Slider

വടക്കു നോക്കിയെന്ത്രം

0
വടക്കു നോക്കിയെന്ത്രം
-----------------------------------
"പെണ്ണിനെ വരുതിയിലാക്കാൻ നല്ലത് അടി തന്നെയാണ് ..അതും കരണ കുറ്റി നോക്കി തന്നെ " എനിക്ക് എന്റെ ചങ്ക് വിവാഹ ക്ലാസ് തന്നുകൊണ്ടിരിക്കുകയാണ്
"ഏയ് അങ്ങനെ തല്ലാൻ പറ്റുമോ കാരണം ഇല്ലാതെ ..."
"കാരണം നമ്മൾ ഉണ്ടാക്കണം ..അതൊക്കെ ഇഷ്ടം പോലെ വീണു കിട്ടും "
"പണിയാകുമോ ...അവൾ പ്രശ്നം ഉണ്ടാക്കുമോ ..അവളുടെ അനിയൻ ഒരു തല തെറിച്ച പയ്യൻ ആണ് ..പിന്നെ നല്ല മസിലും ഉണ്ട് "
"അയ്യേ അതൊന്നും അവൾ പറയില്ലെന്നേ ..ഇതൊക്കെ എന്റെ ജീവിതത്തിലെ അനുഭവം ആണ് ...നിനക്ക് വിശ്വസിക്കാം "
"എം " ഞാൻ ചെറുതായി മൂളി ..
"എന്നാൽ ഞാൻ പോകട്ടെ ...അധികം നിന്നാൽ ശരി ആവില്ല ...അവൾ ഒറ്റയ്ക്ക് ബോറടിച്ചു ഇരിക്കുകയായിരിക്കും .." ഞാൻ മെല്ലെ എഴുനേറ്റു ..
"അയ്യേ ..നീ വെറും പെൺകോന്തൻ ആണല്ലോ ..വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയുള്ളൂ ..അല്പം വിലയൊക്കെ നമ്മൾ ഇടണം ..അവർ നമ്മുടെ ഫോണിൽ വിളിക്കും ..അപ്പോൾ അല്പം ജാഡയിട്ടു സംസാരിക്കണം "
"ഹോ ..എന്തൊക്കെ പഠിക്കാൻ ഉണ്ട് ..ഞാൻ അറിയാതെ ഓർത്തുപോയി ..
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത് ..ഫോൺ കയ്യിൽ എടുത്തു ഡിസ്‌പ്ലൈ നോക്കിയതും അവൻ ചാടി എഴുനേറ്റു ..
"പിന്നെ സ്റ്റേജിൽ പാടാൻ പോകുന്ന ഗായകനെ പോലെ ..തൊണ്ട ശരിയാക്കി .ഫോൺ ചെവിയോട് ചേർത്തു ..
വാവേ ..പറയൂ ..ഞാൻ വീട്ടിലേക്കു വരാൻ നില്കുകയാണ് ..അപ്പോഴാണ് നമ്മുടെ കല്യാണ ചെക്കനെ കണ്ടത് ..അവൻ പിടിച്ചു വെച്ചു ..അങ്ങനെ കുറച്ചു സമയം പോയി ..ഞാൻ ഇപ്പൊ വരും ..മോള് കട്ട് ചെയ്തോ "
ഞാൻ അവന്റെ കണ്ണുകളിലെക്കു രൂക്ഷമായി നോക്കി ..."നിന്റെ ഭാര്യ ആണ് അല്ലെ ..ഹോ എന്താണ് ഒരു സ്നേഹം ബഹുമാനം ..എന്നിട്ടു എന്നെ ഒരു ഉപദേശവും "
"ചങ്കെ ഇത് മറ്റൊരു പാഠം ആണ് ...ഒരു അഭിനയം അവരും ഹാപ്പി ഞാനും ഹാപ്പി "
"ആണോ എന്നാൽ ഞാൻ പോയിട്ട് അഭിനയിക്കട്ടെ ട്ടോ .."ഞാൻ അവന്റെ മറുപടിക്കു കാത്തുനിൽക്കാതെ വീട്ടിലേക്കു വിട്ടു ..
വീട്ടിൽ ചെന്നപ്പോൾ ..മുറ്റത്ത് ആരെയും കാണുന്നില്ല ..നേരെ അടുക്കളയിലേക്കു കയറി ...അപ്പോഴാണ് അത് കണ്ടത് ...
ഭാര്യ ..കുളികഴിഞ്ഞു .. വെള്ളമൊലിക്കുന്ന മുടികെട്ടി വെച്ചു . ..പച്ചക്കറി അരിയുന്നു ..
കൊള്ളാം നല്ല സമയം ..ഞാൻ ചുറ്റും നോക്കി ..വേറെ ആരും ഇല്ല ...ഒരു പാട് സിനിമയിൽ കണ്ട ഒരു സീൻ ആണ് ഭാര്യയെ പുറകിലൂടെ പമ്മി ചെന്ന് കെട്ടി പിടിക്കുന്നത് ..വിവാഹം കഴിഞ്ഞു ആദ്യ നാളുകളിലെ പ്രണയം പങ്കുവയ്ക്കാൻ ഇതൊക്കെ അല്ലെ മാർഗങ്ങൾ ..
ഞാൻ ഒരു കള്ളനെ പോലെ കാലൊച്ച കേൾക്കാതെ പമ്മി പമ്മി അവളുടെ പുറകിലേക്ക് ചെന്നു ..അവൾ തകൃതിയായി എന്തോ പണിയിൽ ആണ് ..
ഞാൻ ശ്വാസം ആഞ്ഞെടുത്തുകൊണ്ടു ..അവളുടെ അരക്കെട്ടിലേക്ക് എന്റെ കൈകൾ ചേർത്തു ..
"ടപ്പേ ..എന്നൊരു ശബ്ദം ..പിന്നെ എന്തോ ഒന്ന് കണ്ണിൽ മിന്നി .." ഞാൻ കണ്ണുമിഴിച്ചു നോക്കിയപ്പോൾ ഞാൻ തറയിൽ ആയിരുന്നു ..
എന്താണ് സംഭവിച്ചത് ..എന്ന് ഞാൻ റിവൈൻഡ് ചെയ്‌തു നോക്കി "..അതെ അത് തന്നെ ..ഭാര്യയുടെ വായിൽ നിന്നും .യാ ..എന്നൊരു ശബ്ദവും പിന്നെ താടിക്കു ഒരു അടി ..പിന്നെ മർമ്മത് ഒരു മുട്ടുകാൽ കയറ്റൽ "
"അയ്യോ ..ചേട്ടൻ ആയിരുന്നോ ..പെട്ടന്ന് ആരോ പുറകിൽ നിന്ന് കൈവെച്ചപ്പോൾ ഞാൻ അറിയാതെ " അപ്പോഴേക്കും അവൾ പച്ചക്കറി നിലത്തെറിഞ്ഞു ..എന്റെ അരികിൽ ഇരുന്നിരുന്നു ..
അപ്പോഴേക്കും അമ്മയും അനിയത്തിയും ഓടി വാതിലിന്റെ അടുത്ത് എത്തിയിരുന്നു ..ഞാൻ തല വെട്ടിച്ചു അമ്മയെ ഒന്ന് നോക്കി ..
'അമ്മ ശബ്ദം കേട്ട് ഓടി വന്നതാണ് ..ഒന്നും കണ്ടു കാണില്ല ..
"ഒന്നുമില്ലമ്മേ ..ഞാൻ നിലത്തു വെള്ളം ചവിട്ടി വീണതാണ് ..കാല് അങ്ങ് തെന്നിപ്പോയി " ഞാൻ വേദന കടിച്ചമർത്തി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..
അതിനു എവിടെയാണ്‌ വെള്ളം എന്ന ഭാവത്തിൽ അനിയത്തി അവിടെയെല്ലാം നോക്കി ..അത് കണ്ട ഞാൻ അവളുടെ നേരെ നോക്കി ..:"എന്താടി ചിരിക്കുന്നെ ..നീ കാരണം ആണ് ഇത് .നീ ആയിരിക്കും ഇവിടെ വെള്ളം ഒഴിച്ചത് ..ഞാൻ എഴുന്നേറ്റാൽ അടി നിനക്ക് കിട്ടും എന്റെ മുന്നിൽ നിന്നും പൊയ്ക്കോ " അല്ലെങ്കിലും അങ്ങാടിയിൽ തോറ്റാൽ അടുക്കളയിൽ എന്നാണല്ലോ
"നിനക്ക് വല്ലതും പറ്റിയോ "
"ഇല്ലമ്മേ " ഞാൻ കൈ മുട്ടുകുത്തി എഴുനേറ്റു ..
'അമ്മ പോയതും ഞാൻ ഭാര്യയുടെ മുഖത്തു നോക്കി ..പാവം പേടിച്ചു നിൽക്കുക ആയിരുന്നു ..
"നീ കാരാട്ട പഠിച്ചതാണെന്നു എന്നോട് പറഞ്ഞില്ലല്ലോ " കാരാട്ട പഠിച്ചിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടത്തെ ഇല്ലെന്നു അതിൽ ഒരു ധ്വനി ഉണ്ടായിരുന്നു
"ഞാൻ കാരാട്ട പഠിച്ചിട്ടില്ല .പഠിച്ചത് തയ്‌ക്കൊണ്ടോ ആണ് ..അത് ഞാൻ ചേട്ടനോട് പറഞ്ഞിരുന്നല്ലോ "
ഞാൻ ഒന്ന് ഓർമ്മിച്ചു ..ശരിയാണ് ..പക്ഷെ ഞാൻ കരുതിയത് അത് വല്ല കമ്പ്യൂട്ടർ കോഴ്സും ആയിരിക്കും എന്നാണ് ..അബദ്ധം പറ്റിയത് എനിക്ക് തന്നെയാണ്
നടു സ്വയം തിരുമ്മികൊണ്ടു ഞാൻ അവളെ നോക്കി .."നീ കുറച്ചൂടെ അടുത്ത് നിൽക്കു ഒരു കാര്യം ചോദിക്കട്ടെ "
അവൾ എന്റെ അടുത്തേക്ക് ചെവി നീട്ടി പിടിച്ചു
"അല്ല നീ ശരിക്കും ആള് അറിയാതെ തന്നെയല്ലേ അടിച്ചത് "
അവളുടെ മുഖം വിളറി ..."ഏയ് ഒന്നുമില്ല ബെർതെ ചോദിച്ചതാണ് "
അതോടെ ..ഭാര്യയെ തല്ലി വരുതിയിൽ ആക്കാമെന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു ..അല്ലെങ്കിലും ഈ കാലത്ത് പെണ്ണിനെ തല്ലുന്നത് മോശം അല്ലെ ....
.
സ്നേഹപൂർവം sanju calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo