നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫെമിനിസം :


ഫെമിനിസം :
==========
രണ്ടാമതും
ഗർഭിണിയായ
ഭാര്യ പറഞ്ഞു:
" നമുക്ക് പിറക്കാൻ പോകുന്ന
അടുത്ത കുഞ്ഞും
ഒരാൺകുട്ടിയായാൽ മതിയായിരുന്നു... "
അവൾ പറഞ്ഞു നിർത്തുംമുമ്പെ
ഞാൻ ഇടയിൽ കയറി:
" അല്ല,
ഒരാൺകുട്ടി നമുക്കുണ്ടല്ലോ..
ഇനി ഒരു
പെൺകുഞ്ഞാണ് ആവശ്യം...
നമ്മൾ രണ്ട്, നമുക്ക് രണ്ട്..."
"നിങ്ങൾ ആലോചിക്കാഞ്ഞിട്ടാണ്
ഈ കാലത്ത്
ഒരു പെൺകുട്ടിയെ
വളർത്താനും, കാക്കാനും,
കെട്ടിച്ചയക്കാനും
ചില്ലറയൊന്നുമല്ല ബുദ്ധിമുട്ട്.... "
"നീ എന്ത് പറഞ്ഞിട്ടെന്താ
നിന്റെ വയറ്റിലുള്ളത്
ഒരു പെൺകുഞ്ഞാണ്.
എനിക്ക് വേണ്ടതും അതാണ്..... "
ഭാര്യയെ ക്രോസു ചെയ്ത്
സംസാരിച്ചെങ്കിലും
മനസ്സിൽ, പിറക്കാനിരിക്കുന്നതും
ഒരാൺകുട്ടി തന്നെയായിരിക്കണേ...
എന്നായിരുന്നു, പ്രാർത്ഥന.
=====================
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot