അച്ചൂന്റെ അമ്മ
😃
😃
😃
😃
😃
😃
മേനേ അച്ചൂ........
അച്ചു മോനേ....... അച്ചൂ......
ഇവിനത് എവിടെ പോയി കിടക്കുന്നു .ആറ്റു നോറ്റ് വളർത്തിയതാ, കന്നിമാസത്തിലെ ഒരു രാത്രിയിൽ അവനെ കിട്ടുമ്പോൾ
ഒരു ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ,
ഇനി ആരെയും പേടിക്കാതെ ഉറങ്ങാല്ലോ.
കുഞ്ഞാണെങ്കിലും ഒരു ആൺതുണ ഉണ്ടാകുമല്ലോ. എന്നു കരുതിയിരുന്നതാ.

സാധാരണ ഒറ്റ വിളിക്ക് വിളി കേൾക്കുന്നതാ എവിടെ നിന്നാലും. പാലുകുടിക്കാൻ സമയമായി ഇവിതതെവിടെ ഒളിച്ചിരിക്കുവാ.....
ചേട്ടാ അച്ചൂനെ കണ്ടോ....
ആ.... ഞാൻ കണ്ടില്ല
അപ്പുറത്തെങ്ങാനും കാണും
അവൾ പുറത്തേക്കിറങ്ങി, കാച്ചി വച്ച പാൽ കയ്യിൽ കരുതിയിട്ടുണ്ട്.
അപ്പുറത്ത് സഭദ്ര ചേച്ചിയുടെ വീട്ടിൽ വിളിച്ച് ചോദിച്ചു.
സുഭദ്രേച്ചീ അച്ചു അങ്ങോട്ട് വന്നോ.
ഇല്ല ടീ.... എന്തേ.....
ഇവിടെങ്ങും കാണാനില്ല അതാ
പുറത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനോട് ചോദിച്ചു.
അച്ഛാ അച്ചൂനെ കണ്ടോ?
ഇവിടെ മറ്റത്ത് നിന്ന് കളിക്കുന്നുണ്ടായിരുന്നല്ലോ .
ദൈവമേ..
അച്ഛന് ഒന്നു നോക്കിക്കൂടാർന്നോ.....
അവൾ ആ വീടിന് ചുറ്റാകെ ഓടിനടന്ന് നോക്കി
കാണാനില്ല. കിണറ്റിലും, റോഡിലും എങ്ങുമില്ല.
എന്റെ മോൻ
രണ്ടര വയസ്സേ ആയിട്ടുള്ളു.
അവൾ സ്കൂട്ടിയും എടുത്ത് റോഡിലേക്കിറങ്ങി. പോകുന്ന വഴികളെല്ലാം നോക്കി.
ബസ്റ്റാന്റിലും, മാർക്കറ്റിലും എങ്ങുമില്ല.
ആരെങ്കിലും പിടിച്ചു കൊണ്ട് പോയോ..... അവളുടെ ആധികൂടി.
ഒരു മണിക്കൂറോളം കറങ്ങി നടന്നിട്ടും നിരാശയായിരുന്നു ഫലം.
ഇനി എവിടെ പോയി തിരക്കാൻ , തിരികെ വരുന്ന വഴിക്കാണ്
പത്രക്കാരൻ കൃഷ്ണനെ കാണുന്നത്.
"ചേട്ടാ ന്റെ അച്ചൂനെ കാണാനില്ല
ഒരു വാർത്ത കൊടുക്കുമോ നാളത്തെ പത്രത്തിൽ ."

"ഓ പിന്നെന്താ"
നമുക്കിന്ന് സായാഹ്ന പത്രത്തിൽ കൊടുക്കാം മോള് മാറ്റർ പറഞ്ഞാട്ടെ
"ഫോട്ടോ ഉണ്ടോ" ?
ഉണ്ട് ഞാൻ ബ്ലൂട്ടൂത്ത് വഴി അയച്ചുതരാം.
മാറ്റർ എഴുതിക്കോ.
നമുക്കിന്ന് സായാഹ്ന പത്രത്തിൽ കൊടുക്കാം മോള് മാറ്റർ പറഞ്ഞാട്ടെ
"ഫോട്ടോ ഉണ്ടോ" ?
ഉണ്ട് ഞാൻ ബ്ലൂട്ടൂത്ത് വഴി അയച്ചുതരാം.
മാറ്റർ എഴുതിക്കോ.
'അച്ചു
രണ്ടര വയസ്സ്
വെളുത്ത ശരീരം, നിറയെ രോമങ്ങൾ
സൗമ്യ സ്വഭാവം ' പൊന്നോമന ''നായയെ ''
കണ്ട് കിട്ടുന്നവർ തിരികെ ഏൽപ്പിച്ചാൽ തക്കതായ പാരിതോഷികം നൽകാം.
ബ്ലൂട്ടൂത്തിൽ വന്ന നായയുടെ (അച്ചു) ചിത്രം കണ്ട് കഷ്ണേട്ടൻ ഇപ്പോഴും ചിരി നിർത്തിയിട്ടില്ല

സ്വന്തം
എസ്.കെ
എസ്.കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക