പനിയും പണശാസ്ത്രവും
^^^^^^^^^^^^^^^^^^^^^^^^^^^^
അയാൾക്കു പനി കടുത്ത പനി
ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി
നീണ്ട ക്യൂ ഒരു മണിക്കൂർ നിന്ന് ഡോക്ടറുടെ അടുത്തെത്തി ആശ്വാസം
തലയ്ക്കു ഭാരം ദേഹം നുറുങ്ങുന്ന വേദന എണീറ്റു നിൽക്കാൻ പോലും
പറ്റുന്നില്ല
ഡോക്ടർ വേഗം മരുന്നു കുറിച്ചു
മൂന്നു തരം ഗുളികകൾ ഹോ സമാധാനമായി നേരേ ഫാർമസീലെ ക്യൂവിൽ ദോഷം പറയരുത്
അര മണിക്കൂറു കൊണ്ട് മുന്നിലെത്തി
സിസ്റ്ററെ ഗുളിക എന്തിനൊക്കെയാ
ഒന്ന് വേദനയ്ക്കാ ബ്റൂഫിൻ
അയ്യോ അത് വല്യ വിഷാന്നാ കേക്കണെ
അതു വേണ്ട
ഇന്നാ ചീട്ട് ബാക്കി വെളീന്നാ
അയാള് മെഡിക്കൽ ഷോപ്പിലെത്തി
ഈ രണ്ട് ഗുളിക എന്തിനൊള്ളതാ
ഇത് രണ്ടും ആശുപത്രീന്നു തന്ന ഗുളികേടെ സൈഡ് എഫക്ട് മാറാനുള്ളതാ
അതു ഞാൻ മേടിച്ചില്ല
എന്നാ ഇതും മേടിക്കണ്ട വീട്ടീപോയി തുളസിയില ഇട്ട് നന്നായി ആവി വലിച്ച്
വിശ്രമിക്ക് ചുക്കു കാപ്പീം കുടിച്ചോ
പിന്നേ കാപ്പീം പാരസെറ്റമോളും ചേരിയേല കരളു പോകും
കാപ്പി കുടിക്കുന്ന ദിവസം പാര തിന്നരുത് പാര തിന്നാ അന്നു കാപ്പി കുടിക്കരുത്
അയാൾ പാവം വീട്ടിലോട്ടു വച്ചു പിടിച്ചു
By
VG Vassan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക