Slider

കുടമാറ്റം

0

കുടമാറ്റം
സൂറാത്ത പിന്നെയും പറഞ്ഞു
കൊണ്ടിരുന്നു
പണ്ടാറടങ്ങാൻ ഈ അടുപ്പൊട്ടുകത്തുണുല്ല്യ 
അതെങ്ങിന്യാ ഒരുതരി വെറകില്ല
എത്രീസായി പറയിണ് അയാൾക്ക്
തെക്കുവടക്ക് നടക്കാനും മൂക്കറ്റം മോന്താനുമല്ലേ നേെരളളു
സൂറാത്ത പറയിണതങ്ങ്
ദഹിക്കിണും ല്ല്യ
എടി ശൈലേ ഇജ്യന്നാലോജിച്ച് നോക്ക്
മ്മള് രാവിലെ പണിക്കീന്നും പറഞ്ഞ്
പോയാ വൈന്നേരം തിരിച്ച് വരാലോ
ആരറിയാനാ
പിന്നെ മാനും സോമനും ആയതു കൊണ്ടാർക്കും തമിശ്ശോണ്ടാവില്യ
ഇല്ലെങ്കി പിന്നെ ആ പണിം പോവും
അെൻറ കാരണം ഞാനുംഎടങ്ങറാവും
തൊട്ടടുത്ത വീട്ടിലെ രണ്ടു
സാധാരണക്കാരായ വീട്ടമ്മമാരാണവർ
പണിക്ക് വിളിക്കുന്ന കരാറുകാരന്
കുറേയായി ഷൈലയെ ഒന്നു മെരുക്കാനൊരു പൂതി
തട്ടലും മുട്ടലുമൊക്കെ കുറേയായി തുടങ്ങിയിട്ട്
ഷൈലയാണെങ്കിൽ അകിട്
തൊടീക്കുന്നുമില്ല മൂത്ത് വിര്യം കൂടി
കുടിക്കാൻ കാത്തു നിൽക്കയാണയാൾ
സൂറാത്തയെ രണ്ട് പെററപ്പോ കെട്ടിയോൻ ഉപേക്ഷിച്ചതാണ്
എന്തു പറയുമ്പോഴും അശ്ളീല ചുവയോടെയേ പറയൂ
അണക്കൊന്ന് കൊടുത്താലെന്താ തേഞ്ഞ് പോണ സാധനമൊന്നുമല്ലല്ലോ
എന്നൊക്കെ പച്ചക്കങ്ങ് പറയും എന്നാലും ആളൊരു പാവമാണ് താൻ
കാരണം അതിെൻറയും
കഞ്ഞി കുടി മുട്ടാൻ പോവ്വാണ്
അന്നും രാത്രി പതിവുപോലെ നാലു
കാലിൽ തന്നെയായിരുന്നു വരവ്
വന്ന പാടേ ചോറാവാത്തതിന്
ഒന്നും രണ്ടും പറഞ്ഞു
ആകെ ബഹളമായി താനും
വിട്ടുകൊടുത്തില്ല അയാൾ ചോറും
ചെമ്പ് തട്ടി തെറിപ്പിച്ച് പായയിൽ പോയി കിടന്നു
സൂറാത്ത കുറച്ച് ചോറും കൂട്ടാനുമായി
വന്നു ഇതൊരു ശീലമായതുകൊണ്ട്
കഴിക്കാൻ നിന്നില്ല അന്നെന്തോ
സൂറാത്ത ഒന്നു തലോടി ചേർത്തു
പിടിച്ചപ്പോൾ നിയന്ത്രിക്കാൻ
കഴിഞ്ഞില്ല കുറേ കരഞ്ഞു
പോകാൻ നേരം
നാളെ പോകാമെന്ന് വാക്കും കൊടുത്ത്
മുടി കെട്ടി എഴുന്നേറ്റു
ഒരു ദിവസമെങ്കിലും പെണ്ണായി
പൂതി തീർത്ത് ജീവിക്കണം
09/01/17
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo