Slider

കൺമണി കവിത

0

കരയുന്നതെന്തിനു കൺമണി വൃഥാ
എൻ കരവലയത്തിലല്ലോ ഇന്നു നീ.
ചിരിച്ചുകൊണ്ടേൻ നെഞ്ചിൽ മുഖം ചേർക്കു
കേൾക്കാം നിനക്കവിടെ എൻ പ്രണയകാവ്യം.
കരിനീല മിഴികൾ നനയുകിൽ എൻമനം -
വൻതിരയാകും നൊമ്പരകടൽ പോൽ.
കേൾക്കേണം നിൻ കുഞ്ഞുകിന്നാരങ്ങൾ -
കാലമെനിക്കുള്ള നാൾവരെ എന്നും.
കാണുന്ന സ്വപ്നത്തിൻ നാളുകളിലെല്ലാം
കാതരേ കല്പാന്ത കാല കുളിർമ നീ.
ചൂടിയപൂവിനേക്കാൾ നീ എത്ര മൃദുലയെന്ന് -
നിന്റെ സ്പർശത്താൽ എത്രയറിഞ്ഞു ഞാൻ.
വരിക, അണയുക എന്നിൽ മടിയാതെ
തുടിക്കുന്ന ഹൃദയ താളമെല്ലാം തന്നിടാം നിനക്കായ്.
പ്രണയ തപസ്സിരിക്കാം നമുക്കെന്നും -
അനശ്വരമീ മണ്ണിൽ മണ്ണാകും വരെ...
***************
രതീഷ്‌ സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo