ജീവിതത്തിന്റെ 365 പേജുകൾ ഉള്ള പുതിയൊരദ്ധ്യായം നാം തുടങ്ങിക്കഴിഞ്ഞു. ഈ പേജുകളിൽ എന്ത് എഴുതിച്ചേർക്കണമെന്നത്
നമ്മുടെ മാത്രം ഇഷ്ടമാണ്.
നമുക്കു ജീവിത വിജയത്തിന്റെ പാഠങ്ങൾ അവിടെ എഴുതിച്ചേർക്കാം.
നമ്മുടെ മാത്രം ഇഷ്ടമാണ്.
നമുക്കു ജീവിത വിജയത്തിന്റെ പാഠങ്ങൾ അവിടെ എഴുതിച്ചേർക്കാം.
CHECK THE QUALITY OF YOUR THOUGHTS
എത്ര തിരക്ക് ഉണ്ടെങ്കിലും ഇടയ്ക്കിടെ നാം Smartphone പരിശോധിക്കുന്നു.Face Book Notifications ഉണ്ടോ എന്ന്.
എത്ര തിരക്ക് ഉണ്ടെങ്കിലും ഇടയ്ക്കിടെ നാം Smartphone പരിശോധിക്കുന്നു.Face Book Notifications ഉണ്ടോ എന്ന്.
അതു പോലെ ഓരോ മണിക്കൂറിലും സ്വന്തം മനസ്സിലേക്കും നമ്മൾ നോക്കേണ്ടതാണ്. നമ്മുടെ ചിന്തകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി.
LET YOUR SELF CONFIDENCE SHINE
ആത്മവിശ്വാസം ജ്വലിക്കട്ടെ, സൂര്യനേ പോലെ.
മനസ്സിൽ ആത്മ വിശ്വാസം ഉണർത്തുന്ന ചിന്തകൾ മാത്രം സൂക്ഷിക്കുക .
LET YOUR SELF CONFIDENCE SHINE
ആത്മവിശ്വാസം ജ്വലിക്കട്ടെ, സൂര്യനേ പോലെ.
മനസ്സിൽ ആത്മ വിശ്വാസം ഉണർത്തുന്ന ചിന്തകൾ മാത്രം സൂക്ഷിക്കുക .
എനിക്കിത് ചെയ്യാൻ കഴിയുമോ ? ഈ ചോദ്യം നിങ്ങളുടെ മനസ്സിൽ എപ്പോൾ ഉയരുന്നുവോ അപ്പോഴെല്ലാം നിങ്ങൾ ആത്മ വിശ്വാസം ഇല്ലാത്ത സ്ഥിതിയിൽ ആണ് എന്നു പറയാം.
മറ്റുള്ളവരെ പോലെ നിങ്ങൾക്കും ഉണ്ട് ഒരു തലച്ചോറും ബുദ്ധി ശക്‌തിയും എന്നു തിരിച്ചറിയുക.
കഠിനമായ പരിശ്രമം. സ്ഥിരമായ പരിശ്രമം. ഇവയിലൂടെ നിങ്ങൾക്കും ആ കാര്യം ചെയ്യാം. മറ്റാരേക്കാളും മനോഹരമായി,... വിജയകരമായി...

പരാജയപ്പെടുമോ എന്ന ഭീതി വച്ചു പുലർത്തരുത്.. കുഞ്ഞായിരിക്കുമ്പോൾ നടക്കാൻ പഠിച്ചപ്പോഴും, ബാല്യത്തിൽ സൈക്കിൾ ചവിട്ടാൻ പഠിച്ചപ്പോഴും നിങ്ങൾ വീഴാതിരുന്നിട്ടുണ്ടോ ?
വീണിടത്ത് നിന്നു എഴുന്നേൽക്കാതിരുന്നിട്ടുണ്ടോ ?
വീണിടത്ത് നിന്നു എഴുന്നേൽക്കാതിരുന്നിട്ടുണ്ടോ ?
അതു പോലെ തിരിച്ചടികൾ ഉണ്ടായേക്കാം... ചെറിയ ചെറിയ പരാജയങ്ങൾ ഉണ്ടായേക്കാം...വീണിടത്ത് നിന്നു എഴുന്നേൽക്കുക..
എനിക്കിതു ചെയ്യാൻ കഴിയും എന്ന വിശ്വാസത്തോടെ വീണ്ടും നടക്കുക, മുന്നോട്ട്..
എനിക്കിതു ചെയ്യാൻ കഴിയും എന്ന വിശ്വാസത്തോടെ വീണ്ടും നടക്കുക, മുന്നോട്ട്..
ബ്രൂസ് ലീയുടെ ഒരു വാചകം ശ്രദ്ധിക്കൂ :പ്രശ്നങ്ങൾ ഇല്ലാത്ത ലളിതമായ ഒരു ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കരുത്, വിഷമകരമായ ഒരു ജീവിതത്തോട് നിരന്തരം പൊരുതാനുള്ള (Endurance)ശക്തിക്കു വേണ്ടി പ്രാർത്ഥിക്കുക.
മറ്റുള്ളവരുടെ പരിഹാസം ഭയന്നു ഒന്നും ചെയ്യാതിരിക്കുന്നവർ ഉണ്ട്. പരിഹസിക്കുന്നവരെ പുച്ഛിച്ചു തള്ളുക. നിരുത്സാഹപ്പെടുത്തുന്നവർ... അത്തരക്കാർ എപ്പോഴും ഉണ്ടായിരിക്കും. നമ്മുടെ തൊട്ടടുത്ത് തന്നെ. അവരെ സന്തോഷത്തോടെ വിസ്മരിക്കുക.അവഗണിക്കുക.. നിങ്ങളുടെ ജീവിതം
നിങ്ങളുടേത് മാത്രമാണ്...
നിങ്ങളുടേത് മാത്രമാണ്...
ഉത്തരവാദിത്വങ്ങൾ അഥവാ ജീവിതത്തിലെ പ്രാരാബ്ധങ്ങളും ചുമതലകളും ഒരു ഭാരമായി തോന്നുന്നുവോ...
ഈ ഭാരം താങ്ങുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.
ഈ ജീവിതം ജീവിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.. അതു കൊണ്ടാണ് ഈ ജീവിതം നിങ്ങൾക്ക് നൽകപ്പെട്ടത്.
ഈ ഭാരം താങ്ങുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.
ഈ ജീവിതം ജീവിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട്.. അതു കൊണ്ടാണ് ഈ ജീവിതം നിങ്ങൾക്ക് നൽകപ്പെട്ടത്.
A SEED SPROUTS
ഭൂമിയുടെ ഉപരിതലത്തെ ഭേദിച്ച് പുറത്തു കടക്കാൻ കഴിവുള്ള വിത്തുകൾ മാത്രമേ വൃക്ഷങ്ങൾ ആകുന്നുള്ളു. അല്ലാത്തവ വിത്തുകളായി തന്നെ മണ്ണിനടിയിൽ കിടക്കുന്നു...
ഭൂമിയുടെ ഉപരിതലത്തെ ഭേദിച്ച് പുറത്തു കടക്കാൻ കഴിവുള്ള വിത്തുകൾ മാത്രമേ വൃക്ഷങ്ങൾ ആകുന്നുള്ളു. അല്ലാത്തവ വിത്തുകളായി തന്നെ മണ്ണിനടിയിൽ കിടക്കുന്നു...
അതുപോലെ ജീവിതത്തോട് പൊരുതുന്നവൻ മാത്രമേ വിജയി ആകുന്നുള്ളൂ..
Impossible isn't something that can't be done.
അസാധ്യമെന്നതിന്റെ അർത്ഥം ചെയ്യാൻ സാധിക്കാത്ത കാര്യം എന്നല്ല. മുൻപ് ആരും ആ കാര്യം ചെയ്തിട്ടില്ല എന്നു മാത്രമാണ്...
അസാധ്യമെന്നതിന്റെ അർത്ഥം ചെയ്യാൻ സാധിക്കാത്ത കാര്യം എന്നല്ല. മുൻപ് ആരും ആ കാര്യം ചെയ്തിട്ടില്ല എന്നു മാത്രമാണ്...
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം നിങ്ങളോടൊപ്പം തന്നെയാണ് നിങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ നിങ്ങളെ ഏറ്റവും ഉപകാരപ്പെടുന്നവനാക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേത് തന്നെയാണ്.
ഒരുനാൾ നിങ്ങൾ വെറുമൊരോർമ്മ മാത്രമായി മാറും, പ്രിയപ്പെട്ടവർക്ക്. ആ ഓർമ്മകൾ മനോഹരമാക്കുവാൻ,
മാധുര്യമൂറുന്നവയാക്കുവാൻ
ഇപ്പോഴേ പരിശ്രമിക്കുക,കഴിവിന്റെ പരമാവധിയും അതിൽ കൂടുതലും...
മാധുര്യമൂറുന്നവയാക്കുവാൻ
ഇപ്പോഴേ പരിശ്രമിക്കുക,കഴിവിന്റെ പരമാവധിയും അതിൽ കൂടുതലും...
നവവത്സരാശംസകളോടെ
സായ് ശങ്കർ
സായ് ശങ്കർ
××××××××××××××××+++++++++×××××××××××

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക