Slider

''നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു,''*

0

''നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു,''*
==================
''നല്ല രസമായിരുന്നു,
അവളേയും കെട്ടിപ്പിടിച്ച് പുതപ്പിനടിയിൽ കിടക്കാൻ ,
ആ രസം അധിക സമയം നീണ്ട് നിന്നില്ല,
ഭാര്യയുടെ വിളി കേട്ടാണ് രസം മുറിഞ്ഞത്,
ആദ്യം അവളെണീറ്റു,
ഞാൻ മെല്ലെ തലയിൽ നിന്ന് പുതപ്പ് മാറ്റി
നോക്കി,
ഭാര്യ മുറിയിലേക്ക് കടന്ന് വരുകയാണ്,
അവളതറിഞ്ഞതും എന്റെ കരവലയത്തിൽ നിന്ന് കുതറി മാറി അവൾ ചാടി എണീറ്റു,
ഒരോട്ടം , സ്ഥലം വിട്ട നിദ്രാ ദേവിയെ പിന്തുടർന്ന് ഒന്ന് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴാണ് , മുറിയിലേക്ക്
ഭാര്യ കടന്ന് വന്നതും അവളുടെ ',ഫേസ് നാക്ക് ''*
ഓപ്പണായതും, മധുരമുളള വോയ്സ് മെസ്സേജ് വന്നതും,!
എണീറ്റേ , ഒരു സന്തോഷ വാർത്തയുണ്ട്, *''
ഞാൻ മുഖമുയർത്തി അവളുടെ ഫേസിലേക്ക് നോക്കി , കുളിച്ച് സുന്ദരിയായിരിക്കുന്നല്ലോ ,
രാവിലെ തന്നെ കുളിയും കഴിഞ്ഞോ ??
അന്നത്തെ അവളുടെ പ്രൊഫെെൽ പിക്ചർ (മുഖ സൗന്ദര്യം )
നന്നായതിനാൽ ഞാനപ്പോൾ തന്നെ ലെെക്കടിച്ചു,
ഒരു കണ്ണടച്ച് ========= അതാണ് ഒരു ഭാര്യക്ക് ,ഭർത്താവ് നല്കുന്ന ''ലെെക്ക്''!!
നിങ്ങൾ ഞാനുദ്ദേശിച്ച ആളല്ലാ !!
എന്താ ?? ഞാൻ ചോദിച്ചു,
അവൾ മൊബെെലെടുത്ത് എന്റെ ഫേസ് ബുക്കെടുത്തു എന്നിട്ട് അന്ന് വന്ന നോട്ടിഫിക്കേഷൻ കാണിച്ചു,
അതിൽ ,
ടീം നല്ലെഴുത്ത് ലിങ്ക് അയച്ചിരിക്കുന്നു,
യു കെ യിലെ ബ്രിട്ടീഷ് ഓൺലെെൻ പത്രത്തിലെ ''നല്ലെഴുത്ത് പേജിൽ
ഞാനെഴുതിയ ഒരു കഥ വന്നിരിക്കുന്നു,
''പുതുവത്സരത്തിൽ സംഭവിച്ചത്,'' എന്ന കഥ,
ഹ്യദയം ആഹ്ളാദിച്ച ദിവസം,
ഈ പുതുവർഷത്തിന്റെ പുതു മണം മായും മുമ്പേ ഈ കെെകളിലേക്ക് ലഭിച്ച മറക്കാനാകാത്ത
വിലപ്പിടിപ്പുളള സമ്മാനം,
ഹ്യദയത്തോട് ചേർത്ത് വയ്ക്കാൻ ടീം നല്ലെഴുത്ത് തന്ന വലിയ സമ്മാനം, !
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു,
എഴുതുവാൻ ഇടം തന്ന നല്ലെഴുത്തിലെ വിശാല മനസ്ക്കരായ അഡ്മിനുകളോടോ, ?
എന്റെ രചനകൾ വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്നേഹ നിധികളായ നല്ലെഴുത്തിലെ വായനക്കാരോടോ, ?
അതെ,
എല്ലാവരോടും, ഈ വിനീതൻ കടപ്പെട്ടിരിക്കുന്നു, !
പക്ഷേ,
ഈ കുറിപ്പിൽ ഒരു ദുഃഖം മാത്രം ബാക്കി,
ഈ സന്തോഷവാർത്ത പറയാനും ഉറക്കത്തിൽ നിന്ന് എന്നെ വിളിച്ചുണർത്താനും ഭാര്യ അടുത്തില്ല,
അവൾ കടലിനക്കരയും, ഞാൻ ഇക്കരയുമായി പോയില്ലേ, !!
അക്കരെയിക്കരയിലെ ചക്കരകൾ !!!
==================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
=
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo