്നും ആരുമുണ്ടാകില്ല...അതും നിങൾ തന്നെ ചെയ്യണം...ഹ..ഹ.ഹാ.."
"കടപ്പാടാ..."..
മൈനയും, പടിയും ഒരുമിച്ചാണാ
പേര് വിളിച്ചത്....
നിറഞ്ഞൊഴുകിയ കണ്ണുകളോടെ
മൈന മൊബൈൽ കൈയ്യിലെടുത്തു...
മൈനയും, പടിയും ഒരുമിച്ചാണാ
പേര് വിളിച്ചത്....
നിറഞ്ഞൊഴുകിയ കണ്ണുകളോടെ
മൈന മൊബൈൽ കൈയ്യിലെടുത്തു...
"എവിടെയാ ഭായ്.....എനിക്ക് കാണണം..പറ കടപ്പാടാ...പറയാൻ..."
മൈന അലറി..
മൈന അലറി..
"..ഹ...ഹ..ഹ...ഹ.....
പോ സാറുമ്മാരേ...കെടന്നൊറങീൻ.."
പോ സാറുമ്മാരേ...കെടന്നൊറങീൻ.."
"ഹലോ...
ഹലോ.....
കടപ്പാടാ....ഹലോ....!!!!..ഹലോ.....!"
**
ഹലോ.....
കടപ്പാടാ....ഹലോ....!!!!..ഹലോ.....!"
**
Shyam Varkala
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക