കുറച്ചു വർഷങ്ങൾക്കു മുമ്പ് ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിനില്‍ വില്ലുപുരത്തു നിന്നാണ് ഞാന്‍ കയറിയത്..പോണ്ടിച്ചേരിയില്‍ നിന്നും പാലക്കാട് എത്തുകയായിരുന്നു ലക്ഷ്യം.
അര്‍ദ്ധരാത്രിയായിരുന്നു ജെനറല്‍ കംപാര്‍ട്ട്മെന്‍റില്‍ നല്ല തിരക്കുണ്ട്..പെട്ടന്നുള്ള യാത്രയായതിനാൽ ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്തിരുന്നില്ല.... ഞാന്‍ നില്‍ക്കുന്നതിനു സമീപം പര്‍ദ്ദയിട്ട കുറച്ചു താത്തമാരും ഒരു ഉമ്മയും ഇരിപ്പുണ്ട്..ഞാന്‍ മലയാളിയാണെന്ന് അവര്‍ക്കു തോന്നിയതു കൊണ്ടാവണം
ഉമ്മ കുറച്ചു നീങ്ങിയിരുന്ന് എന്നെ ഇരിക്കാന്‍ അനുവദിച്ചത്.

''മോന്‍റെ പേരെന്താ?''
''ഉണ്ണി...''
ഞാന്‍ പറഞ്ഞു ...
'പാലക്കാട് ആണ് വീട് നാളെ ഒരു പെണ്ണുകാണല്‍ ഉണ്ട് ..''
കൂട്ടത്തിലുള്ള സ്ത്രീകളൊക്കെ അതുകേട്ട് പുഞ്ചിരിച്ചു.ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു കരൂര്‍ എത്തിയപ്പോഴാണ് ഞാന്‍ ഉണരുന്നത് ..
ആ ഉമ്മയുടെ തോളില്‍ ചാരിയാണ് ഞാന്‍ ഉറങ്ങിയിരുന്നത്..

''സോറി ഉമ്മാ ഒന്നു വിളിക്കാമായിരുന്നില്ലേ ഞാന്‍ ചോദിച്ചു..''
''ജ്ജ് ന്‍റെ മോനപ്പോലെയല്ലേ ന്‍റെ തോളില്‍ നീ കിടന്നാൽ എന്താ കുഴപ്പം ? പിന്നെ നാളെ അന്‍റെ പെണ്ണുകാണലും ജ്ജ് ഉറക്കം തൂങ്ങി പോയാ ശരിയാവോ''
എന്തോ എന്‍റെ കണ്ണു നിറഞ്ഞു...
''ങ്ങ്ള് എന്‍റെ ഉമ്മ തന്നെയാ..എനിക്കാണെങ്കിൽ അമ്മയില്ലാട്ടോ...''..പറഞ്ഞപ്പോഴേക്കും എൻ്റെ കണ്ഠമിടറി....
''അയ്യേ ജ്ജ് ന്താ ഇങ്ങനെ കുട്ട്യോളെ പോലെ പോട്ടെ സാരല്ല്യ ഉമ്മയും അമ്മയും ഒക്കെ ഒന്നല്ലേടാ...''
പാലക്കാട് ഇറങ്ങുന്നതുവരെ അവരെല്ലാം എന്‍റെ ജീവിതം കേട്ടിരുന്നു...പലപ്പോഴും അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു....ദീപ്തമായ മനുഷ്യസ്നേഹത്തിന് എന്‍റെ ജീവിതത്തില്‍ ഒരുപാടു സംഭവങ്ങളുണ്ടെങ്കിലും ആ ഉമ്മയെയും താത്തമാരെയും ഒരിക്കലും മറക്കാന്‍ കഴിയില്ല...
''ഉമ്മയും അമ്മയും ഒന്നല്ലേടാ....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക