സ്കെച്ച് (കഥ )
---------------
സങ്കടമായാലും സന്തോഷമായാലും സ്വപ്നങ്ങള്‍ എപ്പോഴും ഏച്ചുകെട്ടലോടെയാണ് അവതരിക്കാറുള്ളത്.ദരിദ്രനായ ഒരാള്‍ക്കു വഴിയില്‍ നിന്നും വീണു കിട്ടുന്ന സ്വര്‍ണനാണയങ്ങള്‍ എടുക്കുന്തോറും കൂടി കൂടി വരുന്നു, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് എത്ര ഓടിയിട്ടും മുന്നോട്ട് നീങ്ങാന്‍ കഴിയുന്നില്ല.
കുഞ്ഞിമുസ്ല്യാര്‍ ഓടിക്കൊണ്ടേയിരുന്നു.ലാത്തിയും തോക്കുമായി പിന്നാലെ ഒരു സംഘം പോലീസുകാര്‍...അദ്ദേഹം അതിവേഗം കാലുകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇത്തിരി പോലും ദൂരം പിന്നിടാന്‍ കഴിയുന്നില്ല.
ബിയ്യാത്തുമ്മയുടെ വീടിന്‍റെ ഉമ്മറത്തെ പെടാപ്പുറത്ത് ,അത്തറു മണക്കുന്ന പുല്ലുപായില്‍ കിടന്ന് പോലീസുകാരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുഞ്ഞുമുസ്ല്യാര്‍ ഒരു ഞരക്കത്തോടെ കണ്ണു തുറന്നു.

----'' ദോക്കീ..എണിക്ക്..സമിയായി...''
ബിയ്യാത്തു തട്ടി വിളിചച്ചപ്പോ അവരെ സ്വന്തം ഉമ്മയായി തോന്നി. വീടോ..വിളിച്ചുണര്‍ത്താന്‍ ഉമ്മയോ ഇല്ലാത്ത മുസ്ല്യാര്‍ ,യത്തീം ഖാനയില്‍ നിന്നും പുതുപ്പള്ളിയിലെ ഓത്തുപള്ളിയില്‍ ഉസ്താദായി വന്നതില്‍ പിന്നെയാണ് സ്നേഹമെന്തെന്ന് അറിയുന്നത്.പള്ളിക്കമ്മറ്റി തീരുമാനിക്കുന്ന പോലെ ഓരോ ആഴ്ചയില്‍ ഓരോ വീട്ടിലാണ് ഭക്ഷണം.
-''''' ഉമ്മച്ചീ...ഇന്നാട്ടിലെ കത്തിക്കുത്തും അടിപിടിയുമൊക്കെ സമാധാനായോ...''
മുസ്ല്യാര്‍ കിണ്ടിയുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങിക്കോണ്ട് ചോദിച്ചു.
---'' ഇപ്പൊ കൊറെ സമാദാനേണ്ട്. അന്ത്രൂന കൊന്നതോടെയാ ഓല കലിപ്പ് തീര്‍ന്നേ. '' - ബിയാത്തുമ്മ അകത്ത് ടി വി യിലെ വാര്‍ത്തയിലേക്ക് നോക്കിക്കൊണ്ട് ദീര്‍ഘനിശ്വാസം വിട്ടു.
..........സ്പോടനം നടന്ന രാമന്‍ നായരുടെ വീടില്‍ നിന്നും സുധി നമ്മോടൊപ്പം ചേരുന്നു...'' സുധീ..കേള്‍ക്കാമോ...മുസ്ലിം തീവ്രവാദമാണ് സ്ഫോടനത്തിനു പിന്നിലെന്ന് പറയുന്നുണ്ടല്ലോ..എന്താണ് വിശദാംശം..
.......'' മാളവികാ..ഇപ്പോള്‍ സ്ഥിതി ശാന്തമാണ്...ഓത്തുപള്ളിയിലെ ഉസ്താദായ കുഞ്ഞിമുസ്ല്യാര്‍ എന്ന പണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അയാളുടെ തലയിലെ സുന്നിത്തൊപ്പിയും നീട്ടി വളര്‍ത്തിയ താടിയുമാണ് പോലീസിന് സംശയം ജനിപ്പിച്ചത്.
മാത്രമല്ല സംശയാസ്പദമായി പലയിടത്തും ഇയാളെ കണ്ടിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു..''
...- സുധീ ലൈനില്‍ തുടരുക.. മത പണ്ഡിതനായ മമ്മിക്കോയ തങ്ങള്‍ നമ്മോടൊപ്പം ചേരുന്നു..
കുഞ്ഞി മുസ്ല്യാര്‍ കിണ്ടിയുമായി ഉമ്മറത്തേക്ക് കയറുമ്പോ ടി വി യില്‍ അയാളുടെ ഫോട്ടോ കണ്ട് മിഴിച്ച് നിന്നു പോയി. വ്യക്തമായി കാണും മുന്‍പ് അത് മിന്നി മാഞ്ഞു.ആ ഫോട്ടോ ഇനിയും കാണിക്കുമെന്ന് പ്രതീക്ഷിച്ച് അയാള്‍ പിന്നെയും ഏറെ നേരം കാത്തിരുന്നു.
കുഞ്ഞിമുസ്ലിയാര്‍ ഒരു യന്ത്രം കണക്കെ കണ്ണാടിയുടെ അടുത്തേക്ക് നടന്നു. ടി വി യുടെ ശബ്ദം നേര്‍ത്തു വന്നു.
അയാള്‍ തന്‍റെ മുഖത്തേക്കു തന്നെ ഏറെ നേരം നോക്കിയിരുന്നു.കണ്ണാടിയിലെ വിള്ളല്‍ മുഖം രണ്ടായി ഭേദിച്ചിരിക്കുന്നു.അയാള്‍ ഒരു ഭ്രാന്തനെ പോലെ മുഖം ചരിച്ചും കുനിച്ചും വക്രിച്ചും പരിശോധിച്ചു,,,ഒരു തീവ്രവാദിയുടെ മുഖം തേടി...
അപ്പോള്‍ എവിടെയോ ഒരു അനാഥബാലന്‍ നീട്ടി വളര്‍ത്തിയ താടിയും , തലയിലെ തൊപ്പിയും ടെക്സ്റ്റ് ബുക്കില്‍ അമര്‍ത്തി വരച്ചുകൊണ്ടിരുന്നു

പുരുഷു പരോള്‍ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക