Slider

മകളേ നീ...

0

മകളേ നീ...
----------------
ഉണർത്തുവാൻ ഉയർന്ന ഉഷസ്സാണ് നീ
ഉയിരിനിൽ കലർന്ന പൊരുളാണ് നീ
മടിയിൽ തളിർത്ത മലരാണ് നീ
മനം നിറയും മാരിവില്ലഴകാണ് നീ
മനസ്സിൽ കുളിരുന്ന മഴപോലെ നീ
മരുഭൂവിൽ മുളച്ചൊരു മരുപ്പച്ച നീ
ഇനിയെന്റെ ജീവന്റെ താളവും നീ
ഇഹപരലോകങ്ങളെല്ലാം നീ
ഉരുകുമെന്നാത്മാവിൻ ഉയിരും നീ
ഉടലിന്നുയിരായ മകളേ നീ .....
****സൗമ്യ സച്ചിൻ****
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo