നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാഹിച്ചു മരിക്കുന്നവര്‍

ദാഹിച്ചു മരിക്കുന്നവര്‍
--------------------------------------------
നീരുവറ്റി ച്ചുരുങ്ങിയ മുലക്കാംബില്‍
ജീവതീര്‍ത്ഥം തേടിത്തളരുന്ന
ജീവഭിക്ഷാര്‍ത്ഥിയാം ചുണ്ടുകള്‍
വരണ്ടുണങ്ങിയ കൈത്തണ്ടമേല്‍
ചുരുണ്ടൊട്ടിയ പായല്‍പോല്‍
തൊലിപറ്റിപ്പിടിച്ച അസ്ഥിജന്മങ്ങള്‍.
വിളറിവെളുത്ത മിഴികള്‍ക്കുമേലെ
പാതിയടഞ്ഞ തളര്‍ന്ന കണ്‍പോളകള്‍
വരണ്ട തൊണ്ടയില്‍ ശ്വാസംവിലങ്ങി
തുറിച്ചു തള്ളുന്ന കുഴിയിലാണ്ട-
കണ്ണിനെ തടഞ്ഞു നിര്‍ത്തുന്നു
പശിമുറ്റി മുരളുന്ന കുഞ്ഞിനെ
നനവിറ്റും മിഴിയാല്‍ മുത്തുന്നൊരമ്മ .
നിനക്കിനിത്തരുവാനെന്റെ കയ്യില്‍
സിരകളിലോടും ചുടുചോരമാത്രം.
ഊറ്റിക്കുടിച്ചു നീ നിന്റെ ഈ
പാപിയാമമ്മയ്ക്കു മോക്ഷമേകുക.
വെയില്‍ കത്തി ജ്വലിക്കുന്നോരീ
ഇരുണ്ട ഭൂഖണ്ഡത്തിനപ്പുറം
ഇനിയൊരിക്കല്‍ നീ പുനര്‍ജ്ജനിക്കുക.
അന്നുമീ അമ്മയുടെ മിഴിത്താരകങ്ങള്‍
നിനക്കായി മേലെ തിളങ്ങി നില്‍ക്കും
അകന്നുപോകുന്ന കറുത്ത മേഘങ്ങള്‍
വര്‍ഷപുണ്യമായ് പെയ്യുംവരെ
ആഫ്രിക്കയുടെ ഊഷരമണ്ണില്‍
ജoരാഗ്നിയില്‍ വെന്തു മരിക്കും
പാപജന്മങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കാം
---------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot