Slider

പൂമൊഴി

0

പൂമൊഴി
വേരിന്റെ കനമാണ് പൂവിൻ
സുഗന്ധമെന്നറിയുമോ കാറ്റേ നീ.
കല്ലിൻ കരൾ വരെ നീരും തേടും
വേരിന്റെ സ്വപ്നത്തുടിപ്പാണ്
പൂവിന്നാകാശമെന്ന,തിലുയിരുപൂക്കും
ശലഭമേ നീയറിയുന്നുവോ?
ആഴങ്ങളിൽ വേരുകുടിച്ചെടുക്കുന്നു
പൂവ് കുടഞ്ഞെറിയും മഴക്കനങ്ങൾ.
വിരിഞ്ഞു നിൽക്കവെ പൂവിനാവില്ല
കാണുവാൻ വേരിൻ സ്നേഹനോവിനെ.
എങ്കിലും കൊഴിഞ്ഞെത്താതിരിക്കാനാവില്ല
പൂവിനാ,ശയതിനൊട്ടുമില്ല വേരിനെങ്കിലും -
യുഗങ്ങളുടെയുൾ തുടിപ്പുകളൊപ്പി
വേരുകൾ പൂക്കളിൽ കഥകളായി
കഥയേറ്റു പാടി കാറ്റലയുന്നു കാലങ്ങളിൽ
പുതുവേരുകൾ തൻ മുഖങ്ങൾ തേടി.
By 
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo