മനുഷ്യരാശിയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ആദ്യ ആയുധം കല്ലായിരുന്നു,എങ്കിൽ തകർക്കപ്പെട്ടവന്റെ അതിജീവനത്തിന്റെ ആദ്യ ആയുധം വാരിക്കുന്തമായിരുന്നു.
ഒറ്റപ്പെട്ടവനുവേണ്ടി പൊരുതാൻ മനസ്സുറപ്പിച്ച യുവത.സിരകളിൽ വിപ്ലവവീര്യം.
ഇനിയുമുണ്ടോ എവിടെയെങ്കിലും കൂട്ടത്തിൽ തനിച്ചാക്കപ്പെട്ടവൻ.അന്തിയാവോളം അന്നത്തിനായി കഷ്ടപ്പെട്ട് ,രാവു പകലാക്കി പാടത്ത് കാവലിരുന്നു,അരവയർ നിറയാതെ തളർന്നുറങ്ങിയവൻ.താലികെട്ടി ആത്മാവിന്റെ ഭാഗമാക്കി കൂടെ ചേർത്തവളെ ജന്മിത്തത്തിന്റെ കാമവെറിക്കുമുന്പിൽ ഏൽപ്പിച്ചു കൊടുക്കേണ്ടി വന്നവൻ.പാഠ ശാലകളോ പൊതുവഴികളോ പോലും അന്യമാക്കപ്പെട്ടവൻ.ജാതിയുടെ മതിൽക്കെട്ടിനുള്ളിൽ അടിമത്തത്തിന്റെ ചങ്ങലയാൽ ബന്ധിക്കപ്പെട്ടവൻ...
തലമുറകളായി അവനൊഴുക്കിയ കണ്ണീരിൽ നിന്ന് ,നിശബ്ദതയിൽ അലിഞ്ഞില്ലാതായ തേങ്ങലുകളിൽ നിന്ന് തകർന്നവന്റെ ഹൃദയഭിത്തികളിൽ പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ച ശബ്ദമുണ്ട്. ചൂഷണം ചെയ്യപ്പെട്ടവനുവേണ്ടി മാത്രമുയർന്ന ശബ്ദം..ചരിത്രമവനെ സഖാവ് എന്ന് വിളിച്ചു.
അവൻ പകർന്ന വിപ്ലവവീര്യം ഓരോ അടിമയുടെയും ഉയിർത്തെണീൽപ്പിന്റെ മൃതസഞ്ജീവനിയായി.
വാക്കായിരുന്നു അവന്റെ ആയുധം.വാക്കായിരുന്നു അവന്റെ സത്യം..ജന്മിത്തം അവന്റെ വാക്കിനെ ഭയപ്പെട്ടു.സർവാധികാരവുമുപയോഗിച്ച് അവർ അവനെ എതിർത്തു.മർദ്ദിതർക്കുവേണ്ടി ആകാശത്തേയ്ക്ക് ചുരുട്ടിയ മുഷ്ടികൾ അരിഞ്ഞിടപ്പെട്ടു.അവന്റെ ആകാരസൗഷ്ടത ജയിലറയ്ക്കുള്ളിൽ അടിച്ചുതകർക്കപ്പെട്ടു.അവസാനശ്വാസവും അവനെ വിട്ടു പോവും മുൻപ് അവന്റെ ചുണ്ടുകൾ മന്ത്രിച്ചത് 'വിപ്ലവം ജയിക്കട്ടെ' എന്നായിരുന്നു..
സഖാവേ !ആദർശമായിരുന്നു നിന്റെ പ്രണയിനി.സിരകളിൽ യൗവനം അലയടിക്കുമ്പോഴും മോഹങ്ങൾ നിന്നിൽ ചിറക്മുളയ്ക്കുമ്പോഴും നീ ഉയർത്തിപ്പിടിച്ചത് അധികാരമ്ലേച്ഛതയ്ക്കു മുൻപിൽ അടിയറവു വെയ്ക്കാത്ത നിന്റെ ആദർശമായിരുന്നു.നെരൂദയുടെ പ്രേമാകാവ്യങ്ങൾ നീ ഏറ്റുപാടി ..എങ്കിലും..നിന്റെ പ്രണയിനി വിപ്ലവമായിരുന്നു..ഒരു മാറ്റത്തിനായുള്ള വിപ്ലവം..
സായം സന്ധ്യയുടെ അഴകുപോൽ തുടുത്ത നിന്റെ മുഖത്തു നിശ്ചയദാർഢ്യത്തിൽ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി വീണ്ടും പറയട്ടെ..'സഖാവെ ഞാനും ചെങ്കൊടിയെ പ്രണയിക്കുന്നു ,അത് ഏന്തിയത് നിന്റെ കരങ്ങളും..നീ പൂക്കുന്നിടത്താണ് വസന്തം..തകർക്കപ്പെട്ടവനുവേണ്ടി ശബ്ദമുയർത്തിയത് നീയല്ല..നിന്റെയുള്ളിലെ മനുഷ്യത്തമാണ്,സ്നേഹമാണ്..സഖാവെ നിന്നിലാണ് പ്രണയമുള്ളത്...നിന്നിൽ മാത്രം..നീ പ്രണയിച്ചത് പ്രണയത്തെ തന്നെയാണ്..........
By
Nisa Nair

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക