ക്ഷീണം കൊണ്ട് അല്പം മയങ്ങിപ്പോയി..
കണ്ണുതുറന്നതും മുന്നിൽ വന്നുനിൽക്കുന്നു സാക്ഷാൽ സുക്കൻ സായിപ്പ്..
കണ്ണുതുറന്നതും മുന്നിൽ വന്നുനിൽക്കുന്നു സാക്ഷാൽ സുക്കൻ സായിപ്പ്..
ഞാൻ കണ്ണുതിരുമ്മി ഒന്നൂടെ നോക്കി..
ഇല്ല എനിക്കു തെറ്റിയിട്ടില്ല..
അദ്ദേഹം തന്നെ..
ഇല്ല എനിക്കു തെറ്റിയിട്ടില്ല..
അദ്ദേഹം തന്നെ..
ഞാൻ വിനയപുരസ്സരം കൈകൂപ്പാനൊരുങ്ങിയതും അദ്ദേഹമെന്റെ കൈകളെ താഴ്ത്തി എന്നെയങ്ങോട്ടു ചേർത്ത് പിടിച്ചു..
വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധമെന്റെ മൂക്കിലേക്കു തുളഞ്ഞു കയറി എങ്ങോട്ടേക്കൊ ഓടിപ്പോയി..
വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധമെന്റെ മൂക്കിലേക്കു തുളഞ്ഞു കയറി എങ്ങോട്ടേക്കൊ ഓടിപ്പോയി..
അതിനിടയിലാരൊക്കെയോ വന്നു ഞങ്ങളെ അകത്തേക്കാനയിച്ചു..
അകത്തുണ്ടായിരുന്ന ജീവനക്കാരിൽ ഓരോരുത്തരായി വന്നെന്നെ ഹസ്തദാനം ചെയ്തു..
കൂട്ടത്തിലൊരാളുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പൊത്തന്നെ ഊഹിച്ചു..
ആളൊരു മലയാളിയാവുമെന്ന്..
കൂട്ടത്തിലൊരാളുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പൊത്തന്നെ ഊഹിച്ചു..
ആളൊരു മലയാളിയാവുമെന്ന്..
ഞാനുൾപ്പെടെ എല്ലാവരും അവരവരുടെ സീറ്റുകളിൽ ഉപവിഷ്ടരായി..
ഫേസ്ബുക്ക് പുതുതായി പുറത്തിറക്കുന്ന ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ഒരുമിച്ചു കൂടിയതാരുന്നു ഞങ്ങളെല്ലാവരും..
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു സാറ്റലൈറ്റുകളുടെ സഹായത്തോടെ ഓരോ പ്രൊഫൈലുകളുടമകളുടെയും ലോക്കേഷൻ ലൈവായി കാണാൻ സാധിക്കുന്ന പുതിയ കണ്ടുപിടുത്തം ലോകചരിത്രത്തിലെ പുതിയ നാഴികക്കല്ലാവുമെന്നു നേരത്തെതന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു..
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ രാജ്യക്കാരും അവരവരുടെ നാടുകളിലെ ചില പ്രൊഫൈലുകൾ നിരീക്ഷണ വിധേയമാക്കി ഇതെത്രത്തോളം സക്സസ് ആണെന്നു റിപ്പോർ്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം..
മലയാളികളുടെ ആധിക്യവും ഫേസ്ബുക്കിന് മലയാളി സമൂഹം നൽകുന്ന സംഭാവനയും കണക്കിലെടുത്തു മലയാളികൾക്കായി പ്രത്യെകം ഡസ്ക് തയാറാക്കുകയും അതിന്റെ മേൽനോട്ടത്തിനായി എന്നെ ക്ഷണിക്കുകയുമാണുണ്ടായതെന്നു ഞാൻ നിങ്ങളോടു നേരത്തേ പറഞ്ഞാരുന്നോ..
അങ്ങനെ ഞങ്ങൾ ജോലിയാരംഭിച്ചു..
ഞാൻ സ്ക്രീനിലേക്ക് കണ്ണോടിച്ചു..
പലരുടെയും പ്രൊഫൈലുകളും അവയുടെ ഡീറ്റയിൽസും മുന്നിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു..
പലരുടെയും പ്രൊഫൈലുകളും അവയുടെ ഡീറ്റയിൽസും മുന്നിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു..
പെട്ടെന്നു അവയിലൊരു പ്രൊഫൈലിൽ എന്റെ കണ്ണുകളുടക്കി..
അതു മറ്റാരുടേതുമായിരുന്നില്ല..
സാക്ഷാൽ തങ്കമണിയുടെതാരുന്നു..
അതു മറ്റാരുടേതുമായിരുന്നില്ല..
സാക്ഷാൽ തങ്കമണിയുടെതാരുന്നു..
"വൗ" അറിയാതങ്ങിനൊരു ശബ്ദം എന്നിൽനിന്ന് പുറത്തേക്കു വന്നു..
അതുകേട്ടാരൊക്കെയോ തലപൊക്കി നോക്കിയത് ഞാൻ ശ്രദ്ധിക്കാനൊന്നും പോയില്ല..
ഞാൻ വേഗം തങ്കമണിയുടെ പ്രൊഫൈൽ ലിങ്ക് ഓപ്പൺചെയ്തു..
എന്നിട്ടു ന്യൂ ആപ്പുമായി കണക്ട് ചെയ്തു..
എന്നിട്ടു ന്യൂ ആപ്പുമായി കണക്ട് ചെയ്തു..
അതിമനോഹരമായി പുഞ്ചിരിക്കുന്നൊരു പ്രൊഫൈൽ ഫോട്ടോ ആണവളുടേതു..
പക്ഷെ സ്‌ക്രീനിലിപ്പോൾ തെളിയുന്നത് പാറിപ്പറഞ്ഞ മുടിയുമായി മൊബൈലുമായി മുറിയിൽ നിന്നു പുറത്തേക്കിറങ്ങുന്ന ഒരു പൂതനയുടെ രൂപമാണു..
പക്ഷെ സ്‌ക്രീനിലിപ്പോൾ തെളിയുന്നത് പാറിപ്പറഞ്ഞ മുടിയുമായി മൊബൈലുമായി മുറിയിൽ നിന്നു പുറത്തേക്കിറങ്ങുന്ന ഒരു പൂതനയുടെ രൂപമാണു..
പിറകിൽ ഭവ്യതയോടെ നടക്കുന്ന മെലിഞ്ഞ മനുഷ്യൻ ഓളുടെ കെട്ട്യോനാവണം..
ഇയാളെപ്പറ്റിയല്ലേ ഭർത്താവ് കൺകണ്ട ദൈവമാണു..
ഭർതൃ പൂജയോളം വരില്ല ദൈവപൂജയെന്നുമൊക്കെ പോസ്റ്റിട്ടത്..
ഭാഗ്യവാൻ..
ഭർതൃ പൂജയോളം വരില്ല ദൈവപൂജയെന്നുമൊക്കെ പോസ്റ്റിട്ടത്..
ഭാഗ്യവാൻ..
നേരേ അടുക്കളയിലേക്കു ചെന്നു ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് കൺകണ്ട ദൈവം..
ദൈവത്തിന്റെ പരിചാരിക മൊബൈലിൽ എന്തോ ചികഞ്ഞു നോക്കുകയാണ്..
ദൈവത്തിന്റെ പരിചാരിക മൊബൈലിൽ എന്തോ ചികഞ്ഞു നോക്കുകയാണ്..
ദൈവമേ ഈ പൂതനക്കാരുന്നോ ഇത്രേംനാള് റിക്വസ്റ്റയച്ചു കാവലിരുന്നതും നാഴികക്ക് നാല്പതു വട്ടം ഗുഡ്മോർണിംഗുൾപ്പടെ സകലതും കയറ്റിയയച്ചതും..
ഛെ എല്ലാ പ്രതീക്ഷയും അസ്ഥാനത്തായിപ്പോയല്ലോ..
വൈകുന്നേരമാവുമ്പോഴേക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുള്ളതു കൊണ്ടു തങ്കമണിയെ അധികനേരം സ്കെച് ചെയ്യാൻ നിന്നില്ല..
വേഗം അടുത്തയാളിലേക്കു കണ്ണുനട്ട്..
ദെ നിക്കുന്നു സാക്ഷാൽ ഗന്ധർവൻ ..
ഫേസ്ബുക്കിലെ തരുണീമണികളുടെ കണ്ണിലുണ്ണിയായ മാതൃകാ ഭർത്താവ് ഫൽഗുണൻ തെക്കേക്കര..
ഫേസ്ബുക്കിലെ തരുണീമണികളുടെ കണ്ണിലുണ്ണിയായ മാതൃകാ ഭർത്താവ് ഫൽഗുണൻ തെക്കേക്കര..
ഭാര്യയെക്കുറിച്ചു പുകഴ്ത്തിയും ഭാര്യാസ്‌നേഹത്തെപ്പറ്റി ഭാര്യയേ സഹായിക്കേണ്ട ആവശ്യകതയെപ്പറ്റിയൊക്കെ ഇദ്ദേഹമെഴുതിയ കുറിപ്പുകൾ വാട്സാപ്പിൽ പോലും വൈറലാരുന്നു..
അദ്ദേഹമാരോടോ ആക്രോശത്തോടെ സംസാരിക്കുന്നുണ്ട്..
ഞാനങ്ങോട്ടേക്കു സൂം ചെയ്തു നോക്കി..
ഒരുപാവം പിടിച്ച സ്‌ത്രീ നിറഞ കണ്ണുകളോടെ ചുവരും ചാരിനിപ്പുണ്ട്..
ഭാര്യയാവണം..
അതിനോടാണീ ശബ്ദമിടുന്നത്..
പാവം..
ഒരുപാവം പിടിച്ച സ്‌ത്രീ നിറഞ കണ്ണുകളോടെ ചുവരും ചാരിനിപ്പുണ്ട്..
ഭാര്യയാവണം..
അതിനോടാണീ ശബ്ദമിടുന്നത്..
പാവം..
എഴുത്തുകളിൽ എന്തെല്ലാമാരുന്നു വർണ്ണന..
ചേർത്ത് പിടിക്കുന്നു
കഴുത്തിൽ ചുംബിക്കുന്നു..
ചേർത്ത് പിടിക്കുന്നു
കഴുത്തിൽ ചുംബിക്കുന്നു..
അതൊക്കെ വായിച്ചു പലപെണ്ണുങ്ങളും ആത്മഗതം ഉറക്കെയും പതുക്കെയും പറഞ്ഞിട്ടുണ്ട്..
അടുത്ത ജന്മത്തിലെങ്കിലും ഫൽഗുനേപ്പോലൊരു ഭർത്താവിനെ നൽകണേ ദൈവമെന്നു..
അടുത്ത ജന്മത്തിലെങ്കിലും ഫൽഗുനേപ്പോലൊരു ഭർത്താവിനെ നൽകണേ ദൈവമെന്നു..
ഈ വൃത്തികെട്ട സാധനത്തിനു വേണ്ടിയാണല്ലോ അവരുടെയൊക്കെ പ്രാർത്ഥന എന്നോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി..
സമയക്കുറവ് കാരണം അവിടെയുമധികം നിന്നില്ല..
വീണ്ടും ഒന്നുരണ്ടു പ്രൊഫൈലുകൾ കൂടി കണ്ണോടിച്ചു..
സംഗതി സക്സസ്..
സംഗതി സക്സസ്..
അവസാനം ലോഗൗട്ട്‍ ചെയ്യുന്നതിനു മുന്നെ ഞാനെന്റെ പ്രൊഫൈൽ വെറുതെയൊന്നു നോക്കിയതാ..
ഭംഗിയുള്ള എഡിറ്റു ചെയ്തു മനോഹരമാക്കിയ എന്റെമുഖത്തിന്റെ യഥാർത്ഥ രൂപം സ്‌ക്രീനിൽ തെളിഞു വന്നതും എന്റുമ്മാന്നും വിളിച്ചു
പിറകിലോട്ടു മറിഞ്ഞതും ഒരുമിച്ചാരുന്നു..
പിറകിലോട്ടു മറിഞ്ഞതും ഒരുമിച്ചാരുന്നു..
വീഴ്ചയുടെ ആഘാതത്തിൽ വേദനിച്ചതുകൊണ്ടാവണം പെട്ടെന്നു ചാടിയുണർന്നു ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായതു കണ്ടതെല്ലാം വെറുമൊരു സ്വപ്നമാരുന്നെന്നു..
എന്നാലുമെന്റെ മുഖം..
എന്റമ്മൊ..
എന്റമ്മൊ..
സെൽഫി എടുത്തു എഡിറ്റു ചെയ്തു പോസ്റ്റുന്നതിനിടയിൽ എപ്പൊഴോ ഞാനെന്റെ മുഖം മറന്നുപോയതിനാലാവണം അപ്രതീക്ഷിതമായി ഒറിജിനൽ മോന്ത കണ്ടപ്പൊ ബോധംപോയതു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക