*-കൊതിയാണ് ഇപോപ്പഴും ചെറിയ ചെറിയ
ഉരുളകളിൽ നിറയുന്ന ആ അമൃത് നുണയാൻ -*
ഉരുളകളിൽ നിറയുന്ന ആ അമൃത് നുണയാൻ -*
.
മക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ ഒരു ദിവസം കഴിഞ്ഞില്ലേൽ എന്റെ നബീസുമ്മാക്ക് മാത്രല്ല എല്ലാ അമ്മമാർക്കും അന്ന് സമാധാനം ഉണ്ടാവില്ല ..
കൊതിയാണ് കഴിഞ്ഞു പോയ ഓർമ്മകൾ ഇടക്കെങ്കിലും യാഥാർഥ്യമായി വീണ്ടും ജീവിതത്തിൽ വരുവാൻ .. ചെറുപ്പം തൊട്ടേ ഒരുവിധം പച്ചക്കറികളോ അതുകൊണ്ടുള്ള വിഭവങ്ങളോ ഞാൻ കഴിക്കാറില്ലായിരുന്നു ..ആകെ വേണ്ടത് ഒരു കഷ്ണം മീൻ വറുത്തതും ഒരു ഉണക്കമുളകും- രണ്ടും ഉണ്ടേൽ ചോറ് നന്നായി കഴിക്കും കറികൾ ഒന്നും വേണ്ട . മീൻ എന്ന് പറഞ്ഞാൽ എല്ലാം പറ്റില്ല . ചെറുമീനുകൾ മാത്രം .അയില ,ചാള ,.നത്തോലി , അങ്ങനെ ചിലത് .അതും നന്നായി മൊരിയിച്ചു വറുക്കണം .
.
സ്‌കൂളിൽ നിന്നും ഉച്ചക്ക് ബെല്ലടിച്ചാൽ മതിലും വേലിയും ഒക്കെ ചാടി ഒരു ഓട്ടമാണ് .. ഉപ്പ കഴിച്ചു തുടങ്ങിയിരിക്കും .നബീസുമ്മ കാത്തിരിക്കുന്നുണ്ടാവും . മീൻ വറുത്തത് ഇല്ല എന്നുണ്ടേൽ നബീസുമ്മടെ മുഖം കണ്ടാൽ അറിയാൻ കഴിയും . പിന്നെ പരിഭവവും വിശപ്പ് കൂടുതലാണെന്ന വാശിയും കാണിച്ചാൽ അടുത്ത് വിളിച്ചിരുത്തി നബീസുമ്മ വാരിത്തരും . കറികൾ ഒന്നും കൂട്ടാത്ത ഞാൻ ഓരോ ചെറിയ ഉരുളകളും ഉരുളയുടെ ചെറിയ ഭാഗം മാത്രം കറിയിൽ മുക്കി വായില് വെച്ച് കഴിക്കാൻ പറയും . സത്യം പറയാലോ അമ്മമാര് ചോറ് വാരിത്തരുമ്പോ വയറു നിറയരുതേ എന്നാകും പ്രാർത്ഥന .
.
വാരിത്തരാൻ ഉമ്മാക്കും ഇഷ്ടാണ് .കാരണം പതിവിൽ കഴിക്കുന്നതിനേക്കാൾ കൂടുതൽ കഴിക്കും അത് കാണുമ്പോ അവർക്ക് രണ്ടാൾക്കും ഉണ്ടാവുന്ന സന്തോഷം വർണ്ണിക്കാൻ കഴിയില്ല .ശരീരം കൊണ്ടും വയസ്സ് കൊണ്ടും വലുതായിട്ടും അമ്മമാർക്ക് നമ്മൾ എപ്പോഴും കുട്ടികൾ തന്നെയായിരിക്കും അല്ലെ . നബീസുമ്മ അങ്ങനെയാണ് ഗള്ഫില് വരുന്നത് വരെ ഇടക്കൊക്കെ ഇതൊരു പതിവായിരുന്നു .
മീൻവറുത്തതും മുളകും ഉണ്ടെങ്കിലേ ചോറ് ഇറങ്ങു എന്നുള്ള ഞാൻ പച്ചവെള്ളത്തിൽ കുബ്ബൂസ് മുക്കിയും ഒരേ പരിപ്പ് കറി രണ്ടു ദിവസം കഴിച്ചും , പേരറിയാത്ത മീൻ കറിയും കഴിച്ചും തിരിച്ചു കടിക്കാത്ത എന്തും കഴിക്കാം എന്നുള്ള അവസ്ഥയിലേക്ക് പ്രവാസം എത്തിച്ചിരുന്നു ,
.
ആദ്യ തവണ നാട്ടിൽ പോയപ്പോ ഉമ്മ വാരിത്തന്നു ചോറ് കഴിക്കാനുള്ള പൂതി വീണ്ടും വന്നു . വീട്ടിൽ ആണേൽ ഇക്കാടെ കല്യാണം കഴിഞ്ഞു പുതുപെണ്ണും ഉണ്ട് . പറയാൻ ഒരു മടി . ടേബിളിൽ നോക്കുമ്പോ നല്ല ഏതോ മീൻ പൊരിച്ചു വെച്ചിട്ടുണ്ട് ,ഇഷ്ടപ്പെട്ട മുരിങ്ങയിലക്കറിയും മുളകും ഉണ്ട് . സീൻ കോൺട്രാ ആക്കാനുള്ള ഭാഗമായി അഭിനയം തുടങ്ങി എനിക്കൊന്നും വേണ്ട മനുഷ്യന് ഇഷ്ട്ടപ്പെട്ട എന്തേലും ഉണ്ടാക്കി വെച്ചൂടെ . നാട്ടില് വന്നാലേലും വല്ലോം നല്ലത് കഴിക്കാന്ന് കരുതിയതാ hum ...രാവിലെ ഞാൻ ചാള വാങ്ങിയുരുന്നല്ലോ അത് പൊരിച്ചു കഴിക്കാൻ വേണ്ടിട്ട വാങ്ങീത് .
എനിക്ക് ഒന്നും വേണ്ട ..
.
സംഭവം ഞാൻ അഭിനയിച്ചതാണേലും പറഞ്ഞത് കുറച്ചു കൂടിപ്പോയി എന്ന് എല്ലാരുടേം മുഖം നോക്കീപ്പോ മനസിലായി . പുതുപ്പെണ്ണു പത്രത്തിലെ ഡിസൈൻ കാണാപ്പാഠം പഠിക്കണ പോലെ തല താഴ്ത്തി ഇരിക്കുന്നു . ഇക്ക ആണേൽ അപ്പൊ അവനു വേണ്ടത് എന്താച്ചാ ഉണ്ടാക്കി വെച്ചൂടെ എന്ന് ചോദിക്കുന്നുണ്ട് . നബീസുമ്മ ചെറിയ സങ്കടമുണ്ട് മുഖത്തു ഒന്നും മിണ്ടുന്നില്ല .
വാരിത്തരാം എന്നൊന്ന് പറഞ്ഞു കേട്ടമതി എനിക്ക് .പറയുന്നില്ലലോ എന്നാലോചിച്ചു ഇരിക്കുമ്പോ മൂപ്പര് അതാ ടോർച്ചുമെടുത്തു അടുത്ത വീട്ടിലേക്കു ഒറ്റയോട്ടം . അത് കണ്ടപ്പോ എനിക്ക് ശെരിക്ക് സങ്കടം വന്നൂട്ട .കാരണം കഴിക്കാൻ ഇരുന്ന ഭക്ഷണത്തിന്റെ മുൻപിൽ നിന്ന് ദൈവം വന്നാലും എണീക്കരുത് എന്നാണ് പറയ ,
ഉമ്മറത്തു ഇരുന്നു ഇടം കണ്ണിട്ടു ഞാൻ നോക്കുമ്പോ അടുത്ത വീട്ടിലെ ഫ്രിഡ്ജിൽ വെച്ചിരുന്ന ചാള ഒരു നാലെണ്ണം എടുത്ത് അപ്പൊ തന്നെ പൊരിക്കാണ് മൂപ്പര് .
പടച്ചോനെ പണി പാളിയ .പാവം ഉമ്മ .
പുതുപെണ്ണാണെൽ ഈ ചെക്കനെ പറ്റിയാണോ ഇവര് അമ്പു അതാണ് ഇതാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞത് എന്ന രീത്യിൽ എന്നെ നോക്കുന്നുണ്ട് . മീൻ പൊരിച്ചു വരുമ്പോഴേക്കും അവര് കഴിച്ചു കഴിഞ്ഞു . ഈ ചാള നല്ല karu മുറു പൊരിക്കുമ്പോ ഒരു മണം വരാനുണ്ട് .hooo സഹിക്കൂല രണ്ടാളുടെ ചോറ് അപ്പോ തിന്നാൻ തോന്നും .
.നബീസുമ്മ പൊരിച്ച മീനുമായി വന്നപ്പോ ഇത്രേം ലേറ്റ് ആയി ഇനി ഞാൻ ഒറ്റക്ക് കഴിക്കണ്ടെ എനിക്ക് വേണ്ടാന്ന് പറഞ്ഞു അടുത്ത അടവ് എടുത്തു .
.
ഇങ്ങട് നീങ്ങി ഇരിക്കട കുരുപ്പേ എന്നും പറഞ്ഞു നബീസുമ്മ കസേര അടുപ്പിച്ചു ഇട്ടു ചോറുരുള ഉരുട്ടാൻ തുടങ്ങി . അഭിനയിച്ചതാണേലും ദേഷ്യപ്പെട്ട വിഷമവും വീണ്ടും ആ കൈ കൊണ്ട് വാരിത്തന്നു ചോറുണ്ണാനുള്ള ഭാഗ്യം കിട്ടിയതിലും ഉള്ള സന്തോഷം കൊണ്ടും എന്റെ കണ്ണുനിറഞ്ഞു . എന്തിനെന്നു അറിയാതെ ഉമ്മയുടെ മുഖത്തും ഞാൻ ആ കണ്ണീർചാലു കണ്ടിരുന്നു .സന്തോഷം കൊണ്ടാവും അതെനിക്ക് ഉറപ്പുണ്ട് .
.
എത്ര വലുതായാലും ജോലിക്കാരനായാലും മക്കൾ ഇതൊക്കെ കൊതിക്കുന്നുണ്ട് എന്നറിഞ്ഞാൽ ഏത് ഉമ്മാക്ക സന്തോഷം വരാണ്ടിരിക്ക .. ഒരു ഉരുള ഉമ്മയും ഒന്ന് ഞാനും എന്ന രീതിയിൽ കുറെ ചോറ് കഴിച്ചു അന്ന് .
കൊതിയാണ് ഇപോപ്പഴും ചെറിയ ചെറിയ ഉരുളകളിൽ നിറയുന്ന ആ അമൃത് നുണയാൻ ...
.
അൻവർ മൂക്കുതല

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക