സ്ത്രീപദം..
___________=__=
_
_______അഷ്ടപദി..എത്രകേട്ടാലും മതിവരാത്ത സോപാനസംഗീതത്തിന്റെ പദങ്ങൾ തേടിയുള്ള യാത്രയിൽ ജീവിതമൊരു പുണ്യമെന്നു കരുതി.
കളഭസുഗന്ധത്തിൽ മുങ്ങിയ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ലക്ഷ്യമില്ലാത്ത മനസ്സിനെ പിടിച്ചു കെട്ടിയിടാനൊരു വിഫലശ്രമം .
സോപാനത്തിനു താഴെ ഈറനടുത്തു തൊഴുത് നിൽക്കുമ്പോൾ അറിയാതെ മിഴികൾ ഈറനണിഞ്ഞിട്ടുണ്ട്.ഇടയ്ക്കയിൽ നിന്നും ഉയരുന്ന താളഭേദങ്ങൾക്കൊപ്പം അഷ്ടപദി കാതിലേയ്ക്ക് അമൃതായി പെയ്തിറങ്ങുമ്പോൾ സ്വയം മറന്നു നിന്ന നിമിഷങ്ങൾ..
ഇനിയുമൊരു നർത്തകിയായ് ജനിക്കണം.
ഈ വാത്മീകത്തിനുള്ളിൽ തളച്ചിടപ്പെട്ട ജന്മത്തിനു മോക്ഷം കിട്ടുവോളം.ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ അറുക്കപ്പെടാനുള്ള കാത്തിരിപ്പാണിത്.

ഈ തുരുത്തിൽ തനിച്ചാക്കപ്പെട്ടത് എപ്പോഴാണ്.ജീവിതം ഇത്രയും മായകാഴ്ചകൾ ഒരുക്കുന്നത് എന്തിനാനെന്നറിയാൻ അഞ്ചു പതിറ്റാണ്ട് വേണ്ടി വന്നു.ക്ഷണനേരത്തിനുള്ളിൽ വിടപറയാതെ പോവേണ്ടി വരുമെന്നുള്ള യാഥാർഥ്യത്തിനു പകരം ആനന്ദമന്വേഷിച്ചലയുന്ന മനസ്സെന്ന അന്ധകാരം തോഴനായുള്ളത് കൊണ്ട് അവന്റെ തൃപ്തിക്കുവേണ്ടി മാത്രം.
അത് സത്യമാണ്.ഇക്കാലമത്രയും മനസ്സിന്റെ താളത്തിനനുസരിച്ചായിരുന്നു ജീവിതത്തിന്റെ പാതയിൽ ചലിച്ചത്.താളം മറന്നുപോയതും മു്ദ്രകൾ തെറ്റിയതുമൊക്കെ അവന്റെ വികൃതി.
അന്ന് പിഴച്ച താളം പിന്നീടിതുവരെ നന്നായിട്ടില്ല.കാഴ്ചക്കാർക്ക് മുൻപിൽ നടനം സുന്ദരം.അല്ലെങ്കിൽ അവരുടെ അജ്ഞതയ്ക്ക് മുൻപിൽ..അതുമല്ലെങ്കിൽ സർവാംഗ്‌സുന്ദരിയായി അണിഞ്ഞൊരുകിയ സ്ത്രീശരീരത്തിന്റെ അഴകളവുകളോ മുഖഭംഗിയോ മാത്രം അവർ ആസ്വദിക്കും.
ഭാവങ്ങൾ മിന്നിത്തതെളിയുന്ന വിടർന്ന മിഴികൾക്കുള്ളിലെ ഉറവയിടുന്ന നീർച്ചുഴി ആരും കണ്ടിട്ടുണ്ടാവില്ല.
പ്രോത്‌സാഹനത്തിനും അംഗീകാരത്തിനും അപ്പുറമുള്ള കഴുകൻ കണ്ണുകൾ കണ്ടില്ലെന്നു കരുതി.
അരങ്ങിൽ മികവ് കാട്ടുന്നവൾ മാന്യതയ്ക്കോ പരിഗണനയ്ക്കോ അവകാശിയല്ല.അവളുടെ ശരീരം പ്രദർശന വസ്തു.ആസ്വാദകർ നിരവധി.
കാലം കടന്നുപോവുന്നത് യൗവനത്തിന്റെ അടയാളങ്ങൾ മായ്ച്ചുകൊണ്ടായിരുന്നു.
ആരവങ്ങളൊഴിഞ്ഞ കൂത്തമ്പലത്തിന്റെ പടിക്കട്ടിൽ ഇരുന്നു ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പതിയെ ഇറങ്ങി.ഏകാന്തതയ്ക്കു ചിറകു മുളച്ചാൽ ആദ്യം പറക്കുന്നത് ഭൂതകാലത്തിലേയ്ക്കാവും.അതും മനസ്സിന്റെ വികൃതി.
സ്വപ്‌നങ്ങൾ കണ്ടുറങ്ങിത്തുടങ്ങിയ കാലങ്ങൾക്ക് അഴക് കൂട്ടിയ ഒരു മുഖമുണ്ട്.സായന്തനം ചുവപ്പണിഞ്ഞ തീരത്തേക്ക്കണ്ണ് നട്ടിരിക്കുമ്പോൾ കൂടെയിരുന്നു കഥകൾ പറഞ്ഞ,മൗനഭാഷ്യത്തിൽ പ്രണയമെന്ന മൃദുല വികാരത്തെ മനസ്സിലുണർത്തിവിട്ട ആൾ.
ചിന്തകളിൽ തേൻ നിറഞ്ഞ മനോഹര നിമിഷങ്ങൾക്കു സാക്ഷിയായി പ്രകൃതിയും.
ഒരു നിയോഗം പോലെ എല്ലാം സമർപ്പിച്ചു സ്നേഹിച്ചു.ഒടുവിൽ ഒരു സായന്തനത്തിൽ തനിച്ചാക്കി എവിടെയോ പോയി.ഉള്ളിൽ മുളപൊട്ടിയ ജീവന്റെ കണം ഒരു പരിഹാസമായി കൊണ്ട് നടന്നു.അമ്മയുടെ കണ്ണീർശാപത്തിനും അച്ഛന്റെ നെഞ്ചുപൊള്ളിക്കുന്ന മൗനത്തിന്റെയും നടുവിൽനിന്നു കണ്ണീർവറ്റിയ ഹൃദയം മാപ്പുചോദിച്ചു പടിയിറങ്ങി.
എങ്ങോട്ടെന്നറിയില്ല,പിഴച്ചവൾക്കു തലചായ്ക്കാൻ ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരിടമുണ്ടാവും.ഇറങ്ങുമ്പോൾ ചിലങ്കയെടുക്കാൻ മറന്നില്ല.യാത്രയായിരുന്നു.ദീർഘയാത്ര.ഒടുവിൽ ചെന്നെത്തപ്പെട്ടത് അവകാശികളില്ലാതെ ജന്മം കൊണ്ട കുറെ മനുഷ്യാത്മാക്കളുടെ കൂടെ.
വേദനയും കണ്ണീരും എന്താണെന്നറിഞ്ഞു.വിശപ്പിനോടും വിധിയോടും മല്ലിട്ടു ചിലങ്കകെട്ടിയാടി ജീവിതം കരുപ്പിടിപ്പിച്ചു.
താങ്ങും തണലുമായി അനാഥരാക്കപ്പെട്ടവർ പരസ്പരം കൈകോർത്തു.
വിധി ഏൽപ്പിച്ച മുറിവ് പരാതിയില്ലാതെ സ്വീകരിച്ചു.ചതിക്കപ്പെട്ടവർ സ്വയം തെറ്റിനെ സ്വീകരിച്ചു.രാത്രികളിൽ അച്ഛനും അമ്മയും സ്വപ്നങ്ങളിൽ വന്നു.വിതുമ്പലുകൾ അടക്കിപിടിച്ചപ്പോൾ തേങ്ങൽ ശബ്ദങ്ങൾ കാതിൽ വന്നലച്ചു.
രാത്രികളാണ് ഓർമ്മകളെ കൊണ്ടുവരുന്നത്.
ഒടുവിൽ ഒന്നലറിക്കരഞ്ഞുകൊണ്ട് പാപത്തിന്റെ വിത്തിനെ ഭൂമിക്കവകാശിയാക്കി.നെഞ്ചിൽചേർത്ത് വളർത്തി.ലോകം അവന്റെ പുഞ്ചിരിയിൽ കണ്ടു.ചിലങ്കകൾ കിലുക്കം അവസാനിപ്പിക്കാനിഷ്ടപ്പെട്ടില്ല.
ഒടുവിൽ തനിയെ നില്ക്കാൻ തുടങ്ങിയപ്പോൾ അമ്മ അവനു അപശകുനമായിതുടങ്ങി.ഒരുനാൾ ഒരുവളുടെ കൈപിടിച്ചവൻ കയറിവന്നു.
ആദ്യമവൻ പുറത്തെറിഞ്ഞത് ആ ചിലങ്കകളായിരുന്നു.
ശൂന്യതയിൽനിന്നും അത്ഭുതങ്ങൾ തീർത്ത ചിലങ്കകളെ.
അവയിൽ നിന്നൂർന്ന കിലുക്കങ്ങളായിരുന്നു അവൻ ചവുട്ടി നിൽക്കുന്ന മണ്ണുപോലും.
പൈതൃകം എന്നവാക്കിന്റെ പൊരുൾ അവൻ മനസ്സിലാക്കി തന്നു.വീണ്ടുമൊരു പടിയിറക്കം.
കരഞ്ഞില്ല,തളർന്നില്ല.വീണ്ടും ചിലങ്കകൾ കെട്ടിയാടി.പലവേഷപ്പകർച്ചകൾ.
ഒരുനാൾ അരങ്ങിൽനിന്നുമിറങ്ങി അണിയറയിൽ വേഷമഴിച്ചു പുറത്തുകടന്നപ്പോൾ ഇരുളിന്റെ മറവിൽ ഒരു ദയനീയ സ്വരം.അടുത്തുചെന്ന് നോക്കിയപ്പോൾ എല്ലുന്തി കവിളോട്ടിയ വികൃതരൂപം.
സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ണിൽ നീർമുത്തുകൾ പിടഞ്ഞു.
തികട്ടിവന്ന വേദനയും പിടച്ചിലും വെറുപ്പും മനുഷ്യത്വത്തിൽ അലിഞ്ഞു.
അല്ലെങ്കിൽ സർവ്വംസഹയായ സ്ത്രീത്വത്തിൽ അലിഞ്ഞു.
പകരംവീട്ടിയില്ല,ഭൂതകാലം ചികഞ്ഞില്ല,.....കൂടെക്കൂട്ടി..പൊന്നുപോലെ നോക്കി. ഒടുവിൽ കാലത്തിന്റെ കൈകളിൽ ഏൽപ്പിച്ചു...
പശ്ചാത്താപം നിറഞ്ഞ ആ മിഴികൾ മതിയായിരുന്നു എല്ലാം ക്ഷമിക്കാൻ...
അന്നുപേക്ഷിച്ചു ആ ചിലങ്കകൾ..
ഇനിയുള്ള കാലം ഈ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ അഷ്ടപദിയുടെ ഈണത്തിൽ മുങ്ങി .....കുളിച്ചു തൊഴുത്......
കാലത്തിനൊപ്പം....

By
Nisa Nair.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക