Slider

മനുഷ്യൻ - ( തുടർലേഖനം ഭാഗം അഞ്ച്)

0

തുടർലേഖനം (ഭാഗം അഞ്ച്)
ആത്മാവിന് പ്രായം ഇല്ല. അത് കൊണ്ട് അത് ഏത് പ്രായവും സ്വീകരിക്കും. ആത്മാവിന് രൂപം ഇല്ല അതുകൊണ്ട് അത് ഏത് രൂപവും സ്വീകരിക്കും. കുട്ടിയിലുള്ള ആത്മാവ് കുട്ടിയെ പോലെയും മുതിർന്നവരിൽ അങ്ങിനെയും ആയിരിക്കും.
ആത്മാവ് ഭൂമിയിൽ നിന്നുള്ള ഉൽപന്നമല്ലാത്തതിനാൽ ആത്മാവിന്റെയും ശരീരത്തിന്റെയും പ്രവർത്തന രീതി വ്യത്യസ്തമായിരിക്കും. ശരീരം ഭൂമിയോളം താഴാൻ ആഗ്രഹിക്കുമ്പോൾ ആത്മാവ് ആകാശത്തിനപ്പുറം ഉയരാൻ ആഗ്രഹിക്കുന്നു. അതു കൊണ്ട് തന്നെ ശരീരവും ആത്മാവും തമ്മിൽ എപ്പോഴും ശീതസമരത്തിലായിരിക്കും. അതു കൊണ്ട് തന്നെ ഒരു വിഷയം മുന്നിൽ വന്നു പെട്ടാൽ മനസ്സിൽ സംഘർഷം ഉടലെടുക്കും. ശരീരം ഒന്നിനു തോന്നിപ്പിക്കുമ്പോൾ ആത്മാവ് നേർവിപരിതം തോന്നിപ്പിക്കുന്നു.
അതായത് നമ്മുടെ താൽപര്യങ്ങൾ, ഇഷ്ടങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, എന്നിവയെല്ലാം സത്യത്തിന് നേർ വിപരീത ദിശയിൽ നിലനിൽക്കുമ്പോൾ ആണ് മനുഷ്യ മനസ്സിൽ സംഘർഷം രൂപം കൊള്ളുന്നത്.
ഇതിന് കാരണം ആത്മാവും ശരീരവും തമ്മിലുള്ള ശീതസമരമാണ്. ശരീരം ആശയുടെ, ഇച്ഛക്കനുസരിച്ച് നീങ്ങുമ്പോൾ ആത്മാവ് യാഥാർത്ഥ്യത്തിന്റെ കൂടെ നിൽക്കുന്നു. കാരണം ആത്മാവ് ദൈവീകമാണ്. ദൈവത്തിന്റെ രീതികളോടാണ് ആത്മാവിന് താൽപര്യം.
ആത്മാവിനെ കീഴ്പ്പെടുത്താൻ ശരീരം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. ശരീരത്തിന്റെ നിയന്ത്രണത്തിൽ രക്ഷപ്പെടാൻ ആത്മാവും ശ്രമിച്ചു കൊണ്ടിരിക്കും. ഈ ശീതസമരത്തിൽ ആത്മാവിനും ശരീരത്തിനും വിജയം നേടാൻ കഴിയുക രണ്ടിന്റെയും ഭക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo