Slider

ശകുനത്തിന്റെ പിഴ

0
കുളിച്ചു കുറിതൊട്ട്
കാലന്‍കുട കുത്തിയിറങ്ങുമ്പോള്‍
കണ്ടന്‍പൂച്ച ഓരത്ത് മറഞ്ഞു നിന്നു,
കോഴി കാഷ്ടിച്ചതും കൊഴിഞ്ഞ പ്ലാവിലയും
പുറകില്‍പ്പിടിച്ച നാണിത്തള്ളയുടെ
കുറ്റിച്ചൂലുവീഴാന്‍ കാത്ത്
തണുത്തു വിറച്ചു കിടന്നു .
രാത്രിമാരന്‍ തന്ന ഉറക്കച്ചടവ്
പുഴക്കടവില്‍ മുക്കിക്കൊല്ലാന്‍
ധിറുതിയില്‍ വന്ന മാധവി
 ചതഞ്ഞ മുല്ലപ്പൂവിന്റെ
നാറ്റവും പറത്തിക്കടന്നു പോകുമ്പോള്‍
അറിയാതെ ചുണ്ടിലൊരു
ചിരി വിടര്‍ന്നിരുന്നു.
വെയില്‍കറുത്തിരുട്ടായി
വിടരാന്‍ മടിച്ചു തിങ്കളും
കരയാന്‍ തുടങ്ങിയ പുള്ളും
കാല്‍പ്പെരുവിരല്‍കെട്ടിയ
വെളുത്ത തുണിക്കെട്ടിനു
യാത്രാഞ്ജലിഅര്‍പ്പിച്ചു.
ഉദ്ദിഷ്ടകാര്യത്തിന്‍
ഉപകാരസ്മരണയില്‍
ഊര്‍ധംവലിച്ചതാണെന്നറിയാതെ
 തലക്കു മീതെ വിളക്കുവെക്കുമ്പോള്‍
ആരോ മന്ത്രിച്ചു ശകുനം പിഴച്ചു
-------------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo