നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിട, കഥ


വിട,
കഥ, പടുതോള്‍
ഹെെ,
ഇങ്ങനെയൊരു സംബോധനയോടുകൂടി ഞാന്‍ ഈ സന്ദേശം തുടങ്ങിയത് നിന്നെ ആശ്ചരൃപ്പെടുത്തുന്നുണ്ടാവും.നിന്റെ സന്ദേശത്തിനയക്കേണ്ട മറു സന്ദേശത്തിലെ ഓരോ വാക്കും ഞാനെത്രയോകാലമായി കരുതിവെച്തായതുകൊണ്ട് ഞാനെഴുതൂന്ന ഒരു പദവും പക്ഷെ എനിക്ക് അത്ഭുതമല്ല.
എന്റെ സന്ദേശങ്ങളില്‍ നീ പണ്ട് വായിച്ചനുഭവിച്ചിരുന്ന മാസ്മര മാന്ത്രിക അനുഭൂതി പകരാന്‍ ഇപ്പോള്‍ എനിക്കാവില്ല . നാം പ്രണയം എന്നു ധരീച്ചുവെച്ച ആ മാസ്മര വികാരം ഒരുതരം മായാമയൂരത്തൂവല്‍ മാത്രമായിരുന്നുവെന്ന് ഞാന്‍ പതുക്കെ‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ആ പ്രണയകാലത്ത് ഞാനൊരു കനകച്ചിലങ്ക കിലുങ്ങുന്ന കാവൃദേവതയാണെന്നു നീ പറഞ്ഞപ്പോള്‍ പാവം ഞാനെത്ര മേലോട്ടുപൊന്തിയിരൂന്നൂ, അല്ലേ? എന്നെക്കുറിച്ച് നീ ചൊല്ലുന്ന കവീതകള്‍ കേള്‍ക്കാന്‍ ഞാനന്നൊക്കെ നിന്നോട് ചേര്‍ന്നിരുന്നു. എന്റെ എള്ളെണ്ണ മണം പൂശൂം മുടിക്കെട്ടിനെക്കുറിച്ചും, കളഭക്കുറിയിട്ട നെറ്റിയെക്കുറിച്ചും , പൂവും പ്രസാദവും നിനക്കായി നീട്ടിയ എന്റെ കെെയ്യിന്റെ മെെലാഞ്ചി ശോണിമയെക്കുറിച്ചും ,എന്റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവത്തെക്കുറിച്ചും, പൂമാനിനോടൊത്ത പൂമാനിനീയായുള്ള എന്റെ ഒതുക്കത്തെക്കുറിച്ചും നീ ചൊല്ലികേള്‍പ്പിച്ചപ്പോളൊക്കെ ഞാന്‍ ഒരു ദേവാംഗനയാണെന്ന് എനിക്കു തോന്നിയിരൂന്നു.
ഇപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തിലാണ്. എല്ലാ പ്രണയവാഹിനികളും പെണ്ണിനെ കൊണ്ടെത്തിക്കുന്നത് ഏതെങ്കിലും അടുക്കളയിലാണെന്ന് എനിക്കു മനസ്സിലാവുന്നു. വെെകുന്നേരങ്ങളില്‍ അടുക്കളയൊരുക്കം മുഴുമിച്ച് പൂമുഖവാതില്‍ക്കല്‍ കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. എല്ലാ തെറ്റുകള്‍ക്കും മാപ്പു കൊടുക്കാന്‍ വിധിക്കപ്പെട്ട അമ്മമാരാണവര്‍. ഊട്ടേണ്ടവര്‍, ഉറക്കേണ്ടവര്‍. ആ കാഞ്ചനക്കൂട്ടിലേക്കാണ് നീയും എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ വിളിക്കുന്നത്.
എനിക്ക് വയ്യ. ആരുടേയും കാവൃാംഗനയാവാന്‍ എനിക്കാവീല്ല.
ഒരാണിന്റെ പണ്ണാവാനും അമ്മയാവാനും എനിക്കിഷ്ടമില്ലാഞ്ഞീട്ടല്ല. പക്ഷെ അതിനപ്പുറത്ത് ഏതു പെണ്ണിനും ചില അലെെംഗികമായ ആഗ്രഹങ്ങളുണ്ട്.നിങ്ങള്‍ ആണുങ്ങള്‍ക്ക് അത് മനസിലാവുന്നില്ല. നീങ്ങള്‍ക്ക് പെണ്ണ് വെറും സ്ത്രീലിംഗമാണ്. നിണ്ട കണ്ണുകളും തൊണ്ടിപ്പഴം പോലെയുള്ള അധരവും ഉള്ളവര്‍. അരയന്നം പോലെ നടപ്പവള്‍.ഭോജൃ. ഭുജിക്കപ്പെടേണ്ടവര്‍.
എന്നാലും എനിക്ക് ആശ വിട്ടിട്ടില്ല. ഞാനാശിയ്ക്കുന്ന ഒരു പൂരുഷന്‍ എവിടെയെങ്കിലും ഉണ്ടാവും . അയാളെ ഞാന്‍ കണ്ടെത്തും. ഇതൊരതിമോഹമാവാം ഒടൂവില്‍ പശ്ചാത്തപിക്കും എന്നൊക്കെ എന്നെ ഉപദേശിക്കുൂന്നവര്‍ കുറവല്ല. എന്റെ ഇടം ഞാന്‍ തന്നെ അടയാളപ്പെടുത്തണമെന്ന നീര്‍ബ്ബന്ധം പക്ഷെ എന്നെ വിട്ടു പോവുന്നീല്ല.
ഇതിനര്‍ത്ഥം ഞാന്‍ നിന്നെ വെറുക്കുന്നുവെന്നല്ല.നിന്റെ പുറകില്‍ പറ്റിപ്പിടിച്ചിരുന്ന് സവാരിചെയ്തതും നമ്മള്‍ ഒന്നിച്ച് എെെസ്ക്രീം നുണഞ്ഞതും നീ എന്നെ 'കുട്ടിതത്തേ' എന്നു വീളിച്ച് ഓമനിച്ചതും നമ്മുടെ പിന്നീട്ട പാതയിലെ ഓര്‍മ്മകളായി നമുക്ക് കാത്തു സൂക്ഷിക്കാം
മധുരസ്വപ്ന സമം
നിന്റെ കളിത്തോഴി

By
Rajan Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot