Slider

ചാറ്റിംഗ്

0
ചാറ്റിംഗ്
********
മെസെൻജറിൻ്റെ മണി നാദം കേട്ടപ്പോൾ പഠിച്ചു കൊണ്ടിരുന്ന പുസ്തകം താഴെ വച്ച് അവൾ തൻ്റെ മൊബൈൽ എടുത്തു നോക്കി...
പരിചയമില്ലാത്ത ഒരാൾ ഒരു സ്മൈലി അയച്ചിരിക്കുന്നു. അവൾ ആ പ്രൊഫൈൽ കയറി നോക്കി..
അവൻ്റെ ഫോട്ടോകൾ നോക്കിയെങ്കിലും പരിചയമില്ലാത്തതിനാൽ മറുപടി കൊടുത്തില്ല..
വീണ്ടും അവൾ പഠിത്തം തുടങ്ങി. പിന്നീട് പലപ്പോഴും അവൻ അവൾക്ക് മെസ്സേജ്കൾ അയച്ചു കൊണ്ടിരുന്നു..
അതിനിടക്ക് ഒരിക്കൽ അവൾ ശല്യം ചെയ്യരുത് എന്ന് പറഞ്ഞു മറുപടി കൊടുത്തു.. അതിന് ശേഷം മെസ്സേജ് ഒന്നും വന്നിട്ടില്ല..
പക്ഷേ അവളുടെ ജന്മദിനത്തിന് ആശംസകൾ പറഞ്ഞു അവൻ വീണ്ടും മെസ്സേജ് അയച്ചു.. അവൾക്ക് അത് അത്ഭുതമായി കാരണം തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ജന്മദിനം കൊടുത്തിട്ടില്ലായിരുന്നു..
അവൾ നന്ദി പറഞ്ഞു മറുപടി അയച്ചു.. എന്നിട്ട് താൻ ജനിച്ച ദിവസം എങ്ങനെ അറിയാം എന്ന് ചോദിച്ചു മെസ്സേജ് അയച്ചു..
അതിന് മറുപടിയായി അവൻ അയച്ചു... അവളെ അവൻ മറഞ്ഞിരിന്നു സ്നേഹിക്കുകയാണെന്നും. അവളുടെ ഡീറ്റയീല്സ് എല്ലാം അവൻ എടുത്തു വച്ചിട്ടുണ്ട് എന്നും..
പക്ഷേ അവൾക്ക് പ്രേമിക്കാനും കറങ്ങി നടക്കാനും കഴിയില്ല അതുകൊണ്ട് മറന്നേക്കാൻ പറഞ്ഞു മറുപടി കൊടുത്ത് .. അവനെ ബ്ലോക്ക് ചെയ്തു..
പിന്നീട് കുറേക്കാലം അവൻ മെസ്സേജ് അയച്ചിട്ടില്ല.. അവൾ കോളേജ് ജീവിതം ആരംഭിച്ചു.. പലർക്കും പ്രണയവും കൂട്ട്കെട്ടും ഉള്ളതിനാൽ അവൾക്കും പ്രണയത്തോട് ഒരു കൗതുകം തോന്നി...
അങ്ങനെയിരിക്കെ അവൻ അവൻ്റെ മറ്റൊരു പ്രൊഫൈൽ നിന്നും മെസ്സേജ് അയച്ചു.. നമ്മൾക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് ഇരിക്കാം എന്ന്..
അവൾ ഇത്തവണ സമ്മതിച്ചു മറുപടി കൊടുത്തു..
പിന്നീട് നിരന്തരം ചാറ്റിംഗ് ആയിരുന്നു.. ചാറ്റിംഗിൽ നിന്ന് പരസ്പരം കാണൽ ആയി.. അങ്ങനെ ആ സുഹൃത്ത് ബന്ധം പ്രണയമായി മാറി..
അങ്ങനെ ഇരിക്കുമ്പോൾ അവളുടെ വീട്ടിൽ കല്യാണം ആലോചകൾ തുടങ്ങി.. അവൾ അത് അവനോടു പറഞ്ഞു..
അവൻ പറഞ്ഞു..
"അവൻ്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർ സമ്മതിക്കുന്നില്ല.. അതിനാൽ ഒളിച്ചോടി വിവാഹം കഴിക്കാം.. എന്നിട്ട് ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരാം.. അപ്പോൾ അവർക്ക് നമ്മളെ സ്വീകരിക്കാതിരിക്കാൻ കഴിയില്ല.."
അവൾ ആദ്യം സമ്മതിച്ചില്ല എങ്കിലും അവൻ നിർബന്ധിപ്പിച്ചപ്പോൾ സമ്മതിച്ചു.. പോകുന്ന സ്ഥലവും വിവാഹത്തിനുള്ള ഒരുക്കങ്ങളുമെല്ലാം അവൻ ഏർപ്പെടുത്തിയെന്ന് അവളോട് പറഞ്ഞു..
അങ്ങനെ അടുത്ത ദിവസം കോളേജിൽ പോകുന്ന വഴി അവൻ്റെ കൂടെ തീവണ്ടിയിൽ കയറി അടുത്ത സംസ്ഥാനത്ത് പോയി.. അവിടെ ചെന്നു ഒരു ലോഡ്ജിൽ മുറിയെടുത്തു അവർ ഒന്നിച്ചു താമസിച്ചു തുടങ്ങി.. ഓരോ കാര്യങ്ങൾ പറഞ്ഞു അവൻ കല്യാണം നീട്ടികൊണ്ട് പോയി.. കല്യാണം കഴിഞ്ഞില്ല എങ്കിലും അവർ ഭാര്യ ഭർത്താക്കൻമാരെ പോലെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു കൂടി...
അങ്ങനെ ഇരിക്കെ ഒരുദിവസം രാത്രി ഭക്ഷണം വാങ്ങി വരാം എന്ന് പറഞ്ഞിട്ട് അവൻ അവിടുന്ന് മുങ്ങി.. അവൻ അവളെ ചതിച്ചത് അറിയാതെ അവനുവേണ്ടി അവൾ കാത്തിരുന്നു... അവന് അവൾ അവൻ നശിപ്പിച്ച പല പെൺകുട്ടികളിൽ ഒരാൾ ആയിരുന്നു..
അവൻ അവളെ തനിച്ചാക്കി നാട്ടിലേക്ക് പോകാനായി നേരെ റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്ത് പ്ലാറ്റ്‌ഫോമിൽ ട്രെയിൻ വരുന്നതും കാത്തിരിക്കുകയായിരുന്നു..
അപ്പോഴാണ് ഒരു കുഞ്ഞിൻ്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത്.. രണ്ടോ മൂന്നോ വയസ്സ് കാണും.. വിശന്നിട്ടാണെന്ന് തോന്നുന്നു.. അതിന്റെ അമ്മ ആൾക്കാരോട് ഭിക്ഷ യാചിക്കുന്നുണ്ട്.. കുഞ്ഞിന് ഭക്ഷണം മേടിക്കാനായിട്ട്...
അപ്പോൾ ഒരാൾ അവരുടെ അടുത്തേക്ക് ചെന്നു എന്തൊക്കെയോ സംസാരിച്ചു.. കുറച്ചു കാശ് കൊടുത്തു.. എന്നിട്ട് കടയിൽ പോയി ഒരു പോയി ഒരു പൊതി വാങ്ങി വന്നു.. അത് അവർ കുഞ്ഞിന് കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ അത് വാങ്ങി തുറന്നു കുഞ്ഞിന് മുന്നിൽ വച്ച് ആ സ്ത്രീയുടെ കയ്യിൽ പിടിച്ച് വലിച്ച് ഇരുളിലേക്ക് മറഞ്ഞു..
പോകുന്ന വഴി ആ സ്ത്രീ തൻ്റെ കുഞ്ഞിനെ തന്നെ മിഴിമാറ്റാതെ നോക്കിക്കൊണ്ടിരുന്നു.. ആ സ്ത്രീയുടെ കണ്ണുകളിൽ കണ്ടത് ഒരമ്മയുടെ വേവലാതി ആയിരുന്നു.. തൻ്റെ കുഞ്ഞ് ആ ഭക്ഷണം കഴിക്കുമോ.. അയാളുടെ വിശപ്പ് അടക്കിയിട്ട് താൻ വരുന്നത് വരെ തൻ്റെ കുഞ്ഞ് ഒറ്റയ്ക്ക് ഇവിടെ സുരക്ഷിതനാണോ എന്നുള്ള ആധിയായിരുന്നു ആ കണ്ണുകളിൽ..
അവന് അത് കണ്ടപ്പോൾ അവൻ്റെ അമ്മയുടെ സ്നേഹം ആണ് ഓർമ്മ വന്നത്.. അവൻ ചിന്തിച്ചു.. താൻ ചെയ്ത പോലെ ആരോ ചതിച്ചു വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്ന ഒരു പെൺകുട്ടി ആയിരിക്കും അവർ.. ഒളിച്ചോടിയ ആൺകുട്ടികൾക്ക് തിരിച്ച് ചെന്നാൽ സമുഹം അംഗീകരിക്കും.. പക്ഷേ തിരിച്ചു ചെല്ലുന്ന പെൺകുട്ടി കുടംബത്തിന് തന്നെ വലിയ നാണക്കേട് ആണ്.. സമൂഹം എപ്പോഴും അവളെ ഒറ്റപ്പെടുത്തും... താൻ കാരണം എത്ര പെൺകുട്ടികൾ നശിച്ചിട്ടുണ്ട്.. അവരുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് പോലും താൻ നോക്കിയിട്ടില്ല.. സ്വന്തം സുഖം നോക്കി നടന്നു...
അവൻ്റെ തെറ്റ് മനസ്സിലാക്കിയ അവൻ തീരുമാനിച്ചു.. താൻ നശിപ്പിച്ച എല്ലാ പെൺകുട്ടികളേയും രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിലും അവളെ എങ്കിലും കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കണം.. വേഗം ഓടി ലോഡ്ജിലേക്ക് പോയി..
ചെന്നപ്പോൾ കണ്ടത്... അവൻ തന്നെ ചതിച്ചു പോയതറിഞ്ഞ് ഒരുമുഴം കയറിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ച അവളുടെ ശവശരീരം ആണ്..
അവിടുന്ന് അവന് രക്ഷപെടാമായിരുന്നുവെങ്കിലും അവൻ ചെയ്തില്ല.. അവൻ തന്നെ പോലീസിനെ വിളിച്ചു വരുത്തി കുറ്റം ഏറ്റെടുത്തു.. കോടതിയിൽ ജഡ്ജി അവന് ജീവപര്യന്തം വിധിക്കുമ്പോഴും ഒന്നും മിണ്ടാതെ അത് ഏറ്റ് വാങ്ങി...
"" ..അവൻ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ ആയിട്ട്..""
___________________________________
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo