ആറാംവിരൽ.
എനിക്കുവേണ്ടി ചലിക്കുന്ന എന്റെ ആറാം വിരൽ.
സത്യമായാലും കള്ളമായാലും എനിക്ക് വേണ്ടി മാത്രം വാദിക്കുന്ന വക്കീൽ.
ഫീസു വാങ്ങാറില്ലാത്ത സൗഹൃദത്തിന്റെ മഷിക്കൂട്ട്.
ഉച്ചത്തിലലറിയാലും മൂകമായി പിടഞ്ഞാലും
ഒക്കെക്കുറിച്ചുവെച്ച് എന്റെ ഓർമ്മകളെ
വീണ്ടുമുണർത്തുന്ന മെലിഞ്ഞ കുഞ്ഞു ജീവൻ. ഹൃദയരഹസ്യങ്ങളുടെ പകർത്തിയെഴുത്തിൽ
എന്റെയൊപ്പം പുളകംകൊള്ളാനും
നോവക്ഷരങ്ങളിൽ കൂടെവിതുമ്പാനും
എന്റെയൊപ്പം എന്നെക്കാൾ മുന്നേ
അക്ഷരങ്ങൾ പഠിച്ചവൾ...
കൂടെയുണ്ടെന്ന് കൂടെക്കൂടെപ്പറഞ്ഞ്...
തെളിഞ്ഞ പദങ്ങളെ പകർത്തിക്കാട്ടിയവൾ.
എന്നെപ്പോലെതന്നെ,
കരയുന്നതും ചിരിക്കുന്നതും പുറത്ത് കാണാറില്ല.പകരം എന്റെ
അക്ഷരങ്ങളെ പെറ്റുകൂട്ടുകയാണ്.
അപ്പോൾ എന്റെ മറുപാതിയാണെന്നു
മൂകമായി സമ്മതിക്കുന്നു.
തമ്മിലൊരു കെമിസ്ട്രി അതതീവരഹസ്യം.
അടിസ്ഥാനം അതായതിനാൽ
ചതിക്കില്ല.ചതിക്കാനാവില്ല..
അതൊട്ടറിയുകയുമില്ല.
മെഴുതിരിപോലെ...വെളിച്ചമാണ്.
ജ്ഞാനം പിറക്കുന്ന വഴിയിൽ
അമ്മയെ പോലെ.പാവമാണ്. ...
പ്രസവവേദനയിൽ പിടഞ്ഞിട്ടുണ്ടാവാം
എത്രയോ വട്ടം. എന്നാലും
മുഖത്ത് നിർവൃതി മാത്രമേ കാണാൻ കഴിയൂ.
ഞാൻ പാതിവഴിയിലുപേക്ഷിച്ചില്ലെങ്കിൽ
അവസാനത്തെ തുള്ളി ചോരയും എനിക്കായ്
ചിന്തി ജീവൻ വെടിയുന്ന ത്യാഗി.
യേശുവിനേ ഓർമ്മ വരുന്നു.
ഇടക്ക് ആരും കൊണ്ടുപോയില്ലെങ്കിൽ
അവസാനം വരെ കൂടെക്കാണുമെന്ന്
ഒരുചളിയെഴുതി എനിക്ക് പോസ്റ്റ് ചെയ്യാറുണ്ട്.. ഈ കള്ളക്കാമുകൻ.
കഥകളും കവിതകളും ഇഷ്ടപ്പെടുന്നവരാണ്,അക്ഷരപ്രിയർ.. അറിവിന്റെ കൂട്...
ജ്ഞാനികളായ
കുടുംബത്തിലെ എല്ലാവരും ബഹുകേമരെന്നു
പൊങ്ങച്ചംവേറേ...
എന്തെല്ലാം കേൾക്കണം. ഇനീ കേൾക്കാൻ ഇരിക്കുന്നു.
എന്റെ ചിന്താസരണിയിൽ നീലത്താമര വിരിയിക്കുന്നതിനായി എനിക്കു തന്നുപോയ മാന്ത്രികദണ്ഠാണിതെന്ന് ഒരു ദേവത.കടലോളങ്ങൾ തൊട്ട സൂര്യാംശു അവളുടെ മുക്കൂത്തിക്കല്ലിനെ തൊട്ടപ്പോഴാണത്രേ കണ്ടുനിന്ന അന്നെന്നിൽ ആദ്യത്തെ കവിത ഉണർന്നത്. അതാവാം എനിക്ക് എന്റെ ഹൃദയത്തിനു കൂട്ടായി അക്ഷരങ്ങളും ഈ മഷിക്കൂട്ടും തന്ന് വരമായ ആ ദേവത മറഞ്ഞത്.
എന്നാലും
ഒരായുസ്സിന്റെ മഷിക്കാലംതന്ന്
എന്റെ അക്ഷരങ്ങൾക്ക് ജീവൻ തന്ന്
എന്റെ ആത്മാവിന്റെ സംഗീതം പകർത്തി
എന്റെ ജീവനായി ഒപ്പം കൂടിയവൾ
എന്നും ഞാൻ അത്ഭുതത്തോടെ അതിശയത്തോടെ ആരാധനയോടെ അതിലേറെ ബഹുമാനത്തോടെ നോക്കിക്കാണുന്നു
എന്റെ ഈ ആറാം വിരൽ.

ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക