Slider

അയ്യപ്പൻ

0

വൃശ്ചികമാസം പുലർന്നു.
സ്കൂളിൽ പോകാൻ ഉത്സാഹമുള്ള മാസം
സ്കുളിന്റ തൊട്ടടുത്ത് , എന്റെ ക്ലാസിന്റെ (5 B)
അടുത്തായി ഒരു ഭജന പുര ഉണ്ട്. എല്ലാ വർഷവും അവിടെ അത് കെട്ടും.
ഓലയൊക്കെ മേഞ്ഞ്
മനോഹരമായി അലങ്കരിച്ച് നല്ല രസമാണ് കാണാൻ .
പിന്നെ എപ്പോഴും പാട്ടാണ്.
ടീച്ചർ വന്നാലും പഠിപ്പിക്കുന്നത് കുറവാണ്.
ടീച്ചറേ............ കേൾക്കാൻ വയ്യന്ന് ഞങ്ങൾ ഒരുമിച്ച് പറയും
അപ്പോൾ ടീച്ചർ എന്തെങ്കിലും എഴുതിക്കോളാൻ പറയും.
ഹാപ്പി
ക്ലാസ്സിലെ ചട്ടമ്പി അമ്പിളി
പെണ്ണല്ല ആണാണ് കേട്ടോ ശരിക്കുള്ള പേര് രതീഷ്
അവൻ ഒന്നാം തീയതി തന്നെ ശബരി മലയ്ക്ക് പോകാൻ മാലയിട്ടു
മാലയിട്ടു കഴിഞ്ഞാൽ അവർ അയ്യപ്പനാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
അവനിപ്പോൾ അയ്യപ്പനാണ്.
ഹോം വർക്ക് ചെയ്യില്ല. ചെയതില്ലേലും ടീച്ചർ അടിക്കില്ല.
കാരണം അവൻ അയ്യപ്പനാണ്.
പാപം കിട്ടും.
ആരും വഴക്കു പറയില്ല.
പക്ഷേ അവൻ തന്റെ രീതി തന്നെ
കിട്ടുന്നവരെയൊക്കെ നുളളും,
ഇടിക്കും, കളിയാക്കും, പിച്ചും, കടിക്കും, ചീത്ത പറയും
ഒക്കെ ചെയ്യും.
അവന് എന്തും ചെയ്യാം
കാരണം അവൻ അയ്യപ്പനാണ്.
അവന്റെ ഉപദ്രവം കൂടി വന്നു
ഒരു ദിവസം ഞങ്ങൾ എല്ലാപേരും കൂടെ
സാറ്റ് കളിക്കുകയായിരുന്നു. (ഒളിച്ചുകളി )
നിങ്ങളുടെ നാട്ടിൽ
വേറെന്തെങ്കിലും പേരുണ്ടെങ്കിൽ
ആ കളി.
അമ്പിളിയാണ് എണ്ണുന്നത്. 1,2,3,4.......,15........49 അമ്പതെ.
പലയിടത്തായി ഒളിച്ചവരെ തിരഞ്ഞ് അവൻ
കണ്ടേ...... അജ്മൽ സാറ്റേ, ദീപ സാറ്റേ,
കണ്ട് കണ്ട് എണീച്ച് വാ
ഓരോരുത്തരായി പിടിക്കപ്പെട്ടു.
ഇതിനിടക്ക് മതിലിന് പിറകിൽ നിന്നും ഓടി വന്ന് സാറ്റ് പറയുന്നതിന്നിടയിൽ അബദ്ധത്തിൽ ന്റെ കൈ കൊണ്ട് അവന്റെ മാല പൊട്ടി.
പൊട്ടിയ മാല കൂട്ടി ചേർത്ത് അവൻ
എനിക്കിട്ടൊരു
ഇടി, ഒരു കടി, കൂടാതെ ടീച്ചറോട് പറഞ്ഞ് എനിക്കിട്ട് രണ്ട് അടിയും
കാരണം അവൻ അയ്യപ്പനാണ്.
അന്ന് അമ്മയോട് പറഞ്ഞു കുറേ കരഞ്ഞു.
സാരമില്ല അവൻ അയ്യപ്പനല്ലെ.
മാല പൊട്ടിച്ചൂട പാപം കിട്ടും.
മോൻ കുഞ്ഞല്ലേ അറിയാതെ പറ്റിയതല്ലെ അയ്യപ്പൻ പൊറുക്കും
അമ്മ ആശ്വസിപ്പിച്ചു.
രാത്രി അച്ഛൻ ജോലി കഴിഞ്ഞു വന്നു. എന്നെ വിളിച്ചു
മോനേ .... ഇങ്ങ് വാ
നാളെ രാവിലെ അമ്പലത്തിൽ പോയി മാലയിടണം.
30 ദിവസത്തെ വൃതം ശബരിമല പോകണം.
കരച്ചിലും സങ്കടവും ഒക്കെ പോയി സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.
ഇനി എനിക്ക് ഹോം വർക്ക് ചെയ്യണ്ട, ആരും വഴക്ക് പറയില്ല, അടിക്കില്ല ഹായ്.....
രാവിലെ അച്ഛനോടൊപ്പം അമ്പലത്തിൽ പോയി മാലയിട്ടു.
സ്കൂളിലേക്ക്
ഞാൻ മാലയിട്ടല്ലൊ കണ്ടവരോടൊക്കെ പറഞ്ഞു. ടീച്ചറെ ഞാൻ മാലയിട്ടു
ടീച്ചറെ പറഞ്ഞ് ഓർമ്മപ്പെടുത്തി ഇനി അടി കിട്ടില്ല.
അപ്പോഴാണ് അമ്പിളിയുടെ വരവ്
ഇന്നലെ എന്റെ മാല പൊട്ടിച്ചില്ലെ ഞാൻ അച്ഛനോട് പറഞ്ഞു. വരും നോക്കിക്കോ
അവന്റെ ഭീഷണി.
ഓ പിന്നെ നിന്റെ അച്ഛൻ വല്യ പോലീസല്ലെ പോടാ
അവനിഷ്ടപ്പെട്ടില്ല.
ഓടി വന്ന് എന്റെ കയ്യിൽ ഒരു കടി.
ശരിക്കും വേദനിച്ചു.
ട്ടേ... കൊടുത്തു അവന്റെ മൂക്കിനിട്ടൊരു ഇടി..
അവന്റെ ഒരു രണ്ട് കിളി പറന്നു കാണും.
അവന്റെ ശല്യം 30 ദിവസത്തേക്കില്ല.
കാരണം ഞാൻ അയ്യപ്പനാണ് .
അയ്യപ്പന് അയ്യപ്പനെ ഇടിക്കാം
അമമ പറഞ്ഞതാ..... 
സ്വന്തം
എസ്.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo