Slider

പകൽക്കിനാവ്.

0

പകൽക്കിനാവ്.
നിദ്രയുടെ കടുപ്പങ്ങൾ പകർത്തി
രാവുകനത്തു നിന്നു.
മൃദുലതകളിൽ പരതി സ്വപ്നങ്ങളെ
കൊന്ന് പുലരിയെ ഊട്ടി.
ഒളിച്ച് നിന്ന സ്വപ്നങ്ങൾ
പകലുകളിലേക്ക് വഴുതിയിറങ്ങി
ഉച്ചമയക്കങ്ങളിൽ കുടിയേറി.
പകൽ കൺകളിൽ തിങ്ങി
വീണ്ടുമിരുളിന്റെ ബലിപീഠങ്ങളിലേക്ക്,
പുലരിയുടെ ചുവപ്പിലേക്ക്,
സ്വപ്നങ്ങൾ യാത്രയായി.

By
DevaManohar

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo