Slider

ഒരു പെരുമഴക്കാലത്തിൽ

0
***** ഒരു പെരുമഴക്കാലത്തിൽ *****
ഒരു മഴക്കാലത്ത് പാടത്ത് വെച്ചവൻ
കണ്ടുമുട്ടി യുവസുന്ദരിയെ
നുകം വലിച്ചോടുന്ന കാളകൾക്കൊപ്പം
പലമഴ നനഞ്ഞവൻ നെയ്തുകൂട്ടി
ജീവിത സ്വപ്നത്തിൻ ഒരു പുല്ക്കുടിൽ
വിത്തു വിതച്ചതും ഞാറു മുളച്ചതും
നിര നിരയായ് വരിയാെത്തു ഞാറുകൾ നട്ടതും
നെല്ത്തിരി കതിരായി നെന്മണിയായതും
കൊയ്തുമെതിച്ചവൻ കലവറ നിറച്ചതും
കണ്ടയാ സ്വപ്നത്തിൻ ചിറകിലല്ലോ
മകരമാസത്തിലെ ഉച്ചവെയിലൊന്നിൽ
പള്ളിയിൽ വെച്ചവൻ സ്വന്തമാക്കീയവളെ
ഒരു മിന്നുകെട്ടീ സ്വന്തമാക്കി
മകരമാസത്തിലെ കുളിരുള്ള രാവുകൾ
പകലാക്കി പാടത്തിറങ്ങിയല്ലോ അവർ
പല മഴക്കാലങ്ങൾ പോയ്മറഞ്ഞപ്പോൾ
ആറുമക്കൾക്കവൻ അച്ഛനായി
പൂത്തും,തളിർത്തും നിറഞ്ഞയാ ജീവിതം
ഒരു മഴക്കെടുതിയാൽ തകർന്നു പോയി
വിദ്യകൾ ഓതുവാൻ ആശാൻകളരിയിൽ
മക്കളേം കൊണ്ടവൻ പോയൊരാ നേരത്ത്
കാനനയോരത്തെ പുല്ക്കുടിൽ തന്നിൽ
മരണം വിരുന്നെത്തി പെരുമഴയ്ക്കൊപ്പം
ഒറ്റയാനായൊരു കരിവീരനായ്
മക്കളെയൂട്ടി മയങ്ങിയ മാതതൻ മേലേ
മറിച്ചിട്ടു പുല്ക്കുടിൽ മൊത്തമായ്
ചവിട്ടിനിരത്തിയാ പിഞ്ചു ദേഹങ്ങളും
മൂന്നുനാൾ നിന്നവൻ ഗജക്രൂരൻ ക്രോധത്തിൽ
മൃത്യുവിൻ ചിന്നം വിളികളോടെ...
മൂന്നാംനാളിലെ ആ ദുഃഖസന്ധ്യയിൽ
കരിവീരൻ ശാന്തനായ് പോയ് മറഞ്ഞു
ജന്മം കൊടുത്ത പൊന്മക്കളേയും
ഹൃദയേശ്വരിയാം നല്പകുതിയെയും
മുഖമൊന്നും കാണാതെ
അന്ത്യചുംബനം നല്കാതെ
ആറടി മണ്ണിലായ് സംസ്കരിച്ചു അവൻ
അമ്മയേയും മൂന്നു മക്കളേയും
ഇടവമാസത്തിലെ ആ മഴക്കെടുതിയിൽ
ഒരു ഗ്രാമമന്നു കരഞ്ഞു നിന്നു
ബെന്നി ടി ജെ
20/06/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo