മോഹം
********
********
നമുക്ക് ആ കാറു വേണ്ട
ഒരുപാട് വലിയ വണ്ടി നമ്മുടെ ഇടവഴിയിൽ ഓടില്ല .. ഒരു ചെറിയ കാറു മതി ...
ഒരുപാട് വലിയ വണ്ടി നമ്മുടെ ഇടവഴിയിൽ ഓടില്ല .. ഒരു ചെറിയ കാറു മതി ...
ഈ വീടിനിനി രണ്ട് മുറി കൂടുതൽ വേണം ..
കുട്ടികൾ വലുതായി .
കുട്ടികൾ വലുതായി .
ഇത്തിരി വയൽ വാങ്ങണം. പിന്നെ ഇത്തിരി ജൈവ കൃഷി ..
പോക്കറ്റിൽ കിടന്നു ലോട്ടറി ടിക്കറ്റു വിയർത്തു .. ചില മോഹങ്ങളും ..
*******
*******
സമയം
*******
*******
നിങ്ങൾക്ക് എന്നോട് എന്തോ പറയുവാനുണ്ട് എന്നറിഞ്ഞു ...
ക്ഷമിക്കണം ഞാൻ അല്പം തിരക്കിൽ ആയിരുന്നു ..
എന്റെ തിരക്കൊഴിയാൻ കാത്തിരുന്നതിന് നന്ദി.
എന്റെ തിരക്കൊഴിയാൻ കാത്തിരുന്നതിന് നന്ദി.
ആരെങ്കിലും ഇയാളുടെ വായിലെ കെട്ടഴിക്കൂ.. എന്റെ സമയം വിലപ്പെട്ടതാണ് ...
സർ - നിങ്ങൾ പോകൂ .. മരിച്ചവർ സംസാരിക്കാറില്ല ..
ആ വായുടെ കെട്ടുമഴിയില്ലിനി..
ആ വായുടെ കെട്ടുമഴിയില്ലിനി..
****************
യാത്ര
******
******
നമുക്കൊരു യാത്ര പോകാം..
പോകാമല്ലോ എവിടേയ്ക്ക് ?
ഒരു കടൽ തീരത്തേക്ക്..
അല്ലെങ്കിൽ വേണ്ട, നമ്മൾ കടലുകണ്ടിട്ട് കുറച്ചു നാളല്ലെ ആയുള്ളൂ.
അല്ലെങ്കിൽ വേണ്ട, നമ്മൾ കടലുകണ്ടിട്ട് കുറച്ചു നാളല്ലെ ആയുള്ളൂ.
ഇത്തവണ ഒരു കാട് കാണാം ..
ശരി ഞാൻ തയ്യാർ . നീയോ ?
ഞാനും ..
നീ കണ്ട കാഴ്ചകൾ എന്നോടും
ഞാൻ കണ്ടവ നിന്നോടും പറയാം..
ഞാൻ കണ്ടവ നിന്നോടും പറയാം..
തടവറയിലെ ഇരുളിൽ നിന്നും
രണ്ടു മനസുകൾ ഒരു സങ്കല്പ യാത്രയാരംഭിച്ചു....
രണ്ടു മനസുകൾ ഒരു സങ്കല്പ യാത്രയാരംഭിച്ചു....
സജി
09/08/17.
09/08/17.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക