Slider

ഞാൻ സിദ്ധാർത്ഥൻ

0

ഞാൻ സിദ്ധാർത്ഥൻ
സഹജീവികളുടെ ദു:ഖങ്ങൾ
കണ്ണീറനണിയിക്കുമ്പോൾ
ആർത്തനാദങ്ങളും ദൈന്യതയും
എെൻറ വിശപ്പിനെ കൊല്ലുമ്പോൾ
ഭൂമിയുടെ ഹൃദയം തുരന്നെടുത്ത്
രക്തവും മാംസവും വിറ്റ്
പണക്കാരനാവാൻ കൊതിക്കുമ്പോൾ
തോടും, കുളവും, കാടും
മരുഭൂമിക്ക് വഴിമാറുമ്പോൾ
എെൻറ പുഴ എെൻറ
വേദനയാകുമ്പോൾ
മനുഷ്യനന്മക്കായ്
പിറന്നവരുടെ പേരിൽ
മനുഷ്യനെ കൊല്ലാൻ
വിറളിപൂണ്ടോടുമ്പോൾ
ഇസങ്ങളുടെ പേരിൽ
തെറ്റ് ശരിയായി കാണുമ്പോൾ
ആർത്തിയിൽ നിഷ്കാമനായി
കൊട്ടാരം വിട്ടോടിയകലുന്ന
സിദ്ധാർത്ഥനാകുന്നു ഞാൻ.
ഈ ബോധവൃക്ഷ ചുവട്ടിലാണ്
എെൻറ തപസ്സ്.
19/01/17
Babu Thuyyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo