പ്രണയ പർവ്വങ്ങൾ
"നീ ഒരുനല്ല പ്രണയിനി അല്ല"
വിവേക് ദേഷ്യത്തോടെ പറഞ്ഞു. അദിതി പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ ശാഠ്യവും കുറുമ്പും നിറഞ്ഞ കുസൃതി കണ്ണുകളിലേക്കു നോക്കി ആ മുഖം പിടിച്ചു താഴ്ത്തി കൺപോളകളിൽ അമർത്തി ഉമ്മ വച്ചു.ഒറ്റ നിമിഷം കൊണ്ട് വിവേക് സ്നേഹാതുരനായ കാമുകനായി മാറി .ലിഫ്റ്റിൽ ആയിരുന്നു അവർ അദിതി മെല്ല അവനെ തന്നിൽ നിന്ന് നീക്കി നിർത്തി .
"നീ പഠിച്ച കള്ളി തന്നെ "അവൻ അടക്കി പറഞ്ഞു
"ഞാൻ ഡോക്ടർ അല്ലെ?കള്ളി ആണോ?"
അദിതി ഒരു നിഷ്കളങ്കത എടുത്തു അണിഞ്ഞു
"ഉം കള്ളി ആയ ഡോക്ടർ.നിന്റെ ഈ നശിച്ച തിരക്ക് എന്ന് തീരും?സത്യത്തിൽ ഈ തിരക്ക് കാണുമ്പോൾ നിന്നെ ഇട്ടിട്ടുപോയാലോന്നു ആണ് ഞാൻ ആലോചിക്കുന്നത്?"
അദിതി പൊട്ടി ചിരിച്ചു പോയി
അവനതു സാധിക്കില്ല എന്നത് അവൾക്കറിയാം ..അവളുടെ സ്നേഹത്തിന്റെ മന്ത്രികച്ചരടിൽ എപ്പോളോ ബന്ധനസ്ഥനായവൻ ആണ് അവൻ
അവനതു സാധിക്കില്ല എന്നത് അവൾക്കറിയാം ..അവളുടെ സ്നേഹത്തിന്റെ മന്ത്രികച്ചരടിൽ എപ്പോളോ ബന്ധനസ്ഥനായവൻ ആണ് അവൻ
"ആദി നീ ഇല്ലാത്ത നാഴികകൾക്കുണ്ടല്ലോ മരണത്തിന്റെ ഗന്ധമാണ്...."
ഒരിക്കൽ വിവേക് പറഞ്ഞിട്ടുണ്ട് തന്റെ തിരക്കുകൾ കൂടുന്നുണ്ട് .
വിവേകിന്റെ അമ്മയെ ഒന്ന് പോയി കാണാൻ കൂടി കഴിയുന്നിലിപ്പോ.
വിവേകിന്റെ അമ്മയെ ഒന്ന് പോയി കാണാൻ കൂടി കഴിയുന്നിലിപ്പോ.
വിവേകിന്റെ അമ്മയായിരുന്നു തങ്ങൾക്കിടയിൽ പാലം. .ഹോസ്പിറ്റലിൽ പ്രൊഫസർക്കു ഒപ്പം ഒരു നാൾ റൗണ്ട്സിനു പോകുമ്പോൾ പരിചയപ്പെട്ടതാണ്.ഹൃദയാഘാതമായിരുന്നു അമ്മയ്ക്ക് ..അമ്മയെ കണ്ട ഓര്മ പോലുമില്ലാത്ത തനിക്കു വളരെ പെട്ടെന്ന് ആ 'അമ്മ സ്വന്തം അമ്മയായി
".വാത്സല്യത്തിന്റെ ഹിമാലയം" ...
അങ്ങനെയാണ് അമ്മയെ വിശേഷിപ്പിക്കാൻ തോന്നുക
."എന്റെ മകനെ സഹിക്കാൻ പ്രയാസമാകും കുട്ടിയെ"
ഒരിക്കൽ 'അമ്മ പറഞ്ഞു.തന്റെ ഇഷ്ടം അമ്മയോടായിരുന്നു താൻ ആദ്യം പറഞ്ഞത് ..അമ്മയിലൂടെയാണ് വിവേക് വന്നത് ..ഐ ഐ ടി ഗോൾഡ് മെഡൽ ജേതാവ് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു കൃഷിക്കായി മണ്ണിൽ ഇറങ്ങിയവൻ..അത്ഭുതമായിരുന്നു വിവേക് തനിക്കു ...വിവേകിന് തന്നോട് പുച്ഛവും
"മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഗ്ലാമർ നിനക്ക് ഒരു ലഹരി ആണ് ആദി "
"അല്ല വിവേക് ..ജോലി ചെയ്യാൻ കിട്ടിയ ഇടം ഇതല്ലേ ?പോരെങ്കിൽ അച്ഛനും ഇവിടെ അല്ലെ?
"ബെസ്റ് ആ അച്ഛന്റെ മോൾ അല്ലെ നീ?ഡോക്ടർ പ്രകാശ് ദി ഫേമസ് കാർഡിയോളജിസ്റ് ...അതിനൊപ്പം തന്നെ കണക്കു പറഞ്ഞു പണം വാങ്ങുന്നവനും "
"ബെസ്റ് ആ അച്ഛന്റെ മോൾ അല്ലെ നീ?ഡോക്ടർ പ്രകാശ് ദി ഫേമസ് കാർഡിയോളജിസ്റ് ...അതിനൊപ്പം തന്നെ കണക്കു പറഞ്ഞു പണം വാങ്ങുന്നവനും "
തനിക്കെന്തു തോന്നിയാലും വിവേകിന് ഒന്നുമില്ല എന്ന് തോന്നും ചിലപ്പോൾ ...സങ്കടത്തോടെ തിരിഞ്ഞു നടക്കാൻ ആരംഭിച്ചാലോ സ്നേഹം കൊണ്ട് തുലാഭാരം നടത്തി കളയും...
"എടീ ഇതാണ് ഞാൻ ..നിന്റെ വിവേകിന് പൊള്ളയായആയ വാചകങ്ങൾ ഇല്ല ..പൊള്ളയായ മനസുമല്ല ..വിവേകിന്റെ പെണ്ണാകണം എങ്കിൽ നീ ഭൂമിയിലേക്കു ഇറങ്ങി വരിക .നമുക്കു ഈ ഗ്രാമത്തിൽ ഒരു ക്ലിനിക് തുടങ്ങാം നിനക്ക് ഇവിടെ ചെയ്യാൻ പലതും ഉണ്ട്.."
അച്ഛനെ ഓർക്കുമ്പോൾ മറുപടി ഉണ്ടാവില്ല തനിക്ക്
അച്ഛൻ കൗശലക്കാരൻ ആയ ഡോക്ടർ ആയിരിക്കാം പക്ഷെ വാത്സല്യനിധി ആയ അച്ഛൻ ആണ് .തന്റെ അമ്മയും അച്ഛനും ഗുരുവാണ് അദ്ദേഹമാണ് .വിവേകിനെ അച്ഛന് ഇഷ്ടമാണ് .പക്ഷെ നഗരത്തിൽ നിന്ന് വിവേകിന്റെ ഗ്രമത്തിലേക്കു ഒരു പറിച്ചു നടീൽ അച്ഛൻ അനുവദിച്ചിട്ടില്ല.
"നഗരത്തിലെ എനിക്ക് സ്വന്തമായ ഏതെങ്കിലും ഫ്ലാറ്റിലോ വീട്ടിലോ നിങ്ങള്ക്ക് ജീവിക്കാം.എനിക്ക് ഇവൾ അല്ലെ ഉള്ളു വിവേക്?"
അസന്നിഗ്ധമായി അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ വിവേകിന്റെ മുഖം ചുവന്ന കണ്ടു അച്ഛന്റെ പിന്നിൽ നിന്ന് താൻ കൈ കൂപ്പി.
"ഒന്നും പറയരുതേ എനിക്ക് നിങ്ങൾ രണ്ടു പേരും വേണം"
മൗനമായി യാചിച്ചതു മനസിലായിട്ടാകണം വിവേക് നിശബ്ദൻ ആയി
മൗനമായി യാചിച്ചതു മനസിലായിട്ടാകണം വിവേക് നിശബ്ദൻ ആയി
പിന്നീട് ഒരിക്കൽ താൻ പറഞ്ഞു '
"നമുക്കു പിരിയാം വിവേക് ..അമ്മയ്ക്ക് ആഗ്രഹമുണ്ടാവില്ലെ? വിവേകിന്റെ വിവാഹം ..കുഞ്ഞുങ്ങൾ..വാശി കൊണ്ട് ആരെ തോൽപിക്കാൻ?എനിക്കറിയാല്ലോ ഈ മനസ്സിൽ ഞാൻ ഉണ്ട് എന്ന് അത് മതി "കണ്ണീരോടെ ആണ് അന്ന് താൻ അത് പറഞ്ഞത് എന്നോർക്കുന്നു
"ഞാൻ ..ഞാൻ ..വിവേക് പിന്നെ ഇല്ലടി...മരിച്ചു പോയേക്കും ചിലപ്പോ "
അത്രയും പറഞ്ഞു വിവേക് അന്ന് തന്നിൽ നിന്ന് പോയി..പിന്നെ എത്ര തവണ കെഞ്ചി ആളോട് കൂട്ടാകാൻ ..അവൾ തനിയെ ചിരിച്ചു വാശിക്കാരൻ കുട്ടി
ഡോക്ടർ അരുൺ പെട്ടെന്ന് മുന്നിലേക്ക് വന്നപ്പോൾ അവളുടെ ചിന്തകൾ പാതിവഴിയിൽ മുറിഞ്ഞു .അരുൺ അച്ഛന്റെ വിദ്യാർത്ഥി ആണ് ..ഒരു വിവാഹാലോചന തനിക്ക് ചുറ്റും മൂളിപറക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു ..തന്നോട് അത് പറയാൻ അച്ഛന് ധൈര്യം ഇല്ല
"സുഖമാണോ അദിതി ?"
"അതെ "അവൾമന്ദഹസിച്ചു
"അതെ "അവൾമന്ദഹസിച്ചു
എത്ര സുന്ദരി ആണ് ഈ പെൺകുട്ടി! .അരുണിന്റെ കണ്ണുകൾ അവളിലൂടെ ഒരു നിമിഷം വഴുതി ഇറങ്ങി .കറുപ്പിൽ സ്വർണനൂലുകൾ പാകിയ കോട്ടൺ സാരിയിൽ സൂര്യതേജസ് പോലെ അവളുടെ അഴക് ജ്വലിച്ചു നിന്നു .നീല ഞരമ്പ് ഓടുന്ന കഴുത്തിലെ സ്വര്ണമറുകിനു പോലും എന്തൊരു ആകർഷണീയത ആണ്
അദിതി അവനെ കടന്നു മുന്നോട്ടു നടന്നു അരുൺ എന്തോ പറയാൻ ഭവിച്ചിട്ടു പിന്നെ വേണ്ട എന്ന് വച്ചു തിരികെ നടന്നു പോയി
"അദിതി ഇന്നലെത്തെ റേപ്പ് കേസിലെ പേഷ്യന്റ് ..ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട്..ലേഡി ഡോക്ടർമാർ ആരെങ്കിലും ആ കുട്ടിയോട് ഒന്ന് സംസാരിച്ചാൽ നന്നയിരുന്നു പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഒരു സജഷൻ ആണ് ..തനിക്ക് പറ്റില്ലേ?"
ഡോക്ടർ വർമ്മ അച്ഛന്റെ സുഹൃത്ത് ...അദിതി തല ആട്ടി
ഡോക്ടർ വർമ്മ അച്ഛന്റെ സുഹൃത്ത് ...അദിതി തല ആട്ടി
ചതഞ്ഞരഞ്ഞ ഒരു പൂവ് പോലെ കിടക്കയിൽ വിളറികിടക്കുന്ന പെൺകുട്ടിക്കരികിൽ അദിതി ഇരുന്നു .റൂമിലെ നേഴ്സിനോട് പുറത്തു പോകാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി
"വേദന കുറവുണ്ടോ?അവളുടെ മെലിഞ്ഞുഉണങ്ങിയ കൈത്തണ്ടയിൽ തലോടി അവൾ ചോദിച്ചു
കണ്ണ് തുളുമ്പുന്നുണ്ട് ..കടലാഴങ്ങൾ ഓർമിപ്പിക്കുന്ന വലിയ കണ്ണുകൾ. ആന്തരിക അവയവങ്ങൾക്ക് നല്ല ക്ഷതം ഉണ്ട് .ഇ പെൺകുട്ടി ആ വേദന എങ്ങനെ സഹിക്കുന്നു ദൈവമേ!
കണ്ണ് തുളുമ്പുന്നുണ്ട് ..കടലാഴങ്ങൾ ഓർമിപ്പിക്കുന്ന വലിയ കണ്ണുകൾ. ആന്തരിക അവയവങ്ങൾക്ക് നല്ല ക്ഷതം ഉണ്ട് .ഇ പെൺകുട്ടി ആ വേദന എങ്ങനെ സഹിക്കുന്നു ദൈവമേ!
അദിതിയുടെ ഹൃദയം അലിവാർന്നു
"മോൾ സങ്കടപ്പെടണ്ട..ഞാൻ ഡോക്ടർ ആണ് ..പോലീസിന്റെ ചോദ്യം ചിലപ്പോൾ മോളെ വേദനിപ്പിക്കും ...അതാ ഞാൻ വന്നത് ..അവർ എത്ര പേരുണ്ടായിരുന്നു?
"മോൾ സങ്കടപ്പെടണ്ട..ഞാൻ ഡോക്ടർ ആണ് ..പോലീസിന്റെ ചോദ്യം ചിലപ്പോൾ മോളെ വേദനിപ്പിക്കും ...അതാ ഞാൻ വന്നത് ..അവർ എത്ര പേരുണ്ടായിരുന്നു?
"ഒരു ......ഒരു ...........ഒരാൾ"
ഇടറി വീണ ശബ്ദം കേട്ടു അദിതി ഒന്ന് നടുങ്ങി
ഇടറി വീണ ശബ്ദം കേട്ടു അദിതി ഒന്ന് നടുങ്ങി
"ഒരാളോ""ഇത്ര അധികം ?"അവൾ പെട്ടെന്ന് നിർത്തി
"അതെ ഒരാൾ ....കേസ് വേണ്ട ഡോക്ടർ .എനിക്ക് പരാതി ഇല്ല
"പേടിച്ചാണോ?കുട്ടി ഈ കാലത്തു ഇതിനു നല്ല ശിക്ഷ നിയമങ്ങൾ ഉണ്ട് പേടിക്കണ്ട"
"പേടിച്ചാണോ?കുട്ടി ഈ കാലത്തു ഇതിനു നല്ല ശിക്ഷ നിയമങ്ങൾ ഉണ്ട് പേടിക്കണ്ട"
"വേണ്ട ..ശിക്ഷിക്കണ്ട ...ഇത് എന്നെ എന്നെ സ്നേഹിക്കുന്ന ആളാ,...ഞങ്ങളുടെ കല്യാണം ആണ് അടുത്ത ആഴ്ച "
അദിതി നടുങ്ങി പോയി ..അവളുടെ മനസിൽ ഒരു കലക്കൽl വന്നു നിറഞ്ഞു ...
"എങ്ങനെ അയാൾക്കിതു?ഇത്ര ക്രൂരമായിട്ടു?നീ അവനെ വിവാഹം കഴിക്കുന്നത് എങ്ങനെ?
"എങ്ങനെ അയാൾക്കിതു?ഇത്ര ക്രൂരമായിട്ടു?നീ അവനെ വിവാഹം കഴിക്കുന്നത് എങ്ങനെ?
"ഞാൻ..അവനെ സ്നേഹിക്കുന്നു "
ഒരു ഗുഹാമുഴക്കം.പോലെ ആ വാക്കുകൾ ..
"അവനു തെറ്റു പറ്റിയതാണ് ..ഉള്ളിൽ ലഹരി ഉണ്ടായിരുന്നു ..അവൻ ഒരിക്കലും ഒറ്റക്കായി ഒരു സന്ദർഭത്തിൽ പോലും ഇത് വരെ എന്നെ തൊട്ടിട്ടു കൂടിയില്ല...ഞാൻ അവനോടു ക്ഷമിക്കുകയാ ഡോക്ടർ ..അവനെ മറന്നു എനിക്ക് ജീവിക്കാനും കഴിയില്ല "
അദിതി പുറത്തേക്കു വന്നു
എവിടെയെങ്കിലും ഓടി പോയാലോ എന്നാണവൾ ചിന്തിച്ചതു ശരീരത്തിൽ തീപിടിച്ച ഒരു അവസ്ഥ ..ഭിത്തിയിൽ ചാരി നിന്ന ഒരു ചെറുപ്പക്കാരൻ അവൾക്കു അരികിലേക്ക് വന്നു പാറിപറന്നു കിടക്കുന്ന മുടിയും മുഷിഞ്ഞ വേഷവും ..കണ്ണുകളിൽ അഗാധമായ വേദനയും
"ഞാൻ ..ഞാൻ ആണ് എന്റെ ..എന്റെപെണ്ണിനെ ഞാൻ ആണ്.."അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി "കൂട്ടുകാർ തന്ന ഒരു ലഹരി ഉള്ളിൽ ഉണ്ടായിരുന്നു തെറ്റു ആയിരുന്നു ... ഡോക്ടർ എന്റെ പേര് പോലീസിനോട് പറയണം ..എനിക്ക് ശിക്ഷ വേണം ...അയാളുടെ ശബ്ദം ഉറച്ചു
"അവൾ പറയില്ല എന്റെ പേര് എനിക്ക് അറിയാം ...ഡോക്ടർക്കറിയുമോ ഒന്ന് നുള്ളി പോലും ഞാൻ അവളെ നോവിച്ചിട്ടില്ല ഈ കാലത്തൊരിക്കൽ പോലും എനിക്ക് ഭ്രാന്ത് ആയിരുന്നപ്പോൾ...എന്റെ കുട്ടി കരഞ്ഞു എന്റെ കാല് പിടിച്ചു ..ഞാൻ കേട്ടില്ല..ഡോക്ടർ എന്റെ പേര് പറയണം അല്ലെങ്കിൽ ഞാൻ എന്നെ തന്നെ ശിക്ഷിക്കും..ഞാൻ മരിക്കുന്നതല്ലേ നല്ലതു?
മുൻപിൽ ഒരു വലിയ ചോദ്യമാണ് ജീവിതതിനും മരണത്തിനും ഇടയിലെ വലിയ ചോദ്യം
"അവൾ ഉണർന്നു..നിങ്ങളെ തിരക്കുന്നുണ്ട്..ഒന്ന് പോയി കാണു ..ഉത്തരം കിട്ടും..
മറുപടിക്കു കാക്കാതെ അദിതി നടന്നു നീങ്ങി
അവൾക്കു വിവേകിനെ കാണണം എന്ന് തോന്നി മനസും ശരീരവും തളർന്നു പോയിരിക്കുന്നു ഒരു താങ്ങു വേണം മുന്നോട്ടു ഒറ്റയ്ക്ക് വയ്യ
അവൽ നനച്ചത്തിൽ പഴം ചേർത്ത് ഉരുട്ടി കഴിക്കുമ്പോൾ 'അമ്മ കാപ്പി കൊണ്ട് വച്ചു
"നമ്മുടെ തൊടിയിലെ പഴമാ മോളെ"
"നമ്മുടെ തൊടിയിലെ പഴമാ മോളെ"
"വിവേക് എവിടെ അമ്മെ?"
"പാടത്തുണ്ടാവും ഇന്ന് കൃഷിക്കാരുള്ള ദിവസമല്ല?
"ഞാൻ അങ്ങോട്ടു ചെല്ലട്ടെ .."അവൾ കൈ കഴുകി തിരിയുമ്പോളേക്കും വിവേക് മുന്നിൽ
"നീ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ"?
"പിന്നെ മണി അടിച്ചു ശബ്ദം ഉണ്ടാക്കിയല്ലേ ഞാൻ സാധാരണ വരുക?"
അവൾ കുസൃതിയിൽ ചിരിച്ചു
അവൾ കുസൃതിയിൽ ചിരിച്ചു
"ആഹാ കോമഡി "
'അമ്മ നേർത്ത ചിരിയോടെ അത് കണ്ടു നിന്നു
'അമ്മ നേർത്ത ചിരിയോടെ അത് കണ്ടു നിന്നു
പാടത്തു നിന്നുള്ള കാറ്റിൽ അവളുടെ സാരി തലപ്പ് ഉയർന്നു പൊങ്ങി പറന്നു കൊണ്ടിരുന്നു . അവൾക്കു എന്തോ പറയാനുണ്ട് ...വിവേക് ആ മറുകിൽ മെല്ലെ ഒന്ന് മുഖമുരസി
"പറഞ്ഞോടി മടിക്കേണ്ട ....പറഞ്ഞോ "
"വിവേക്..ദാ ഇവിടെ മതി ക്ലിനിക് ...എത്രയും വേഗം വേണം ..പറ്റില്ലേ?"
പാടത്തിന് കരയിൽ നിരത്തിനടുത്തുള്ള സ്ഥലത്തേക്ക് ചൂണ്ടി അദിതി പറഞ്ഞു
"പിന്നെന്താ പറ്റാതെ ?നീ ആഗ്രഹിച്ചാൽ വിവേക് എന്തും ചെയ്യില്ലേ?ഉം?"
അവൻ അവളെ അരകെട്ടിലൂടെ കൈ ഇട്ടു തന്റെ ഉടലിനോട് ഒന്ന് അമർത്തി പിടിച്ചു
"ലവ് യൂ ആദി "
അദിതിയുടെ കണ്ണ് നിറഞ്ഞു ...കണ്ണുനീരിന്റെ കനത്ത മറയിൽ വിവേകിന്റെ മുഖം മറഞ്ഞു ....
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക