നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യ ശമ്പളവും അവനും


ഇരുപതാം വയസിൽ, മാസം 2000 രൂപ ശബളത്തിൽ എർണാകുളത്ത് ജോലി ചെയ്തിരുന്ന സമയം...
ആദ്യ ശബളം വാങ്ങി വൈകുന്നേരം വൈറ്റിലയിൽ ബസ്സിറങ്ങി...
മൂന്നര കിലോമീറ്റർ നടക്കണം റൂമിൽ എത്താൻ ,
നടക്കുകയാണ് ഒരു സ്വപ്നത്തിലെ പോലെ ...
പല പല ചിന്തകൾ,ജീവിതത്തിലെ ആദ്യ ശംബളം,
വീട്ടുകാർക്ക് വാങ്ങേണ്ട സാധനങ്ങൾ,
ബോട്ട്ജെട്ടിയിലെ ഫുട്പാത്ത് കടയിൽ കണ്ടുവച്ചിരിക്കുന്ന വിലക്കുറഞ്ഞ നീല ജീൻസ്...
കൊടുത്തു തീർക്കാനുളള ചെറിയ കടങ്ങൾ അങ്ങനെ പലതും....
കണിയാമ്പുഴ പാലം കയറാൻ പോവുകയാണ്...
വലതു വശത്ത് മെർമെയ്ഡ് ഹോട്ടൽ തലയുയർത്തിനിൽക്കുന്നു...
ചുമ്മാ പാൻ്റിൻ്റെ പോക്കറ്റ് തടവി നോക്കി....തകർന്നു പോയി ... പേഴ്സ്... അതവിടെ ഇല്ല...
തിരിഞ്ഞോടി ...
വഴിയിൽ അരണ്ട വെളിച്ചത്തിൽ പേഴ്സ് നോക്കി തിരിഞ്ഞോടുകയാണ്...
വയറ് കൊളുത്തിപിടിക്കുന്നുണ്ട്...
ചെറിയ കരച്ചിൽ വരുന്നുണ്ട്....
ബസ്റ്റോപ്പ് വരെ ഓടി...
ആരോടൊക്കെയോ ചോദിച്ചു...
ഒരു പേഴ്സ് കിട്ടിയോ എന്ന് എല്ലാരും കൈമലർത്തി...
ഞാൻ ഒരു കല്ലിൽ തളർന്നിരുന്നു...
അവിടെ ഉന്തുവണ്ടിയിൽ പച്ചക്കറി വില്ക്കുന്ന ഒരു പയ്യൻ എന്നെ കൈ കാട്ടി വിളിച്ചു...
ഞാൻ മൈൻ്റ് ചെയ്യാതെ അവിടെ തലകുനിച്ച് ഇരുന്നു..
അവൻ പതുക്കെ എൻ്റെ അടുക്കൽ വന്നിട്ടു ചോദിച്ചു...എന്താ എന്ത് പറ്റി എന്ന്...ഞാൻ പറഞ്ഞു എൻ്റെ പേഴ്സ് നഷ്ടപെട്ടു...
..മടികുത്തിൽ നിന്നും പേഴ്സ് എടുത്തു തന്നിട്ട് അവൻ പറഞ്ഞു ...ഞാൻ കണ്ടായിരുന്നു പേഴ്സ് താഴെ പോകുന്നത്....ഓടിചെന്നെടുത്തിട്ട് ചേട്ടനെ നോക്കുമ്പോൾ ആൾകൂട്ടത്തിൽ മറഞ്ഞു...നാളെ രാവിലെ ബസ് കയറാൻ വരുമ്പോൾ തരാൻ എടുത്തുവച്ചതാണെന്ന്....
ചേട്ടൻ പൈസാ എല്ലാം ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു അവൻ....
എന്ത് നോക്കാൻ....!!!
ഞാൻ ആപേഴ്സും കൈയ്യിൽ പിടിച്ച് തരിച്ചു നിന്നു..
ലോകത്തെ എല്ലാ മനുഷ്യരോടും എനിക്കപ്പോൾ സ്നേഹം തോന്നി....
പേഴ്സിൽ നിന്നും നൂറുരൂപ ഏടുത്ത് അവനെ നോക്കിയപ്പോൾ,കച്ചവടത്തിൽ വ്യാപൃതനായി നിൽക്കുന്ന അവനെ ആണ് കണ്ടത്.....
അവൻ്റെ അടുക്കൽ ചെന്ന് അവന് നൂറുരൂപ നീട്ടി,
അവൻ വാങ്ങിയില്ല....എൻ്റെ സന്തോഷത്തിന് എന്നു പറഞ്ഞ് നിബന്ധിച്ചപ്പോൾ എന്നാൽ ചേട്ടൻ എനിക്ക് ഒരു വിൽസ് സിഗ്രറ്റ് വാങ്ങി തന്നാൽ മതി എന്ന് പറഞ്ഞു, ഞാൻ ഓടി അടുത്ത കടയിൽ പോയി ഒരുപാക്കറ്റ് സിഗ്രറ്റുമായി വന്നു...
അവൻ പറഞ്ഞു ചേട്ടനോട് ഞാൻ പറഞ്ഞത് ഒരു സിഗ്രറ്റ് വാങ്ങിതരാൻ ആണ് അല്ലാതെ ഒരു പാക്കറ്റല്ല...
പാക്കറ്റ് തിരികെ കടയിൽ നൽകി ഒരു സിഗ്രറ്റ് വാങ്ങി ഞാൻ അവന് കൊടുത്തു.........
മത പുസ്തകങ്ങളോ,മഹത് വചനങ്ങളോ അല്ല....എന്നിൽ ആദ്യമായി സത്യത്തിൻ്റെയും,നൻമയുടെയും,
മനുഷ്യസ്നേഹത്തിൻ്റെയും തൈ നട്ടത്,അവൻ ആ തെരിവ് കച്ചവടക്കാരൻ പയ്യൻ ആണത് ചെയ്തത്.....
ആലപ്പുഴ ബസ്റ്റാൻ്റിൽ വച്ച് തിരുവനന്തപുരം ലോഫ്ളോർ ബസ്സിൻ്റെ സീറ്റിനടിയിൽ കിടന്ന നോട്ടുകൾ നിറഞ്ഞ പേഴ്സ് ,
ബസ് നിർത്തിച്ച് പോലീസിന് കൈമാറിയപ്പോൾ.....പിന്നീട് ആ പേഴ്സ് ഉടമസ്ഥന് തിരിച്ചുകിട്ടി എന്നറിഞ്ഞപ്പോൾ,...
ആ തെരിവ് കച്ചവടക്കാരനെ ഞാൻ ഓർത്തു...
നൻമ... അത് ഒരിക്കലും നശിക്കില്ല...
ഒരാളിൽ നിന്നും മറ്റോരാളിലേക്ക് പകരപെടുക മാത്രമെ ചെയ്യൂ...
അരുൺ തോമസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot