- സീമോണിന്റെ പുത്രാ യുദാസ്സേ... ! -
നുരഞ്ഞൊരു വീഞ്ഞിലെഴുതാത്തൊരാ
ലിപിയുടെ ലഹരിയേകുമെന്നറിഞ്ഞീടുകിൽ,
വിഹീനമാണെന്ന മിഥ്യയായിരുന്നുവാ അപ്പവും.
ശ്രവിച്ചതില്ല നീയൊരാ ഋതവും മാനവാ..
ക്രൂശിതനാണിന്നു ഞാൻ, നിന്റെ മൊഴികളാൽ
തീർത്തൊരീ കുരിശിന്റെ പ്രതലത്തിലേതോ പാപത്തിന് കറയാൽ, ഉരുകിയൊലിക്കുന്ന
മിഹിരന്റെ ചൂടിനാൽ വേൾക്കുമീ നോവിന്റെ നിർവൃതി.
നീ ഹനിച്ചതോ ധരിത്രി തൻ ദ്യുതിയും
പുല്കട്ടെ ക്ഷിതിയീ ചതിയുടെ കാൽപാടുകൾ ,
തെല്ലോളമില്ലെനിക്കൊരു പീഡയും ,
മർത്യനായൊരു പിറവി തൻ നിയോഗം.
ക്ഷണികമായൊരാ വെള്ളിക്കാശാണിന്നുമീ
ഭുവനത്തിൻ ശാപവും..
കേൾക്കൂ നീയൊരു മുദ്രയാകും ചോരയാൽ
തീർത്തൊരീ മുൾകീരീടത്തിലൊരു ശില്പമാവും.
നിന്റെ പാഥേയർ വീണ്ടുമീ വീഥിയിൽ
എന്നെ ക്ഷണിക്കും നാൾവരെ
ശയിക്കട്ടെ ഞാനീ മണ്ണിൻ മടിയിൽ
സൃഷ്ടിയായ് , ആദ്യന്റെ ദൂതനായ്....!
ലിപിയുടെ ലഹരിയേകുമെന്നറിഞ്ഞീടുകിൽ,
വിഹീനമാണെന്ന മിഥ്യയായിരുന്നുവാ അപ്പവും.
ശ്രവിച്ചതില്ല നീയൊരാ ഋതവും മാനവാ..
ക്രൂശിതനാണിന്നു ഞാൻ, നിന്റെ മൊഴികളാൽ
തീർത്തൊരീ കുരിശിന്റെ പ്രതലത്തിലേതോ പാപത്തിന് കറയാൽ, ഉരുകിയൊലിക്കുന്ന
മിഹിരന്റെ ചൂടിനാൽ വേൾക്കുമീ നോവിന്റെ നിർവൃതി.
നീ ഹനിച്ചതോ ധരിത്രി തൻ ദ്യുതിയും
പുല്കട്ടെ ക്ഷിതിയീ ചതിയുടെ കാൽപാടുകൾ ,
തെല്ലോളമില്ലെനിക്കൊരു പീഡയും ,
മർത്യനായൊരു പിറവി തൻ നിയോഗം.
ക്ഷണികമായൊരാ വെള്ളിക്കാശാണിന്നുമീ
ഭുവനത്തിൻ ശാപവും..
കേൾക്കൂ നീയൊരു മുദ്രയാകും ചോരയാൽ
തീർത്തൊരീ മുൾകീരീടത്തിലൊരു ശില്പമാവും.
നിന്റെ പാഥേയർ വീണ്ടുമീ വീഥിയിൽ
എന്നെ ക്ഷണിക്കും നാൾവരെ
ശയിക്കട്ടെ ഞാനീ മണ്ണിൻ മടിയിൽ
സൃഷ്ടിയായ് , ആദ്യന്റെ ദൂതനായ്....!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക