Slider

രോഹിത് പറയുന്നു......

0
രോഹിത് പറയുന്നു......
------------------------------------------
ഭയമാണു നിനക്കെന്‍റെ
രൂപമില്ലാ ആത്മാവിനെപ്പോലും
ഭയമാണു നിനക്കെന്‍റെ ജീവനില്ലാ
സ്തൂപത്തിന്‍ നിഴലിനെപ്പോലും
നിന്റെ കാക്കിയിട്ട അക്ഷൌണികള്‍
എന്റെ മുഖമിട്ട കാലാളുകള്‍ക്കു മുന്നില്‍
ആയുധം കൈവിട്ട ഭീരുക്കളാകുന്നു
നീ മുന്‍നിര്‍ത്തിയ ശിഖണ്ഡികളുടെ
വിളറിയ മിഴികളില്‍ നിഴലാടുന്ന
മരണഭയം നീ കാണുന്നില്ലേ
നിസ്വയാം എന്റെ അമ്മയുടെ
നിശ്വാസം പോലും നിന്നെ
ഭയചകിതനാക്കുന്നു
നിന്റെ ഭോഷ ഗര്‍ജ്ജനങ്ങള്‍
മാര്‍ജ്ജാരവിലാപങ്ങളാകുന്നു
നിന്റെ സിംഹാസനത്തിന്‍കാലുകള്‍
തൂങ്ങിയാടുന്ന എന്റെ ശവത്തിന്‍കാറ്റില്‍
മെല്ലെ ഇളകിത്തെറിക്കുന്നു
വര്‍ഷമൊന്നായിട്ടും കുറവില്ല
ഭീതിയില്‍ പതഞ്ഞു നുരയുന്ന
നിന്റെ അസഹിഷ്ണുതപ്പുഴുക്കള്‍ക്ക്
നിന്റെ നിദ്രയില്‍പ്പോലും
അഭിശപ്ത സ്വപ്നമായ്
രോഹിത് വെമുലയെന്ന ഞാന്‍ വരും
----------------------പ്രവീണ്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo