Slider

ചില കരച്ചിലുകള്‍

0
ചില കരച്ചിലുകള്‍
------------------------------------------------------
മോണകാട്ടിക്കരയുന്ന കുഞ്ഞിനെ
ചിരിച്ചു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നൊരമ്മ
ചുണ്ടില്‍ കിനിയുന്ന അമൃതുതുള്ളികള്‍ 
പിടിച്ചു നിര്‍ത്തുന്ന കുഞ്ഞിക്കരച്ചില്‍
വാശിപിടിച്ചു കരയുന്ന വില്ലാളി
വടിത്തുമ്പ് കണ്ടാല്‍ തോല്‍ക്കുന്നകുഞ്ഞായി
പോകാന്‍ മടിക്കുന്ന പള്ളിക്കൂടപ്പടി
കരഞ്ഞു കയറുന്ന പുതിയ വിദ്യാര്‍ത്ഥി
പ്രേമിച്ച പെണ്ണു കൈവിട്ടു പോകുമ്പോള്‍
കള്ളടിച്ചു കരയുന്ന നിരാശ കാമുകന്‍
ആത്മാര്‍ത്ഥ കാമുകന്‍ ചതിച്ചിട്ടു കളയുമ്പോള്‍
പ്രാകിക്കരയുന്ന സര്‍വ്വം നശിച്ച കാമുകി
കുടുംബ പ്രാരാബ്ധ ക്കെടുതിയില്‍
കുരുങ്ങിക്കരയുന്ന കുടുംബനാഥന്‍
കല്യാണപ്രായം തികഞ്ഞ മകളുടെ
കാര്യമോര്‍ത്തുകരയുന്ന വീട്ടമ്മ
വീതിച്ചു കിട്ടുന്ന സ്വത്തിനു വേണ്ടി
കടികൂടും മക്കളെ ഓര്‍ത്തു കരയുന്നവര്‍
വൃദ്ധമന്ദിരത്തിന്റെ ജനല്‍പ്പുറകില്‍
ഏകാന്തതതിന്നു കരയുന്ന മക്കള്‍കളഞ്ഞവര്‍
അവസാനം വെള്ളപുതപ്പിച്ചു കിടക്കുമ്പോള്‍
ആര്‍ക്കോ വേണ്ടി കരയുന്നവര്‍ ചിലര്‍
ഇത്രനാളും കരഞ്ഞു ജീവിച്ചവര്‍
കരയുവാനാരുമില്ലാതെ മാഞ്ഞുപോകുന്നവര്‍
--------------------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo