Slider

ഒരു ഡയറിക്കുറിപ്പ്

0
ഒരു ഡയറിക്കുറിപ്പ്
*********************
എന്റെ പേര് നിഷ...
നിച്ചൂസ് എന്ന് എന്റെ പ്രിയപ്പെടവൻ എന്നെ വിളിക്കും...
ഈ ഡയറിയുടെ ഓരോ താളുകളിലും, ഞാൻ കുറിച്ചു വെച്ച ഓരോ വരികളിലും
എന്റെ സ്വപ്നങ്ങളുണ്ട്.... ജീവിതമുണ്ട്...
എന്റെ പ്രിയപ്പെട്ടവന്റെ നിശ്വാസമുണ്ട്...
ഞങ്ങളുടെ ഒരിക്കലും മരിക്കാത്ത പ്രണയമുണ്ട്....
അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തുടങ്ങിവെച്ച സൗഹൃദം...
എപ്പോഴാണെന്നറിയില്ല... ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി...
ഒരു കൗമാരക്കാരിയുടെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ മുളക്കാൻ അധികസമയമൊന്നും വേണ്ടല്ലോ...?
അന്ന് എന്റെ മനസ്സിൽ തോന്നിയ പ്രണയം ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു...
ഏഴ് വർഷം നീണ്ടു നിന്ന പ്രണയം...
ഒരിക്കലും ആർക്കും അനുഭവിക്കാനും ആസ്വദിക്കാനും കഴിയാത്ത രൂപത്തിൽ ഞങ്ങളുടെ പ്രണയത്തെ ഞങ്ങൾ തന്നെ കാത്തുസൂക്ഷിച്ച ഏഴു വർഷം...
ഉണർന്നിരിക്കുന്നതിന്റെ മുക്കാൽ ഭാഗവും...
രാവുകൾ പകലാക്കിയുള്ള ഫോൺ സംഭാഷണങ്ങളും ഞങ്ങളെ പ്രണയത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിച്ചിരുന്ന ഏഴ് വർഷം....
ഒരു കമ്യൂണിസ്റ്റുകാരന്റെ വിപ്ലവ രാഷ്ട്രീയത്തിന്റെ വീറും വാശിയും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു സമയത്താണ് ഞാൻ അവനോട് പറഞ്ഞത്...
''ഏഴ് കൊല്ലം ആയിട്ട് സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോയി പോറ്റാൻ തന്റേടമില്ലാത്ത നിങ്ങള് എന്ത് കമ്യൂണിസ്റ്റുകാരനാണെന്ന്...?''
എന്റെ ആ വാക്കുകൾ ആണ് പിറ്റേ ദിവസം തന്നെ ഞങ്ങളെ ഒരുമിപ്പിച്ചത്...
എല്ലാ എതിർപ്പുകളേയും കാറ്റിൽ പറത്തി ഞങ്ങളും ജീവിച്ചു തുടങ്ങി....
ഞങ്ങൾ കണ്ട സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമായ ആ ദിവസം...
ഒരു ചടങ്ങിനെന്നോണം ഒട്ടും ആർഭാടമില്ലാതെ നടത്തിയ കല്യാണം...
പലപ്പോഴും ഞാൻ അഹങ്കരിച്ചിട്ടുണ്ട്...
സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ മാത്രമല്ല...
പ്രണയിച്ചിരുന്ന കാലത്തിനേക്കാൾ നൂറിരട്ടി ലാളനയും സ്നേഹവും കരുതലും ഒരുമിച്ചുള്ള ജീവിതത്തിൽ എനിക്ക് നേടാൻ കഴിഞ്ഞതിൽ...
ദെെവത്തിന് പോലും അസൂയ തോന്നിത്തുടങ്ങിയ ആ സമയത്താണ് അത് സംഭവിച്ചത്....
ചാവാക്കാട് സ്നേഹതീരത്തിലേക്കുള്ള ഒരു സായാഹ്ന യാത്രയ്ക്കിടയിലാണ് ഞങ്ങൾ തമ്മിൽ പിരിഞ്ഞത്...
കാറിനുള്ളിലും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന എന്റെ ശബ്ദം പെട്ടെന്ന് നിലച്ചത്....
എതിരെ വന്ന ഒരു ടിപ്പർ ആയിരുന്നു ഞങ്ങളുടെ പ്രണയതുല്യമായ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയത്....
ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ ഒരു നിലവിളി ഉയർന്നു...
ഡ്രെെവിങ് സീറ്റിലിരുന്ന എന്റെ പ്രിയപ്പെട്ടവനെ ഞാൻ പിന്നെ കണ്ടിട്ടില്ല...
അവൻ പുറത്തേക്ക് തെറിച്ചു വീണപ്പോൾ കാറിനുള്ളിലകപ്പെട്ട് ജീവന് വേണ്ടി മല്ലിടുന്ന എന്റെ ബോധം മറയുന്നതു വരെ എന്റെ പ്രിയപ്പെട്ടവനെ ഞാൻ കണ്ടില്ല...
ഹോസ്പ്പിറ്റലിൽ മരുന്നുകളോട് പോലും ഞാൻ പ്രതികരിക്കാതെ ആയപ്പോൾ ഡോക്ടർ പോലും കയ്യൊഴിഞ്ഞു...
തലച്ചോറിലുള്ള അമിത രക്തസ്രാവം ആണ് ജീവിച്ച് കൊതി തീരാത്ത എന്നെ എന്റെ പ്രിയപ്പെട്ടവനിൽ നിന്നും വേർപിരിച്ചത്....
ഒരുപാട് ആഗ്രഹങ്ങളും, മോഹങ്ങളും, പ്രതീക്ഷകളും ബാക്കിയാക്കി ഞങ്ങളുടെ പ്രണയതുല്യമായ ജീവിതത്തിൽ നിന്ന് എനിക്ക് മാത്രം പടിയിറങ്ങേണ്ടി വന്നപ്പോൾ തളർന്നു പോയത് എന്റെ പ്രിയപ്പെട്ടവനായിരുന്നു...
ഒരുമിച്ചുള്ള കാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളും പേറി വിങ്ങുന്ന മനസ്സുമായി
ഓരോ നാളുകളും അവൻ തള്ളിനീക്കുന്നത് അങ്ങ് ദൂരെ... ഒരു പാട് ദൂരെ നക്ഷത്രങ്ങളുടെ ലോകത്തു നിന്ന് ഞാൻ നോക്കി കാണുമ്പോൾ ഒരു പുനർജന്മത്തിനായ് ആഗ്രഹിച്ചു പോവാറുണ്ട്...
ഏഴ് കൊല്ലം പ്രണയിച്ചു നടന്നിട്ടും ഒരു വർഷം പോലും ഒരുമിച്ച് ജീവിക്കാൻ കഴിയാതെ പോയത് ഞങ്ങളുടെ പ്രണയജീവിതം അത്രക്ക് സുന്ദരമായത് കൊണ്ടാവാം...
ഇനിയും ഒരു ആയിരം ജന്മം ഉണ്ടെങ്കിലും എന്റെ പ്രിയപ്പെട്ടവന്റെ പ്രണയിനിയായി, ജീവിത സഖിയായി, ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ ചിരിയോടെ എനിക്ക് പുനർജനിക്കണം...
വിപ്ലവ രാഷ്ട്രീയത്തിന്റെ വീര്യം മരിക്കാത്ത കമ്മ്യൂണിസ്റ്റ്കാരനോട് ഒരിക്കൽ കൂടി പറയണം....
''എന്റെ പ്രണയവും ജീവിതവും നിനക്കു മാത്രമുള്ളതാണ്... ഇനിയും എന്റെ പ്രണയ സാക്ഷാത്കാരത്തിന് നീ കൂടെ വേണം... എത്ര ജന്മങ്ങൾ കാത്തിരുന്നാലും എന്റെയും നിന്റെയും പ്രണയം ഒരിക്കൽ പൂത്താൽ പിന്നൊരിക്കലും കൊഴിയാത്ത പൂമരമാവണം...
ചുവന്ന ഹൃദയങ്ങൾ പൂക്കുന്ന പ്രണയ മരം...
പൂക്കളിലൂടെ മാത്രമല്ല
വേരുകളിലൂടെയും, ഇലപ്പടർപ്പുകളിലൂടെയും, ചില്ലകളിലൂടേയും നമുക്ക് പ്രണയിക്കണം...''
രചനഃ ജാസ്മിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo