Slider

ഒരു കുഞ്ഞ് ജനനം

0

ഒരു കുഞ്ഞ് ജനനം
-------+-----+-------+------
ശ്ശൊ വേണ്ടായിരുന്നു.
ഇടനാഴിയിൽക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു.
ഈ ടെൻഷൻ അത് സഹിക്കാൻ വയ്യ
എത്രയാന്നു വച്ച ഇങ്ങനെ
ഒരു സിഗരറ്റെടുത്ത് കത്തിച്ച് ചറപറാ വലിച്ച് ടെൻഷൻ മാറ്റാം
പക്ഷേ ഇതുവരെ വലിച്ചിട്ടില്ലാത്തതിനാൽ അതും പറ്റില്ല.
ഇതിപ്പോ ഒരു മണിക്കൂറായി
ഒരു ദുർബല നിമിഷത്തിൽ തോന്നിയതാണ്
അമ്മൂസ് നെ വിളിച്ചു
ഹലോ അമ്മുസെ
ഒരു മണിക്കൂർ കഴിഞ്ഞു റൂമിൽ കയറ്റിയിട്ട്
ഇതുവരെ........
സാരമില്ല നീ സമാധാനമായിരിക്ക് ഡോക്ടർക്ക് ഇന്ന് ഒരു പാട് ഡെലിവറി കാണും.
അല്ല അമ്മു ഇനിയിപ്പോ
കുഞ്ഞിനെന്നെങ്കിലും പ്രോബ്ലo .
ഒന്നു മുണ്ടാകില്ല.
ചിലപ്പോൾ സിസേറിയനാകും
ഉം
ഞാൻ ഫോൺ കട്ട് ചെയ്തു
ഇടക്കിടെ ആരൊക്കെയോ വന്നു പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു.
മൂത്ത മകളെക്കുറിച്ച് ജയാ ജി വന്നു ചോദിച്ചു.
നന്നായിരിക്കുന്നു ഇടക്ക് ഞാൻ പറഞ്ഞു
ഒന്നും ശ്രദ്ധിക്കാൻ വയ്യ ആകെ ഒരു ഇത്
എന്റെ ടെൻഷൻ ആരും അറിയുന്നില്ല
ഇതിപ്പോ മണിക്കൂർ ഒന്നായി
നിശബ്ദതക്ക് കട്ടി കൂടി
ഇടക്കിടെ മുറിയിൽ ചെന്ന് എത്തി നോക്കി
ഇല്ല അവിടെ തന്നെ ഉണ്ട്.
ചെറിയൊരു കാലൊച്ച
വാതിൽക്കൽ ആരോ വന്ന പോലെ
വിറയാർന്ന കൈകളാൽ മെല്ലെ തുറന്നു നോക്കി.
ലേബർ റൂമിൽ നിന്നും ഡോക്ടർ ഉണ്ണി മാധവൻ പറഞ്ഞു. skഅപ്രൂവ്
ഹൊ...
അവൾ പിറന്നിരിക്കുന്നു.
എന്റെ രചന
ദീർഘായുസ്സ് കൊടുക്കണേ ഈശ്വരാ
പ്രാർത്ഥിക്കാൻ ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ
ഒരു 15 മിനിറ്റ് കഴിഞ്ഞു കാണും
" മടിച്ച് മടിച്ച് അതാ ഒരാൾ വന്നു പറഞ്ഞു congrats SK ആശംസകൾ"
മ്മടെ ഷൗക്കത്ത് മൊയ്തീൻ
അവളൊന്ന് ചിരിച്ചു
എന്റെ രചന
സ്വന്തം
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo