നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജന്തു ഹൃദയങ്ങള്‍

ജന്തു ഹൃദയങ്ങള്‍
--------------------------------------
നിഴലിനോപ്പം ചലിക്കുന്ന
കൊലുസിട്ട കാലുകള്‍
തലയില്‍ പാറുന്ന 
നീളന്‍ മുടി മാത്രം .
കണ്ണുവിരിഞ്ഞതോ
ചുണ്ടുചുവന്നതോ
മുലവലുതായതോ
നിതംബം തടിച്ചതോ
ഋതുമതി ആയതോ
ഒന്നും അറിയണ്ട.
അജമാംസം തിന്നു
പെരുകി, തടിച്ചു
തൊലിക്കടിയില്‍
അടിഞ്ഞ മേദസ്സ്
തിളച്ചു പതഞ്ഞ്
മുന്‍കാലുയര്‍ത്തി
തലകുലുക്കി മുക്രയിട്ടു .
ചവച്ചിറക്കിയ
കറുത്ത ചോരയുറഞ്ഞ
കാളയിറച്ചി എന്റെ
സിരകളില്‍ വിഷമായ്
തീപിച്ചു പാഞ്ഞു
മൂക്കുകയര്‍ പൊട്ടിച്ചു
കൊമ്പുകുലുക്കി
പുറത്തു ചാടി .
കടവായില്‍ മുളച്ച
കൂര്‍ത്ത ദംഷ്ട്രയും
ശവം തിന്ന കഴുകന്റെ
നീണ്ട നഖങ്ങളും
കുറുനരിയുടെ
കണ്ണും കരുത്തുമായി
മൃഗമായി ഞാന്‍,
വെറും കാമവെറിപൂണ്ട
ഇരുകാലി മൃഗം .
പിറ്റേന്ന്
കൊന്നു ചോരകുടിച്ചു
തിന്നതിന്റെ ബാക്കി
തൊടാനറച്ചു പട്ടികള്‍,
കൊത്താന്‍ ശക്തി
ക്ഷയിച്ച കാക്കകള്‍
തിന്നു നോക്കാന്‍
മടിച്ച ഉറുമ്പുകള്‍
വേദനതിന്നു
കരയുന്ന കണ്ണുകളുമായി
കാവലായ് ജന്തുഹൃദയങ്ങള്‍
----------പ്രവീണ്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot